കരുത്ത് കാട്ടി കോഹ്‌ലിപ്പട; മുംബൈയിൽ ഇന്ത്യയ്ക്ക് മിന്നും ജയം, പരമ്പരയും

ഇന്ത്യ ​ഉയർത്തിയ 241 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കാനെ സാധിച്ചുള്ളൂ

India vs West Indies, IND vs WI, T20, match report, live score, cricket, virat kohli, kl rahul, rohit sharma, ഇന്ത്യ-വെസ്റ്റ് ഇൻഡീസ്, രോഹിത്, രാഹുൽ, ie malayalam, ഐഇ മലയാളം

വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. മുംബൈയിൽ 67 റൺസിനായിരുന്നു ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ​ഉയർത്തിയ 241 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. നേരത്തെ ഹൈദരാബാദിൽ ഇന്ത്യയും കാര്യവട്ടത്ത് വെസ്റ്റ് ഇൻഡീസും വിജയിച്ചിരുന്നു.

വലിയ വിജയലക്ഷ്യമായിരുന്നിട്ടും മറികടക്കാമെന്ന പ്രതീക്ഷയിലാണ് വെസ്റ്റ് ഇൻഡീസ് മറുപടി ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ സന്ദർശകരുടെ തുടക്കം പിഴച്ചു. ടീം സ്കോർ 17 എത്തിയപ്പോഴേക്കും മൂന്ന് മുൻനിര ബാറ്റ്സ്മാന്മാർ കൂടാരം കയറി. കഴിഞ്ഞ മത്സരത്തിൽ വിൻഡീസിന് ജയമൊരുക്കിയ ലെൻഡി സിമ്മൻസിനെ മുഹമ്മദ് ഷമി ഏഴ് റൺസിനും ബ്രണ്ടൻ കിങ്ങിനെ ഭുവി അഞ്ചു റൺസിനും മടക്കിയപ്പോൾ. നിക്കോളാസ് പൂറാനെ അക്കൗണ്ട് തുറക്കാൻ പോലും വിടാതെ ദീപക് ചാഹർ നേരിട്ട ആദ്യ പന്തിൽ തന്നെ കൂടാരം കയറ്റി.

Also Read: പൊള്ളാർഡിനെ ‘പൊള്ളിച്ച്’ വിരാട് കോഹ്‌ലി; ഒരു ഓവറിൽ പറത്തിയത് മൂന്ന് സിക്സറുകൾ

എന്നാൽ ഹെറ്റ്മയറും നായകൻ പൊള്ളർഡും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം വിൻഡീസ് പ്രതീക്ഷകൾ സജീവമാക്കി. ഇന്ത്യൻ ബോളർമാരെ നിരന്തരം ബൗണ്ടറി കടത്തി അതിവേഗം ടീം സ്കോർ ഉയർത്തിയ കൂട്ടുകെട്ട് തകർത്തത് കുൽദീപ് യാദവായിരുന്നു. 24 പന്തിൽ 41 റൺസുമായി മുന്നേറിയ ഹെറ്റ്മയറെ കുൽദീപ് രാഹുലിന്റെ കൈകളിൽ എത്തിച്ചു. ഹെറ്റ്മയർ പുറത്തായെങ്കിലും പോരാട്ട വീര്യത്തോടെ തന്നെ പൊള്ളാർഡ് ബാറ്റുവീശി, അർധസെഞ്ചുറിയും തികച്ചു. എന്നാൽ ആ ഇന്നിങ്സും അധികം നീണ്ടില്ല. 39 പന്തിൽ 68 റൺസ് നേടിയ പൊള്ളാർഡിനെ ഭുവനേശ്വറാണ് പുറത്താക്കിയത്.

നായകന്റെ ഇന്നിങ്സ് ഏറ്റെടുക്കാനോ പിന്തുണ നൽകാനോ ആളില്ലാതെ വന്നതോടെ വിൻഡീസ് ഇന്നിങ്സ് 173 റൺസിൽ അവസാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ദീപക് ചാഹർ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി.

Also Read: 400ൽ ‘ആറാടി’ ഹിറ്റ്മാൻ; ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം

നേരത്തെ ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത രോഹിത് – രാഹുൽ സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. 135 റൺസാണ് ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. 34 പന്തിൽ ആറു ഫോറും അഞ്ചു സിക്സും ഉൾപ്പടെ 71 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി കെസ്രിക് വില്യംസ് വിൻഡീസിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. 208.82 പ്രഹരശേഷിയിലായിരുന്നു രോഹിത് ബാറ്റ് വീശിയത്.

ഇന്ത്യ: രോഹിത് ശർമ (71), ലോകേഷ് രാഹുൽ (91), റിഷഭ് പന്ത് (0), വിരാട് കോഹ്‌ലി (70)*, ശ്രേയസ് അയ്യർ (0)*.

മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് രണ്ടു പന്തു മാത്രമാണ് ക്രീസിൽ ആയുസുണ്ടായിരുന്നത്. 13-ാം ഓവറിൽ അക്കൗണ്ട് തുറക്കാതെ തന്നെ പന്തിനെ പൊള്ളാർഡ് മടക്കി. ഇതോടെ ഇന്ത്യൻ സ്കോറിങ്ങിന് സഡൻ ബ്രേക്ക് വീണു. എന്നാൽ രാഹുലിന് കൂട്ടായി നായകൻ വിരാട് കോഹ്‌ലി എത്തിയതോടെ വീണ്ടും പന്ത് നിരവധി തവണ ബൗണ്ടറി കടന്നു. അഞ്ചാമനായി ഇറങ്ങിയ ശ്രേയസിനെ മറുവശത്ത് കാഴ്ചക്കാരനാക്കി ഇന്നിങ്സിലെ അവസാന പന്തും സിക്സർ പായിച്ച് കോഹ്‌ലി ഇന്ത്യൻ സ്കോർ 240ൽ എത്തിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs west indies 3rd t20 match report virat kohli rohit sharma kl rahul

Next Story
400ൽ ‘ആറാടി’ ഹിറ്റ്മാൻ; ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരംrohit sharma, രോഹിത് ശർമ, rohit sixes, rohit new record, Virat Kohli, kohli vs west indies, kohli vs pollard, വിരാട് കോഹ്‌ലി, India vs West Indies, IND vs WI, T20, live score, cricket, virat kohli, kl rahul, rohit sharma, ഇന്ത്യ-വെസ്റ്റ് ഇൻഡീസ്, രോഹിത്, രാഹുൽ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com