Latest News

കോഹ്‌ലിയെ പുറത്താക്കിയിട്ടും നോട്ട്ബുക്ക് സെലിബ്രേഷന് ‘നോ’ പറഞ്ഞ് വില്യംസ്

ആദ്യ ടി20 യിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് കോഹ്‌ലിയുടെ നോട്ട്ബുക്ക് സെലിബ്രേഷനായിരുന്നു. വിന്‍ഡീസ് താരം കെസ്രിക് വില്യംസിനുള്ള മറുപടിയായിരുന്നു കോഹ്‌ലിയുടെ നോട്ട്ബുക്ക് സെലിബ്രേഷന്‍

Kesrick Williams, virat kohli, ie malayalam

കാര്യവട്ടത്ത് നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് തിളങ്ങാനായില്ല. വെറും 19 റൺസെടുത്താണ് കോഹ്‌ലി കളിക്കളം വിട്ടത്. 14-ാം ഓവറിൽ കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തിയത് ക്രെസിക് വില്യംസ്. കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തിയിട്ടും നോട്ട്ബുക്ക് സെലിബ്രേഷൻ നടത്താത്ത വില്യംസിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയയിലെ ഒരുകൂട്ടം.

ആദ്യ ടി20 യിൽ 50 പന്തിൽനിന്ന് കോഹ്‌ലി 94 റൺസാണെടുത്ത്. മത്സരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് കോഹ്‌ലിയുടെ നോട്ട്ബുക്ക് സെലിബ്രേഷനായിരുന്നു. വിന്‍ഡീസ് താരം കെസ്രിക് വില്യംസിനുള്ള മറുപടിയായിരുന്നു കോഹ്‌ലിയുടെ നോട്ട്ബുക്ക് സെലിബ്രേഷന്‍. രണ്ട് വര്‍ഷം മുന്‍പുള്ള കടത്തിന് മുതലും പലിശയുമടക്കം കോഹ്‌ലി തിരിച്ചുനൽകുകയായിരുന്നു.

Read Also: കളി എന്നോട് വേണ്ട വില്യംസ്; പക വീട്ടാനുള്ളതാണ്, വൈറല്‍ വീഡിയോ

ടി20 മത്സരത്തിനു ശേഷം നോട്ട്ബുക്ക് സെലിബ്രേഷനെ കുറിച്ച് കോഹ്‌ലി തന്നെ വിശദീകരിച്ചു. 2017 ലെ ജമൈക്ക ടി20 മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് സ്വന്തമാക്കിയ ശേഷം വില്യംസ് നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തിയാണ് താരത്തെ യാത്രയാക്കിയത്. അന്ന് 29 റണ്‍സിലാണ് കോഹ്‌ലി പുറത്തായത്. ഇതിനുള്ള മറുപടിയായിരുന്നു ഹൈദരാബാദില്‍ താന്‍ നല്‍കിയതെന്ന് കോഹ്‌ലി വ്യക്തമാക്കി.

പക്ഷേ രണ്ടാം ടി20 യിൽ കോഹ്‌ലിയുടെ വിക്കറ്റ് വീഴ്‌ത്തിയ വില്യംസ് നോട്ട്ബുക്ക് സെലിബ്രേഷൻ നടത്താതെ കൈവിരൽ കൊണ്ട് വായടച്ച് ആംഗ്യം കാണിക്കുകയായിരുന്നു. സെലിബ്രേഷൻ വേണ്ടെന്ന തരത്തിലുളളതായിരുന്നു വില്യംസിന്റെ ആംഗ്യം. വില്യംസിന്റെ സെലിബ്രേഷൻ ഫൊട്ടോ ഐസിസി ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, ട്വിറ്ററിൽ വില്യംസിനെ പ്രശംസിച്ചും വിമർശിച്ചും പോസ്റ്റുകൾ വരുന്നുണ്ട്. കോഹ്‌ലിയോട് വില്യംസ് കാട്ടിയത് ആദരവാണെന്നാണ് ഒരു കൂട്ടർ പറയുന്നത്. എന്നാൽ വില്യംസ് ഇന്ത്യൻ നായകനെ കളിയാക്കിയതാണെന്നും അത് വേണ്ടെന്നും കോഹ്‌ലി മൂന്നാം ടി20 യിൽ കരുത്തോടെ മടങ്ങിവരുമെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്.

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസ് തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 1-1 സമനിലയിലായി. ആദ്യ ടി20 യില്‍ ആറ് വിക്കറ്റിന് ഇന്ത്യ ജയിച്ചത്. രണ്ടാം ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 170 റണ്‍സാണ് നേടിയത്. 171 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 18.3 ഓവറില്‍ എട്ട് വിക്കറ്റ് ബാക്കിനില്‍ക്കെ വിജയം സ്വന്തമാക്കി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs west indies kesrick williams silent celeberation after dismissing virat kohli

Next Story
പാമ്പ് കളി; രഞ്ജി ട്രോഫി മത്സരം തടസപ്പെടുത്തി അപ്രതീക്ഷിത അതിഥിsnake, ranji trophy, vidarbha, Andhrapradesh, പാമ്പ്, രഞ്ജി ട്രോഫി, വിദർഭ, vidarbha vs andhra, ie malayalam, ഐഇ​ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com