ഇന്ത്യക്കെതിരെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജെയ്‌സന്‍ ഹോള്‍ഡര്‍ ബോളിങ് തിരഞ്ഞെടുത്തു. രോഹിത് ശര്‍മ്മയും അശ്വിനുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. രഹാനെ, മായങ്ക് അഗര്‍വാള്‍, ഋഷഭ് പന്ത്, എന്നിവര്‍ ടീമിലിടം നേടിയിട്ടുണ്ട്.

ഇന്ത്യന്‍ ടീം: മായങ്ക് അഗര്‍വാള്‍, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിന്‍ക്യ രാഹനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

വെസ്റ്റ് ഇന്‍ഡീസ് ടീം: ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, ജോണ്‍ കാംപെല്‍, ഷായ് ഹോപ്പ്, ഷമാര്‍ ബ്രൂക്ക്‌സ്, ഡാരെന്‍ ബ്രാവോ, ഷിമ്രണ്‍ ഹെറ്റ്‌മെയര്‍, റോസ്റ്റന്‍ ചെയ്‌സ്, ജെയ്‌സന്‍ ഹോള്‍ഡര്‍, കമ്മിന്‍സ്, ഗബ്രിയേല്‍, കെമര്‍ റോച്ച്.

ഏകദിന-ടി20 പരമ്പരകളിലെ ആധികാരിക ജയത്തിന് ശേഷം റെഡ് ബോൾ ക്രിക്കറ്റിലേക്ക് ഗിയർ മാറുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. അന്റിഗ്വായിലെ നോർത്ത് സൗണ്ടിലാണ് മത്സരം. ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോരാട്ടങ്ങൾക്കും വിൻഡീസ് പര്യടനത്തോടെയാണ് തുടക്കം കുറിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook