scorecardresearch
Latest News

India vs West Indies LIVE Score: വിൻഡീസ് നെഞ്ചത്ത് പടക്കം പൊട്ടിച്ച് ഇന്ത്യ; ആരാധകർക്ക് വിജയമധുരം

LIVE Cricket Score, India vs West Indies Live Score Updates: സെഞ്ചുറി നേടിയ നായകൻ രോഹിത് ശർമ്മയുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്

India vs West Indies LIVE Score: വിൻഡീസ് നെഞ്ചത്ത് പടക്കം പൊട്ടിച്ച് ഇന്ത്യ; ആരാധകർക്ക് വിജയമധുരം

India vs West Indies LIVE Score: ഇന്ത്യ – വിൻഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തകർപ്പൻ ജയം. 71 റൺസിനാണ് ഇന്ത്യ സന്ദർശകരെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 196 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 124 റൺസെടുക്കാനെ സാധിച്ചുള്ളു.

നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ 195 റൺസ് നേടിയത്. സെഞ്ചുറി നേടിയ നായകൻ രോഹിത് ശർമ്മയുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 61 പന്തിൽ നിന്ന് 111 റൺസ് നേടിയ രോഹിത് പുറത്താകാതെ നിന്നു. ടി20യിലെ രോഹിത്തിന്റെ നാലാമത് സെഞ്ചുറിയാണിത്.

മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങിനയച്ചു. ഒന്നാം വിക്കറ്റിൽ മികച്ച തുടക്കം സമ്മാനിച്ച് രോഹിതും ധവാനും ദീപാവലി വെടികെട്ടിന് തിരികൊളുത്തി. സ്കോർ 123 ൽ നിൽക്കെ ധവാൻ പുറത്തായെങ്കിലും നാലാമനായി ഇറങ്ങിയ രാഹുലിനെ കൂട്ടുപിടിച്ച് രോഹിത് തകർത്തടിക്കുകയായിരുന്നു. ഋഷഭ് പന്തിന് ഇന്ത്യൻ സ്കോർ ബോർഡിൽ കാര്യമായ സംഭവന നൽകാൻ സാധിച്ചില്ല.

മറുപടി ബാറ്റിങ് ആരംഭിച്ച വിൻഡീസിന് തുടക്കം തന്നെ പിഴച്ചു. ടീം സ്കോർ 7 ൽ എത്തുമ്പോഴെക്കും ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നാലെ കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ താരങ്ങൾ വിക്കറ്റുകൾ കൊയ്തു. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ. ജസ്പ്രീത് ബുംറ,ഖലീൽ അഹമ്മദ്, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.

10.22 PM: ഇന്ത്യൻ വിജയം ഒരു വിക്കറ്റ് അകലെ

10.21 PM: ഒമ്പതാം വിക്കറ്റ് എറിഞ്ഞ് പിടിച്ച് ബുംറ. റിട്ടേൻ ക്യാച്ചിൽ ഖാരി പിരെ പുറത്തേക്ക്

10.16 PM: വിൻഡീസിന് എട്ടാം വിക്കറ്റും നഷ്ടമായി. തകർപ്പൻ അടിക്കാരൻ കീമോ പോളിനെ ഭുവി രോഹിത്തിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു

10.15 PM: രോഹിത്തിനെ പുകഴ്ത്തി സച്ചിൻ ടെണ്ടുൽക്കർ

10.10 pm: വിന്‍ഡീസിന് 9ാം വിക്കറ്റ് നഷ്ടമാകുമെന്ന് തോന്നിയെങ്കിലും റിവ്യുവിലൂടെ രക്ഷപ്പെട്ടു. ബ്രാത്വെയ്റ്റാണ് രക്ഷപ്പെട്ടത്. കുല്‍ദീപായിരുന്നു പന്തെറിഞ്ഞത്.

09.53 PM: ക്രുണാൽ പാണ്ഡ്യയുടെ അസ്ത്രം പോലത്തെ ത്രോയിൽ ഫാബിയാൻ അലൻ റൺഔട്ട്

09.52 PM: വീണ്ടും രോഹിത്തിന്റെ ചോരത്ത കൈകളിൽ ഇന്ത്യ ഒരു വിക്കറ്റ് കൂടി വീഴ്ത്തുന്നു.ഭുവനേശ്വർ കുമാറിനാണ് വിക്കറ്റ്

09.40 PM: വിൻഡീസ് ജയം 116 റൺസ് അകലെ

09.35 PM: ബൂം..ബൂം..ബുംറ…അഞ്ചാം വിക്കറ്റും നഷ്ടപ്പെട്ട് വിൻഡീസ്. പൊള്ളാർഡും പുറത്ത്. സ്കോർ 68/5

09.30 PM:

09.25 PM: വീണ്ടും കുൽദീപ് മാജിക്. പൂറാനും പുറത്തേക്ക്. വിൻഡീസ് 52/4

09.23 PM: ബ്രോവോയും പുറത്ത്. വിൻഡീസിന് മൂന്നാം വിക്കറ്റും നഷ്ടം. കുൽദീപിനാണ് വിക്കറ്റ്

09.19 PM: ബോളിങ് മാറ്റവുമായി ഇന്ത്യ. പന്തെറിയാൻ ഓൾ റൗണ്ടർ ക്രുണാൾ പാണ്ഡ്യ

09.17 PM: വിൻഡീസ് ജയം 162 റൺസ് അകലെ, ബാക്കിയുള്ളത് 89 പന്തുകൾ

09.13 PM: ഖലീൽ അഹമ്മദിന്റെ ഇരട്ട പ്രഹരം. വിൻഡീസിന് രണ്ടാം വിക്കറ്റും നഷ്ടമായി. തകർപ്പൻ അടിക്കാരൻ ഹെറ്റ്മയറാണ് പുറത്തായത്

09.10 PM: അഞ്ച് ഓവർ പിന്നിടുമ്പോൾ വിൻഡീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് എന്ന നിലയിലാണ്

09.05 PM: നിലയുറപ്പിക്കാൻ വിൻഡീസ്, പിഴുതെറിയാൻ ഇന്ത്യ. ടി20 പോരാട്ടത്തിന്റെ എല്ലാ ആവേശവും നിറച്ച് ലക്നൗ

09.00 PM:

08.56 PM: പിടിമുറുക്കി ഇന്ത്യ. വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ ബോളിങിലും ഇന്ത്യൻ ആധിപത്യം

08.53 PM: വിൻഡീസിനെ ഞെട്ടിച്ച് ഖലീൽ അഹമ്മദ്. വിൻഡീസിന് ആദ്യ വിക്കറ്റ് നഷ്ടം

08.50 PM: വിൻഡീസ് മറുപടി ബാറ്റിങ് ആരംഭിച്ചു

08.33 PM: രോഹിത് ശർമ്മയ്ക്ക് സെഞ്ചുറി. ടി20യിലെ ആദ്യ സെഞ്ചുറിയാണിത്

08.32 PM: ഇന്ത്യൻ ഇന്നിങ്സിന്റെ അവസാന ഓവറിലേക്ക്. സെഞ്ചുറി തികക്കാൻ രോഹിത്

08.29 PM: കെ എൽ രാഹുലിന് ലൈഫ്. ഉയർത്തിയടിച്ച പന്ത് പൊള്ളാർഡ് കൈവിടുന്നു

08.26 PM: രോഹിത്തിന് കൂട്ടായി രാഹുലും. നിരന്തരം ബൗണ്ടറി കണ്ടെത്തി ഇന്ത്യൻ താരങ്ങൾ. 18-ാം ഓവറിൽ നേടിയത് 21 റൺസ്

08.25 PM: സെഞ്ചുറിയിലേക്ക് കുതിച്ച് രോഹിത് ശർമ്മ, ആരാധകർക്ക് ദീപാവലി ധമാക്ക

08.20 PM: ക്രീസിൽ നിലയുറപ്പിച്ച് നായകൻ രോഹിത് ശർമ്മ. 51 പന്തിൽ 80 റൺസാണ് താരം അടിച്ചുകൂട്ടിയത്

08.18 PM: മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് വിൻഡീസ്. ഇന്ത്യൻ റൺറേറ്റ് താഴുന്നു

08.15 PM: കെ എൽ രാഹുൽ ക്രീസിൽ

08.12 PM: ഇന്ത്യൻ സ്കോർ ബോർഡിൽ കാര്യമായ സംഭാവന നൽകാതെ പന്ത് പുറത്തേക്ക്

08.09 PM: യുവതാരം ഋഷഭ് പന്ത് മൂന്നാമനായി ക്രീസിലേക്ക്

08.07 PM: ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. അർദ്ധസെഞ്ചുറി തികക്കുന്നതിന് മുമ്പ് ശിഖർ ധവാൻ പുറത്ത്. അലൻ ഫാബിയാന്റെ പന്ത് ഉയർത്തിയടിച്ച ധവാനെ പൂറാൻ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു

08.04 PM: 14-ാം ഓവറിൽ അലൻ ഫാബിയാനെ തുടർച്ചയായി രണ്ട് തവണ സിക്സർ പായിച്ച് രോഹിത് ശർമ്മ

08.02 PM:

08.00 PM: രോഹിത് ശർമ്മയ്ക്ക് അർദ്ധസെഞ്ചുറി

07.56 PM: നൂറ് റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുമായി ഇന്ത്യ

07.53 PM: കളിയിൽ എക്സട്ര റൺസ് വിട്ടു നൽകി വിൻഡീസ്. ഇതുവരെ മാത്രം എറിഞ്ഞത് രണ്ട് നോ ബോളും അഞ്ച് വൈഡും

07.50 PM:

07.48 PM: പത്ത് ഓവർ പിന്നിടുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 83 റൺസ് എന്ന നിലയിലാണ്

07.45 PM: ഒമ്പതാം ഓവറിൽ മൂന്ന് തവണ ബൗണ്ടറി പായിച്ച് ഇന്ത്യൻ താരങ്ങൾ

07.40 PM: രോഹിതിന് പിന്നാലെ ധവാനും ലൈഫ് കിട്ടുന്നു. ബ്രെത്ത് വൈറ്റിന്റെ ഉയർത്തി അടിച്ച പന്ത് കീമോ പോളിന് കൈപ്പിടിയിൽ ഒതുക്കാൻ സാധിച്ചില്ല

07.38 PM: അലൻ ഫാബിയാന്റെ പന്തിൽ രോഹിത് കഷ്ടിച്ച് രക്ഷപ്പെടുന്നു

07.33 PM: ഇന്ത്യൻ റൺറേറ്റ് ഓവറിൽ 8.20. ഏഴ് ഓവർ പിന്നിടുമ്പോൾ ഇന്ത്യ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 57 റൺസ് എന്ന നിലയിലാണ്

07.29 PM: ടി20യിൽ കോഹ്‍ലിയെ മറികടന്ന് രോഹിത്. ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായി

07.26 PM:

07.22 PM: വീണ്ടും നോ ബോൾ. 4-ാം ഓവറിന്റെ നാലാം പന്തിലാണ് വിൻഡീസ് താരം ഓഷോൻ തോമസാണ് നോ ബോൾ എറിഞ്ഞത്

07.18 PM: ദീപവലി വെടിക്കെട്ടിന് തുടക്കം കുറിച്ച് രോഹിത് ശർമ്മ

07.16 PM: മത്സരത്തിന്റെ മൂന്നാം ഓവറിലാണ് ഇന്ത്യ ആദ്യ ബൗണ്ടറി കണ്ടെത്തിയത്

07.15 PM: ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ ബൗണ്ടറി

07.10 PM:

07.08 PM: രണ്ടാം ഓവറിന്റെ നാലാം പന്തിൽ ഇന്ത്യക്കൊരു ഫ്രീഹിറ്റ് അവസരം. സ്ട്രൈക്ക് എൻഡിൽ ശിഖർ ധവാൻ

07.07 PM: തട്ടി തുടങ്ങി ഇന്ത്യ. രണ്ടാം ഓവറിൽ സിംഗിൾസിലൂടെ അക്കൗണ്ട് ഓപ്പൻ ചെയ്തു

07.05 PM: തകർപ്പൻ തുടക്കവുമായി വിൻഡീസ്. ആദ്യ ഓവറിൽ റൺസൊന്നും നേടാനാകാതെ ഇന്ത്യ

07.03 PM:

07.01 PM: ഓഷേൻ തോമസ് വിൻഡീസ് ബോളിങ് ആക്രമണത്തിന് തുടക്കം കുറിച്ചു

07.00 PM: ഇന്ത്യൻ ഓപ്പണർമാർ ക്രീസിലേക്ക്. രോഹിത് ശർമ്മയും ശിഖർ ധവാനും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൻ ചെയ്യും

06.45 PM: ഇന്ത്യൻ നിരയിൽ ഭുവനേശ്വർ കുമാർ മടങ്ങിയെത്തി. ഉമേഷ് യാദവ് പുറത്ത്

06.30 PM: രണ്ടാം ടി20യിൽ ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു

04.00 PM:

04.30 PM:

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs west indies live score