ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ലോകമെങ്ങും ആരാധകരുണ്ട്. ഇഷ്ട താരത്തിനൊപ്പം സെൽഫി പകർത്താനുളള ആരാധകരുടെ ശ്രമം ചിലപ്പോഴൊക്കെ താരങ്ങൾക്ക് തലവേദനയാകാറുണ്ട്. കളിക്കിടയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൈതാനത്ത് എത്തി കോഹ്‌ലിക്കൊപ്പം സെൽഫി പകർത്തുക യുവാക്കൾ ഒരു ശീലമാക്കിയിരിക്കുകയാണ്.

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ രണ്ടു യുവാക്കളാണ് സുരക്ഷാവലയം ഭേദിച്ച് കോഹ്‌ലിക്ക് അടുത്തെത്തിയത്. രണ്ടാം ടെസ്റ്റിലും ഇതേ സംഭവം ഉണ്ടായി. ഹൈദരാബാദിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് ആരാധകൻ സുരക്ഷാവലയം കടന്ന് കോഹ്‌ലിക്ക് അടുത്തെത്തിയത്.

കോഹ്‌ലിക്ക് അടുത്തെത്തിയ യുവാവ് ഇന്ത്യൻ നായകനെ കെട്ടിപ്പിടിക്കാനാണ് ശ്രമിച്ചത്. എന്നാലിത് കോഹ്‌ലിക്ക് ഇഷ്ടപ്പെട്ടില്ല. ആരാധകന്റെ കെട്ടിപ്പിടിക്കാനുളള ശ്രമം കോഹ്‌ലി തടഞ്ഞു. എന്നാൽ ആരാധകന് സെൽഫി പകർത്താനുളള അനുവാദം കോഹ്‌ലി നൽകി. ഇതിനുപിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി യുവാവിനെ കൂട്ടിക്കൊണ്ടുപോയി.

Source: AP

Source: AP

Source: AP

ആദ്യ ടെസ്റ്റിൽ രണ്ടു യുവാക്കളാണ് സെൽഫി പകർത്താനായി കോഹ്‌ലിക്ക് അടുത്തെത്തിയത്. യുവാക്കളെ സെൽഫി പകർത്താൻ കോഹ്‌ലി അനുവദിക്കുകയും ചെയ്തു. എന്നാൽ ഇന്നത്തെ സംഭവം കോഹ്‌ലിയെ അത്ര സന്തുഷ്ടനാക്കുന്നതായിരുന്നില്ല.

ഹൈദരാബാദിലെ രജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. ആദ്യ ടെസ്റ്റിൽ ജയം ഇന്ത്യയ്ക്കായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook