Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

മുംബൈയിൽ മിന്നൽ ആക്രമണം; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 240 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്

India vs West Indies, IND vs WI, T20, live score, cricket, virat kohli, kl rahul, rohit sharma, ഇന്ത്യ-വെസ്റ്റ് ഇൻഡീസ്, രോഹിത്, രാഹുൽ, ie malayalam, ഐഇ മലയാളം

മുംബൈ: പരമ്പര വിജയികളെ നിർണയിക്കുന്ന നിർണായക മൂന്നാം ടി20 മത്സരത്തിൽ വിൻഡീസിനെതിരെ മുംബൈയിൽ സംഹാരതാണ്ഡവമാടി ഇന്ത്യൻ ബാറ്റ്സ്മാന്മാർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി ഇന്ത്യയ്ക്ക് മുന്നിൽ കൂറ്റൻ സ്കോറല്ലാതെ മറ്റൊന്നുമില്ലായിരുന്നു. അത് നന്നായി മനസിലാക്കിയ ഓപ്പണിങ് സഖ്യം മുംബൈയിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തപ്പോൾ സന്ദർശകർക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 240 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.

ഇന്ത്യ: രോഹിത് ശർമ (71), ലോകേഷ് രാഹുൽ (91), റിഷഭ് പന്ത് (0), വിരാട് കോഹ്‌ലി (70)*, ശ്രേയസ് അയ്യർ (0)*.

വിൻഡീസ് ബോളർമാരെ തുടക്കം മുതൽ ബൗണ്ടറി പറത്തിയ ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗത ഇടയ്ക്കൊന്ന് കുറഞ്ഞെങ്കിലും നായകൻ വിരാട് കോഹ്‌ലി ക്രീസിലെത്തിയതോടെ വീണ്ടും സജീവമായി. ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത രോഹിത് – രാഹുൽ സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. 135 റൺസാണ് ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. 34 പന്തിൽ ആറു ഫോറും അഞ്ചു സിക്സും ഉൾപ്പടെ 71 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി കെസ്രിക് വില്യംസ് വിൻഡീസിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. 208.82 പ്രഹരശേഷിയിലായിരുന്നു രോഹിത് ബാറ്റ് വീശിയത്.

Also Read: മലയാളികളോട് ദേഷ്യപ്പെട്ട് കോഹ്‌ലി; വീഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് രണ്ടു പന്തു മാത്രമാണ് ക്രീസിൽ ആയുസുണ്ടായിരുന്നത്. 13-ാം ഓവറിൽ അക്കൗണ്ട് തുറക്കാതെ തന്നെ പന്തിനെ പൊള്ളാർഡ് മടക്കി. ഇതോടെ ഇന്ത്യൻ സ്കോറിങ്ങിന് സഡൻ ബ്രേക്ക് വീണു. എന്നാൽ രാഹുലിന് കൂട്ടായി നായകൻ വിരാട് കോഹ്‌ലി എത്തിയതോടെ വീണ്ടും പന്ത് നിരവധി തവണ ബൗണ്ടറി കടന്നു. ഇതിനിടയിൽ വിൻഡീസ് നായകൻ പൊള്ളാർഡിന് അടുത്തടുത്ത പന്തുകളിൽ ബൗണ്ടറി പായിച്ച് കോഹ്‌ലിയും അർധസെഞ്ചുറി തികച്ചു. പൊള്ളാർഡ് എറിഞ്ഞ 19-ാം ഓവറിൽ മാത്രം മൂന്ന് സിക്സ് ഉൾപ്പടെ നേടിയത് 27 റൺസ്.

Also Read: ‘ഇനിയും വരില്ലേ ഇതുവഴി’; പൊള്ളാര്‍ഡിനെ ‘അടിച്ചോടിച്ച്’ ദുബെ, വീഡിയോ

അവസാന ഓവറിലെ രണ്ടാം പന്തിൽ കോഹ്‌ലിയുടെ ഹെൽമറ്റിൽ തട്ടിപോയ പന്ത് വിൻഡീസ് കീപ്പർ കൈപ്പിടിയിലാക്കിയപ്പോൾ അമ്പയർ ഔട്ട് വിധിച്ചെങ്കിലും റിവ്യൂവിലൂടെ ഇന്ത്യ വിക്കറ്റ് കാത്തു. അടുത്ത പന്തിൽ സിംഗിളെടുത്ത് സ്ട്രൈക്ക് രാഹുലിന് നൽകി. എന്നാൽ അടുത്ത പന്തിൽ തന്നെ രാഹുൽ പുറത്ത്. സെഞ്ചുറിക്ക് ഒമ്പത് റൺസകലെയാണ് രാഹുൽ വീണത്. അഞ്ചാമനായി ഇറങ്ങിയ ശ്രേയസിനെ മറുവശത്ത് കാഴ്ചക്കാരനാക്കി ഇന്നിങ്സിലെ അവസാന പന്തും സിക്സർ പായിച്ച് കോഹ്‌ലി ഇന്ത്യൻ സ്കോർ 240ൽ എത്തിച്ചു.

Also Read: രഞ്ജി ട്രോഫി: ഡൽഹിയെ 142 റൺസിന് പുറത്താക്കി കേരളത്തിന് കൂറ്റൻ ലീഡ്

വിൻഡീസ് ബോളർമാർ സ്ഥാനഭേദമില്ലാതെ തല്ലുവാങ്ങി കൂട്ടി. മുൻ നായകൻ ജേസൺ ഹോൾഡർ മാത്രം നാലു ഓവറിൽ വഴങ്ങിയത് 54 റൺസാണ്. ഷെൽഡൽ കോട്ട്രൽ, കെസ്രിക്ക് വില്യംസ്, കിറോൺ പൊള്ളാർഡ് എന്നിവരാണ് വിൻഡീസിന് വേണ്ടി ഓരോ വിക്കറ്റ് വീതം വീഴ്ത്തിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs west indies 3rd t20 live score rohit sharma kl rahul virat kohli hits big target for india

Next Story
മുംബൈയിൽ ടോസ് വിൻഡീസിന്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു ഇന്നും പുറത്ത്India West Indies T20, ഇന്ത്യ വെസ്റ്റ് ഇൻഡിസ് ടി20, India vs West Indies, ഇന്ത്യ-വെസ്റ്റ് ഇൻഡീസ്, icc twitter, tweet, sanju samson, സഞ്ജു സാംസൺ, ഐസിസി, ട്വിറ്റർ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com