അഹമ്മദാബാദ്: 2022 ലെ ആദ്യ വിജയം തേടി ഇന്ത്യ നായകന് രോഹിത് ശര്‍മയ്ക്ക് കീഴില്‍ ഇന്ന് ഇറങ്ങും. ഇംഗ്ലണ്ടിനെതിരെ ട്വന്റി 20 യില്‍ കരുത്തുറ്റ പ്രകടം കാഴ്ചവച്ച വെസ്റ്റ് ഇന്‍ഡീസിനെ നേരിടുക അത്ര എളുപ്പമാകില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്കാണ് അഹമ്മദാബാദില്‍ തുടക്കമാകുന്നത്.
കോവിഡ് ഭീഷണിയെ അതിജീവിച്ചാണ് ഇന്ത്യ എത്തുന്നത്. ഓപ്പണര്‍ ശിഖര്‍ ധവാനും റുതുരാജ് ഗെയ്ക്ക്വാദും രോഗം സ്ഥിരീകരിച്ചതിന് ശേഷം ഐസൊലേഷനിലാണ്. ഇരുവര്‍ക്കും പകരക്കാരായി മായങ്ക് അഗര്‍വാളും ഇഷാന് കിഷനുമാണ് ടീമിലെത്തിയത്. തനിക്കൊപ്പം ഇഷാനായിരിക്കും ഓപ്പണിങ്ങിനിറങ്ങുക എന്നത് രോഹിത് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
ഏറെ നാളുകള്‍ക്ക് ശേഷം യുസുവേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് സ്പിന്‍ ദ്വയം ഒരുമിച്ച് കളത്തിലെത്തുമൊ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിന്റെ സാധ്യതകള്‍ രോഹിത് തള്ളിക്കളഞ്ഞിട്ടുമില്ല. ഏകദനി ചരിത്രത്തില്‍ 1000 മത്സരമെന്ന അപൂര്‍വ നേട്ടത്തിലേക്കാണ് ഇന്ത്യ എത്തുന്നത്. അതുകൊണ്ട് ജയം മാത്രമായിരിക്കും ലക്ഷ്യം.
രോഹിതിനും ഇഷാനും ശേഷം വിരാട് കോഹ്ലിയായിരിക്കും മൂന്നാം സ്ഥാനത്ത് എത്തുക. നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷം നാട്ടില്‍ നടക്കുന്ന ആദ്യ പരമ്പരയായതുകൊണ്ട് തന്നെ കോഹ്ലിയില് ഏറെ പ്രതീക്ഷയുണ്ട്. താരത്തിന് ശേഷം മധ്യനിരയിലെ പ്രധാനിയായി എത്തുക സൂര്യകുമാര്‍ യാദാവായിരിക്കും. ദിപക് ഹൂഡയ്ക്കാണ് പിന്നീട് സാധ്യത.
ആറാമനായി റിഷഭ് പന്തെത്തും. ദക്ഷിണാഫ്രിക്കയിലെ ബാറ്റിങ് മികവ് ശാര്‍ദൂല്‍ താക്കൂറിന് ടീമിലെ സ്ഥിരസാന്നിധ്യമാകാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ദീപക് ചഹര്‍, മുഹമ്മദ് സിറാജ് എന്നിവരായിരിക്കും പേസ് നിരയിലെ മറ്റുള്ളവര്‍. സ്പിന്നര്‍മാരുടെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
Also Read: പട്ടാഭിഷേകം; ലോകകിരീടം ചൂടി കൗമാരപ്പട