Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

കാര്യവട്ടം ടി20: പരമ്പര സ്വന്തമാക്കാൻ ഇന്ത്യ, തിരിച്ചുവരവിന് വിൻഡീസ്

സഞ്ജു സാംസൺ ഇന്നത്തെ മത്സരത്തിലിറങ്ങുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ

India vs West indies, Karyavattom t20, ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, കാര്യവട്ടം, ticket sale, ടിക്കറ്റ് വിൽപ്പന, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: ഹൈദരാബാദിൽ നേടിയ തകർപ്പൻ ജയത്തിന് ശേഷം വിൻഡീസിനെ രണ്ടാം മത്സരത്തിൽ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ രാത്രി 7നാണ് വിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ടി20 മത്സരം. ഇന്ന് നടക്കുന്ന മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ, അതേസമയം ജയത്തോടെ പരമ്പരയിൽ ഒപ്പമെത്താമെന്നും ജീവൻ നിലനിർത്താമെന്നും വിൻഡീസും പ്രതീക്ഷിക്കുന്നു. ഇതുവരെ കാര്യവട്ടത്ത് ഇന്ത്യ പരാജയമറിഞ്ഞിട്ടില്ല.

സഞ്ജു സാംസൺ ഇന്നത്തെ മത്സരത്തിലിറങ്ങുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ. അങ്ങനെയെങ്കിൽ ജന്മനാട്ടിൽ സഞ്ജു കളിക്കുന്ന ആദ്യ രാജ്യാന്തര മത്സരമാകും ഇന്നത്തേത്. അതേസമയം, കഴിഞ്ഞ മത്സരത്തിലിറങ്ങിയ ടീമിൽ കാര്യമായ മാറ്റത്തിന് നായകൻ വിരാട് കോഹ്‌ലി മുതിർന്നേക്കില്ലെന്നാണ് സൂചന. ഹൈദരാബാദിൽ നിന്ന് ഇന്നലെ തന്നെ പ്രത്യേക വിമാനത്തിൽ ഇന്ത്യ-വിൻഡീസ് താരങ്ങൾ തിരുവനന്തപുരത്ത് എത്തിയിരുന്നു.

മത്സരത്തിനായി കാണികള്‍ക്ക് വൈകീട്ട് നാല് മുതല്‍ പ്രധാന കവാടം വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. ടിക്കറ്റ് ബുക്ക് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡും മത്സരം കാണാനെത്തുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡും പരിശോധനയ്ക്ക് വിധേയമാക്കണം. ഇവിടെനിന്ന് മൂന്ന് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം അനുവദിക്കപ്പെട്ടിരിക്കുന്ന ഗേറ്റുകള്‍ വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. കാണികളുടെ തിരക്ക് പരിഗണിച്ച് നേരത്തെ പ്രവേശനം നൽകാനും സാധ്യതയുണ്ട്.

Read Also: പന്ത് വിക്കറ്റ് കീപ്പറാകുമ്പോൾ…;കാര്യവട്ടത്ത് സഞ്ജുവിന്റെ സാധ്യതകൾ ഇങ്ങനെ

സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ലൈറ്റുകള്‍ ടെസ്റ്റ് ചെയ്ത് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തി കഴിഞ്ഞു. മത്സരത്തിനായി രണ്ട് പിച്ചുകളും നാല് പ്രാക്ടീസ് പിച്ചുകളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യ എ-ക്ഷിണാഫ്രിക്ക എ പരമ്പരയില്‍ സഞ്ജു സാംസണ്‍ തിളങ്ങിയ പിച്ചാണ് മത്സരത്തിനായി സജ്ജമാക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റര്‍ ബിജു അറിയിച്ചു. മഴപെയ്താൽ പിച്ചും ഗ്രൗണ്ടും നനയാതിരിക്കാനുള്ള സൗകര്യങ്ങളും സജ്ജമാണ്.

മത്സരത്തിന്റെ സുരക്ഷാ-ഗതാഗത ചുമതലയ്ക്കായി സിറ്റി പൊലിസ് കമ്മീഷണര്‍ എം.ആര്‍.അജിത് കുമാറിന്റെ നേതൃത്വത്തില്‍ 1000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മത്സരത്തിന്റെ 94 ശതമാനം ടിക്കറ്റുകളും വിറ്റുപോയി. ഇന്ന് വൈകിട്ട് വരെ കെസിഎ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും പേടിഎം ആപ്പ്, പേടിഎം ഇന്‍സൈഡര്‍, പേടിഎം വെബ്‌സൈറ്റ് എന്നിവ വഴിയും ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാൻ സാധിക്കും.

ഹൈദരാബാദിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത്. 8 പന്ത് ഇന്ത്യൻ ഇന്നിങ്സിൽ ബാക്കിവച്ചാണ് വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം കോഹ്‌ലിയും സംഘവും മറികടന്നത്. കാര്യവട്ടത്തും വാശിയേറിയ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs west indies 2nd t20 in karyavattom

Next Story
റൊണാൾഡോയുടെ റെക്കോർഡ് മറികടന്ന് മെസി; ലാലീഗയിൽ ബാഴ്സയ്ക്ക് തകർപ്പൻ ജയംbarcelona, messi, mallorca, ബാഴ്‌സലോണ, മെസി, മല്ലോക്ക, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express