Latest News

തിരുവനന്തപുരത്തും കോഹ്‍ലി തന്നെ നായകൻ; ഭുവിയും ബുംമ്രയും ടീമിൽ

ഭുവിയും ബുംമ്രയും മടങ്ങിയെത്തുന്നതോടെ ഇന്ത്യൻ ബോളിങിന്റെ മൂർച്ച കൂടുമെന്ന് ഉറപ്പാണ്

വെസ്റ്റ് ഇൻഡീസിനെതിരായ അവസാന മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. പേസർമാരായ ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംമ്രയും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

അതേസമയം ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യക്കായി പന്തെറിഞ്ഞ മുഹമ്മദ് ഷാമിയെ ടീമിൽനിന്നും ഒഴിവാക്കി. പകരക്കാരനായി എത്തിയ ഉമേഷ് യാദവ് ടീമിൽ സ്ഥാനം നിലനിർത്തി. എന്നാൽ ഭുവിയും ബുംമ്രയും മടങ്ങിയെത്തിയതോടെ ഉമേഷ് വരും മത്സരങ്ങളിൽ ആദ്യ ഇലവനിൽ കളിക്കാൻ സാധ്യതയില്ല.

പരിക്കിനെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും ടീമിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. ഭുവിയും ബുംമ്രയും മടങ്ങിയെത്തുന്നതോടെ ഇന്ത്യൻ ബോളിങിന്റെ മൂർച്ച കൂടുമെന്ന് ഉറപ്പാണ്. വിരാട് കോഹ്‍ലി തന്നെയാണ് ഇന്ത്യൻ നായകൻ.

പരിക്ക് ഭേദമായെങ്കിലും കേദാർ ജാദവിന് ടീമിൽ ഇടം ലഭിച്ചില്ല. യുവതാരം പൃഥ്വി ഷാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ദേവ്ധർ ട്രോഫി ടൂർണമെന്റിൽ പരിക്കേറ്റതിനാൽ താരത്തെയും ഒഴിവാക്കുകയായിരുന്നു എന്നാണ് സൂചന. അതേസമയം യുവതാരങ്ങളായ ഋഷാഭ് പന്തും ഖലീൽ അഹമ്മദും ടീമിൽ തുടരും.

ഗുവഹത്തി ഏകദിനം ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. വിശാഖപട്ടണത്ത് നടന്ന മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ഒക്ടോബർ 27,29 നവംബർ 1 തിയതികളിലാണ് മത്സരങ്ങൾ. നവംബർ ഒന്നിന് തിരുവനന്തപുരം ഗ്രീൻ ഫീൾഡ് സ്റ്റേഡിയത്തിലാണ് അവസാന ഏകദിനം. ഏകദിന പരമ്പരക്ക് ശേഷം മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ടി20 പരമ്പരയും വിൻഡീസ് ഇന്ത്യയിൽ കളിക്കും.

അവസാന 3 ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം : വിരാട് കോഹ്ലി (നായകൻ), ശിഖാർ ധവാൻ, രോഹിത് ശർമ്മ, അമ്പാട്ടി റായുഡു, ഋഷഭ് പന്ത്, എം.എസ് ധോണി, രവീന്ദ്ര ജഡേജ, കുൽദീപ്‌ യാദവ്, യുസ്വേന്ദ്ര ചഹൽ, ഉമേഷ് യാദവ്, ഖലീൽ അഹമ്മദ്, മനീഷ് പാണ്ടെ, ജസ്പ്രീത് ബുംമ്ര, ഭുവനേശ്വർ കുമാർ, കെ.എൽ രാഹുൽ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs west indies jasprit bumrah bhuvneshwar kumar return for remaining odis

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com