/indian-express-malayalam/media/media_files/uploads/2019/08/rahane.jpg)
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ മികച്ച നിലയിൽ. അർധസെഞ്ചുറിയുമായി തിളങ്ങിയ അജിങ്ക്യ രഹാനെയുടെയും വിരാട് കോഹ്‌ലിയുടെയും ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. രണ്ടാം ഇന്നിങ്സിലും അർധസെഞ്ചുറിയുമായി ക്രീസിൽ നിലയുറപ്പിച്ച അജിങ്ക്യ രഹാനെയാണ് തുടക്കത്തിൽ പതറിയ ഇന്ത്യക്ക് മത്സരത്തിൽ ജീവിൻ നിലനിർത്തിയത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെന്ന നിലയിലാണ്. ഇതോടെ ഇന്ത്യയുടെ ആകെ ലീഡ് 260 റൺസായി.
Good comeback from #TeamIndia with Rahane & Virat scoring 50s each. 185/3 at Stumps on Day 3 - Lead by 260 runs #WIvINDpic.twitter.com/VguhBB1XEj
— BCCI (@BCCI) August 24, 2019
ആദ്യ ഇന്നിങ്സിലെ 81 റൺസിന് പിന്നാലെ രണ്ടാം ഇന്നിങ്സിൽ 53 റൺസും നേടിയ രഹാനെയും 51 റൺസുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസിൽ. നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറുകയാണ് ഇരുവരും. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ ആയ 297 പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 222 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. ഇതോട ഇന്ത്യയ്ക്ക് 75 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കാന്‍ സാധിച്ചു.
Also Read: ഇത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം 'മെസി'
ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത് ശര്‍മ അഞ്ച് വിക്കറ്റ് സ്വന്തമാക്കി. മൊഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി റോസ്റ്റണ്‍ ചേസ് (48), നായകന്‍ ജേസന്‍ ഹോള്‍ഡര്‍ (39), ഷിമ്രോണ്‍ ഹെറ്റ്മിയര്‍ (35) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
രണ്ടാം ഇന്നിങ്സിലും ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. മായങ്ക് അഗർവാൾ രണ്ടാം വട്ടവും കാര്യമായ പ്രകടനം പുറത്തെടുക്കാതെ പുറത്തായി. രാഹുൽ പൊരുതി നോക്കിയെങ്കിലും 38 റൺസിൽ വീണു. ചേതേശ്വർ പൂജരയ്ക്കും 25 റൺസ് നേടാനെ സാധിച്ചുള്ളു. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന രഹാനെ - കോഹ്‌ലി സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us