കിംഗ്‌സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര ജയം (2^0). രണ്ടാം ടെസ്റ്റില്‍ വിൻഡീസിനെ 210 റൺസിന് പുറത്താക്കി ഇന്ത്യ 257 റൺസിന്റെ വിജയം സ്വന്തമാക്കി. 468 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ വിന്‍ഡീസ് നാലാം ദിനം 210 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു

ഈ വിജയം വിരാട് കോഹ്‌ലിക്കും സംഘത്തിനും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ പരമ്പര വിജയമാണ് നൽകുന്നത്. ഈ ജയത്തോടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോലിക്ക് സ്വന്തമായിരിക്കുകയാണ്. കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ 28-ാം ടെസ്റ്റ് വിജയമായിരുന്നു ഇത്. 27 ടെസ്റ്റ് ജയം സ്വന്തമായ എം.എസ്.ധോനിയുടെ റെക്കോഡാണ് കോലി മറികടന്നത്.

ജയിക്കാന്‍ 468 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസ് 210 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ പൊരുതാതെ കീഴടങ്ങിയപ്പോള്‍ വിന്‍ഡീസ് കനത്ത തോല്‍വി വഴങ്ങുമെന്ന് കരുതിയെങ്കിലും മധ്യനിരയില്‍ ഷമ്രാ ബ്രൂക്സും(44), ജെറമൈന്‍ ബ്ലാക്‌വുഡും(38) പരമാവധി പൊരുതി നിന്നത്, ഇന്ത്യയുടെ ജയത്തെ അൽപ്പമൊന്ന് വൈകിച്ചു.

രണ്ടാമിന്നിങ്സില്‍ മൂന്നുവീതം വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ഹനുമ വിഹാരിയാണ് കളിയിലെ താരം. സ്‌കോര്‍: ഇന്ത്യ 416, നാലിന് 168 ഡിക്ല; വിന്‍ഡീസ് 117, 210. ഒന്നാം ടെസ്റ്റില്‍ 318 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

ഒന്നരദിവസത്തോളം ബാക്കിനിൽക്കെയാണ് 257 റൺസിന് ഇന്ത്യൻ വിജയം. 119 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത ബ്രൂക്‌സാണ് ടോപ് സ്‌കോറര്‍. ഹോള്‍ഡര്‍ 39 ഉം പരിക്കേറ്റ് പിന്‍വാങ്ങിയ ബ്രാവോ 23 ഉം ബ്രാവോയുടെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടായ ബ്ലാക്ക്‌വുഡ് 38 ഉം റണ്‍സെടുത്തു. രണ്ടിന് 45 റണ്‍സ് എന്ന മൂന്നാം ദിവസം കളിയാരംഭിച്ച വിന്‍ഡീസിന് ബ്രൂക്‌സും ബ്ലാക്ക്‌വുഡും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയ 61 റണ്‍സിന്റെ കൂട്ടുകെട്ട് ചെറിയ പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് ക്ഷണത്തില്‍ നിലംപൊത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook