scorecardresearch

ഇന്ത്യ - വിൻഡീസ് ടെസ്റ്റ്; യുവതാരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കി

മനീഷ് പാണ്ഡ്യയെയും ശുഭ്മാൻ ഗില്ലിനെയും ടീമിൽ പകരക്കാരായി ഉൾപ്പെടുത്തിയിട്ടുണ്ട്

മനീഷ് പാണ്ഡ്യയെയും ശുഭ്മാൻ ഗില്ലിനെയും ടീമിൽ പകരക്കാരായി ഉൾപ്പെടുത്തിയിട്ടുണ്ട്

author-image
WebDesk
New Update
ഇന്ത്യ - വിൻഡീസ് ടെസ്റ്റ്; യുവതാരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കി

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും ഫാസ്റ്റ് ബോളർ മുഹമ്മദ് സിറാജിനെയും മധ്യനിര ബാറ്റ്സ്മാൻ ഹനുമ വിഹാരിയെയും ഒഴിവാക്കിയിരുന്നു. വിൻഡീസിനെതിരായ ഹൈദരാബാദ് ടെസ്റ്റിലും ഇരുവരും ഇടം പിടിച്ചിരുന്നില്ല. വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കാനാണ് ഇരുവരെയും ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയത്.

Advertisment

മനീഷ് പാണ്ഡ്യയെയും ശുഭ്മാൻ ഗില്ലിനെയും ടീമിൽ പകരക്കാരായി ഉൾപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സിറാജും ഹനുമ വിഹാരിയും പരസ്പരം ഏറ്റുമുട്ടും. സിറാജ് ഹൈദരാബാദ് ടീമിലും വിഹാരി അന്ധ്രാ പ്രദേശ് ടീമിലും അംഗമാണ്. ബെംഗളൂരുവിലാണ് മത്സരം. ഇന്നുമുതലാണ് വിജയ് ഹസാരെ ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ ഹനുമ വിഹാരി അരങ്ങേറ്റം കുറിച്ചിരുന്നു. ഒരു അർദ്ധ സെഞ്ചുറി ഉൾപ്പടെ അരങ്ങേറ്റ മത്സരത്തിൽ തന്നെ തിളങ്ങിയെങ്കിലും താരത്തിന് വിൻഡീസിനെതിരായ ടീമിൽ ഇടം ലഭിച്ചില്ല. അഞ്ച് ബോളർമാരുമായി കളിക്കുന്ന ഇന്ത്യൻ ടീമിന്റെ മധ്യ നിരയിൽ സീനിയർ താരം അജിങ്ക്യ രഹാനെയും വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ ഋഷഭ് പന്തും ഇടം പിടിച്ചതോടെയാണ് വിഹാരിക്ക് അവസരം നഷ്ടമായത്.

അതേസമയം, ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഫാസ്റ്റ് ബോളർ ശാർദുൽ ഠാക്കൂർ പരുക്കേറ്റ് പുറത്തായിരുന്നു. തന്റെ രണ്ടാം ഓവറിനിടെ ശാർദുലിന്റെ കാലിന് പരുക്കേൽക്കുകയായിരുന്നു. 1.4 ഓവർ എറിഞ്ഞ ശാർദുൽ ഓവർ പൂർത്തിയാക്കാനാവാതെ ഡ്രെസിങ് റൂമിലേക്ക് മടങ്ങി. അശ്വിനാണ് പിന്നീട് ഓവർ പൂർത്തിയാക്കിയത്. മുഹമ്മദ് ഷമിക്ക് പകരമായാണ് ശാർദുലിനെ ടീമിൽ ഉൾപ്പെടുത്തിയത്.

Advertisment
Cricket Indian Cricket Players

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: