പ്രതീക്ഷയുടെ ‘ഹോപ്പും’,സൂപ്പർ ‘ഹിറ്റ്മയറും’ ; ഇന്ത്യയെ സമനിലയില്‍ തളച്ച് വിന്‍ഡീസ്

India vs West Indies 2nd ODI Live Score Updates : ഗുവഹത്തി ഏകദിനം ജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലാണ്

India vs West Indies Match Live Cricket Latest Updates: വിശാഖപട്ടണം: ഇന്ത്യയുടെ മികവിനെ പോരാട്ട വീര്യം കൊണ്ട് വിന്‍ഡീസ് പൊരുതിയപ്പോള്‍ ഇന്ത്യയ്ക്ക് സമീപകാലത്തെ രണ്ടാമത്തെ സമനില. ഏഷ്യാ കപ്പില്‍ അഫ്ഗാനെതിരെ സമനില വഴങ്ങിയതിന് ഒരുമാസം ഇപ്പുറം വിന്‍ഡീസിനെതിരേയും ഇന്ത്യ സമനിലയില്‍ കുടുങ്ങിയിരിക്കുകയാണ്.

സെഞ്ച്വറി നേടിയ ഷായ് ഹോപ്പും 94 റണ്‍സെടുത്ത ഹെറ്റ്മയറുമാണ് വിന്‍ഡീസിനെ ഒപ്പം എത്തിച്ചത്. 134 പന്തില്‍ നിന്നും 123 റണ്‍സാണ് ഹോപ്പ് നേടിയത്. ഹെറ്റ്മയർ പുറത്തായതോടെ നായകന്‍ ഹോള്‍ഡറിനെ കൂട്ടുപിടിച്ച് ഹോപ്പ് വിന്‍ഡീസിന്‍റെ പ്രതീക്ഷയെ കാക്കുകയായിരുന്നു. അവസാന ഓവറിലെ അവസാന പന്തോളം എത്തിയ മത്സരം അവസാന പന്ത് ഫോർ അടിച്ചാണ് ഹോപ്പ് സമനിലയാക്കിയത്.

നേരത്തെ, നായകന്‍ വിരാട് കോഹ്ലിയുടെ 37ാം ഏകദിന സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോർ ലഭിച്ചിരുന്നു. 321 റണ്‍സുമായാണ് ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചത്. 157 റണ്‍സെടുത്ത വിരാടാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ.

ഇന്നത്തെ പ്രകടനത്തോടെ കോഹ്ലി 10000 ക്ലബ്ലിലിടം നേടുകയും ചെയ്തു. ഈ നേട്ടം അതിവേഗം കെെവരിക്കുന്ന താരമാണ് വിരാട്. 205 ഇന്നിങ്സില്‍ നിന്നുമാണ് വിരാട് 10000 തികച്ചത്. 129 പന്തില്‍ നിന്നുമാണ് വിരാട് 157 റണ്‍സെടുത്തത്. തൊട്ട് പിന്നിലുള്ളത് റായിഡുവാണ്. 80 പന്തില്‍ നിന്നും 73 റണ്‍സാണ് റായിഡു എടുത്തത്. രോഹിത്തും ധവാനും നേരത്തെ വീണ മത്സരത്തില്‍ വിരാടും റായിഡുവും ചേർന്ന് ഇന്ത്യ മികച്ച സ്കോറിലേക്ക് എത്തിക്കുകയായിരുന്നു.

വിന്‍ഡീസ് ബോളർമാരെല്ലാം തല്ലു വാങ്ങിയ മത്സരത്തില്‍ പുതുമുഖം മക്ക്കോയി രണ്ട് വിക്കറ്റ് വീഴ്ത്തി. ആഷ്ലി നഴ്സും രണ്ട് വിക്കറ്റ് വീഴ്ത്തി.


9.45 PM: Four! and its a Tie!
9.44 PM: One ball and Five Runs!

9.42 PM: വിക്കറ്റ്. ആഷ്ലി നഴ്സിനെ ഉമേഷ് യാദവ് പുറത്താക്കി. തേഡ്മാനില്‍ റായിഡുവിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. രണ്ട് പന്തില്‍ എഴ് റണ്‍സാണ് വിന്‍ഡീസിന് വേണ്ടത്.

9.40 PM: Four!. ജയിക്കാന്‍ നാല് പന്തില്‍ 9 റണ്‍സ്.

9.36 PM: കളി അവസാന ഓവറില്‍. ജയത്തിനായി വിന്‍ഡീസിന് വേണ്ടത് 14 റണ്‍സ്. ഹോപ്പും നഴ്സുമാണ് ക്രീസിലുള്ളത്. അവസാന ഓവർ എറിയുന്നത് ഉമേഷ് യാദവ്.

9.33 PM: ആകാംഷയുടെ നിമിഷങ്ങള്‍. ഇന്ത്യ റണ്‍ വിട്ടുകൊടുക്കാതെ പന്തെറിയുന്നു. ഷമിയാണ് 49ാം ഓവർ എറിയുന്നത്.

9.29 PM: രണ്ട് ഓവറില്‍ വിന്‍ഡീസിന് വേണ്ടത് 20 റണ്‍സ്.

9.26 PM: ഹോള്‍ഡർ പുറത്ത്. ആഷ്ലി നഴ്സാണ് പുതിയ ബാറ്റ്സ്മാന്‍.

9.23 PM: കളി അവസാന ഓവറുകളിലേക്ക് നീങ്ങുന്നു. മൂന്ന് ഓവറില്‍ 22 റണ്‍സാണ് വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത്. ഹോള്‍ഡറും ഹോപ്പുമാണ് ക്രീസിലുള്ളത്.സ്കോർ 300-5.

9.13 PM: സെഞ്ച്വറിയുമായി ഷായ് ഹോപ്പ്. 113 പന്തിലാണ് ഹോപ്പ് സെഞ്ച്വറി പൂർത്തിയാക്കിയത്. ജയിക്കാന്‍ 28 പന്തില്‍ നിന്നും 32 റണ്‍സ് വേണം. സ്കോർ 288-5

9.04 pm: ഹോപ്പ് 90 റണ്‍സ് കടന്നു. വിന്‍ഡീസിന് ആറ് ഓവറില്‍ 45 റണ്‍സാണ് ജയിക്കാന്‍ വേണ്ടത്. അഞ്ച് വിക്കറ്റുകള്‍ കെെവശമുണ്ട്.

8.54 PM: വിന്‍ഡീസിന് ജയിക്കാന്‍ 55 പന്തില്‍ നിന്നും വേണ്ടത് 61 റണ്‍സ്. എല്ലാ പ്രതീക്ഷയും ഹോപ്പിലാണ്.

8.41 PM: വിന്‍ഡീസിന് അഞ്ചാം വിക്കറ്റ് നഷ്ടമായി. കീറണ്‍ പവലിനെയാണ് നഷ്ടമായത്. കുല്‍ദീപിന്‍റെ പന്തില്‍ രോഹിത്തിന് ക്യാച്ച് നല്‍കിയാണ് പവല്‍ പുറത്തായത്. സ്കോർ 253-5.

8.34 PM: ഋഷഭ് പന്തിന് പരുക്ക്. ക്യാച്ചെടുക്കാന്‍ ശ്രമിക്കവെ സെെഡ് സ്ക്രീനില്‍ ഇടിക്കുകയായിരുന്നു. പന്ത് തടയാനുമായില്ല. പകരം മനീഷ് പാണ്ഡെ ഫീല്‍ഡ് ചെയ്യും.

8.27 PM: 94 പന്തില്‍ നിന്നും 91 റണ്‍സാണ് വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത്.

8.15 PM:ഹെറ്റ്മയർ പുറത്ത്; വിന്‍ഡീസിന് തിരിച്ചടി. 94 റണ്‍സുമായാണ് ഹെറ്റ്മയർ പുറത്താകുന്നത്. 64 പന്ത് നേരിട്ടാണ് ഹെറ്റ്മയർ സെഞ്ച്വറിയ്ക്ക് ആറ് റണ്‍സകലെ വീണത്. ചാഹലാണ് ഹെറ്റ്മയറിനെ പുറത്താക്കിയത്.

8.10 PM: ഹെറ്റ്മയർ 93ലെത്തി. വീണ്ടും യുവതാരത്തിന് സെഞ്ച്വറി അടിക്കാനാകുമോ.

8.05 PM: 30 ഓവർ പിന്നിട്ടു. വിന്‍ഡീസ് 205-3 എന്ന നിലയിലാണ്. ഹോപ്പ് 59 റണ്‍സും ഹെറ്റ്മയർ 86 റണ്‍സുമെടുത്തിട്ടുണ്ട്.

8.03 PM: വിന്‍ഡീസ് 200 റണ്‍സ് കടന്നു. ജയിക്കാന്‍ ഇനി 118 റണ്‍സ് വേണം, 121 പന്തുകളാണ് ബാക്കിയുള്ളത്.

7.58 PM: ഹോപ്പ് അർധസെഞ്ച്വറി പൂർത്തിയാക്കി. 64 പന്തില്‍ നിന്നുമാണ് ഹോപ്പ് 50 റണ്‍സെടുത്തത്. സ്കോർ 190-3. ഓവർ 28.5.

7.45 PM: ഹോപ്പിനെ ഉമേഷ് യാദവ് എല്‍ബിഡബ്ല്യൂവില്‍ കുരുക്കിയെങ്കിലും റിവ്യൂവിലൂടെ താരത്തിന് പുതുജീവന്‍. സ്കോർ 182-3. ഓവർ-26.4

7.44 PM: ഹെറ്റ്മയർ ആക്രമിച്ചു കളിക്കുന്നു. അതേസമയം മറുവശത്തുള്ള ഹോപ്പ് സ്ട്രെെക്ക് റൊട്ടേറ്റ് ചെയ്ത് ഹെറ്റ്മയറിന് അവസരം നല്‍കുകയാണ്. ഹോപ്പ് 44 റണ്‍സെടുത്തിട്ടുണ്ട്.

7.41 PM: ചാഹലിനെ തുടരെ തുടരെ രണ്ട് സിക്സ് പറത്തി ഹെറ്റ്മയർ. 26ാം ഓവറിലാണ് കളി എത്തി നില്‍ക്കുന്നത്. സ്കോർ 178-3.

7.33 PM: ഹെറ്റ്മയറിന് അർധ സെഞ്ച്വറി. 41 പന്തില്‍ നിന്നും 54 റണ്‍സാണ് താരം നേടിയത്.

7.21 PM: ജഡേജയെ മനോഹരമായൊരു സിക്സിന് പായിച്ച് ഹെറ്റ്മയർ. 34 പന്തില്‍ 38 റണ്‍സാണ് ഹെറ്റ്മയർ നേടിയത്.

7.20 PM: 20 ഓവർ കഴിഞ്ഞു. വിന്‍ഡീസ് സ്കോർ 125-3 ല്‍.

7.12 PM: വിന്‍ഡീസ് മത്സരത്തിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ്. വിക്കറ്റ് നഷ്ടപ്പെടാതെ ബാറ്റ് ചെയ്യുകയാണ് ഇപ്പോള്‍ വേണ്ടത്. 18 ഓവർ കഴിഞ്ഞപ്പോള്‍ സ്കോർ 123-3 എന്ന നിലയിലാണ്.

7.04 PM: വിന്‍ഡീസ് 100 കടന്നു. സ്കോർ 112-3. ഹെറ്റ്മയറും ഹോപ്പുമാണ് ക്രീസിലുള്ളത്.

7.00 PM: വിരാടിന് അഭിനന്ദനവുമായി സച്ചിന്‍. സച്ചിന്‍റെ റെക്കോർഡാണ് ഇന്ന് വിരാട് മറികടന്നത്.

6.58 PM: വിരാട് കോഹ്ലിയ്കക്ക് അഭിനന്ദ പ്രവാഹം

6.50 PM: കഴിഞ്ഞ മത്സരത്തില്‍ സെഞ്ചറി നേടിയ യുവതാരം ഹെറ്റ്മയറാണ് പുതിയ ബാറ്റ്സ്മാന്‍.

6.48 PM: തീരുമാനം മാറ്റമില്ല. സാമുവല്‍സ് പുറത്ത് തന്നെ. സ്കോർ 78-3. ഓവർ 12.

6.47 PM: വിക്കറ്റ്. സാമുവല്‍സ് പുറത്ത്. പക്ഷെ തീരുമാനം റിവ്യൂവിന് വിട്ടിരിക്കുകയാണ്.

6.46 PM: ഫോറുകളുമായി സാമുവല്‍സ് നിറഞ്ഞ് കളിക്കുകയാണ്. സ്കോർ 78-2 എന്ന നിലയിലാണ്.

6.39 PM:എക്സ്പീരയന്‍സ്ഡ് ആയ മർലോണ്‍ സമുവല്‍സാണ് പുതിയ ബാറ്റ്സ്മാന്‍.

6.37 PM: റണ്‍മല കയറാനിറങ്ങിയ വിന്‍ഡീസിന് രണ്ട് വിക്കറ്റ് നഷ്ടം. 32 റണ്‍സെടുത്ത ഹെംറജിനെ കുല്‍ദീപ് യാദവാണ് പുറത്താക്കിയത്. സ്കോർ 64-2.

6.30 PM: വിന്‍ഡീസ് സ്കോർ 50 കടന്നു. എട്ട് ഓവറില്‍ വിന്‍ഡീസ് 51-1 എന്ന നിലയില്‍.

6.21 PM: വിക്കറ്റ്. വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. കീറണ്‍ പവലിനെയാണ് വിന്‍ഡീസിന് നഷ്ടമായത്.മുഹമ്മദ് ഷമിയാണ് വിക്കറ്റെടുത്തത്. സ്കോർ 36-1.

6.17 PM: വിന്‍ഡീസ് ബാറ്റിങ് ആരംഭിച്ചു. ഹെമ്റാജും പവലും ഇന്നിങ്സ് ഓപ്പണ്‍ ചെയ്തു.

5.22 PM: അവസാന ഓവറില്‍ ആടിത്തകർത്ത് വിരാട്. ഇന്ത്യന്‍ നായകന്‍ 157 റണ്‍സ് നേടി പുറത്താകാതെ നിന്നു. സ്കോർ 321-6. ഇതോടെ വിന്‍ഡീസിന്റെ വിജയ ലക്ഷ്യം 322 റണ്‍സായി.

5.16 PM: ജഡേജ പുറത്തായി. പുതുമുഖം മക്ക്കോയിയുടെ പന്തിലാണ് ജഡേജ പുറത്തായത്.

5.14 PM: ഇന്ത്യയുടെ സ്കോർ 300 കടന്നു. സ്കോർ 307-5 എന്ന നിലയിലാണ് ഇന്ത്യ.48 ഓവർ പിന്നിട്ടു.

5.04 PM: സിക്സ് ബെെ കോഹ്ലി. 46ാം ഓവറില്‍ ഇന്ത്യയുടെ സ്കോർ 282-5 എന്ന നിലയിലാണ്. വിരാട് 123 റണ്‍സെടുത്തിട്ടുണ്ട്.

4.53 PM: വിരാട് കോഹ്ലി സെഞ്ച്വറി പൂർത്തിയാക്കി. 109 പന്തില്‍ 106 റണ്‍സാണ് വിരാടിന്‍റെ നേട്ടം. സ്കോർ 257-5.

4.50 PM: റിഷഭ് പന്ത് പുറത്ത്. 17 റണ്‍സെടുത്താണ് പന്ത് പുറത്തായത്. ജഡേജയാണ് പുതിയ ബാറ്റ്സ്മാന്‍.

4.40 PM: റിഷഭ് പന്താണ് പുതിയ ബാറ്റ്സ്മാന്‍.

4.30 PM: ധോണി പുറത്ത്. 20 റണ്‍സുമായാണ് മുന്‍ നായകന്‍ പുറത്തായത്. സ്കോർ 222-4.

4.24 PM: 205ാം ഇന്നിങ്സിലാണ് വിരാട് 10000 റണ്‍സ് പൂർത്തിയാക്കിയത്. സച്ചിനേക്കാള്‍ 54 ഇന്നിങ്സ് നേരത്തെയാണ് വിരാട് ഈ നേട്ടം പൂർത്തിയാക്കിയത്.

4.22 PM: Read More: റൺമല താണ്ടി വിരാടവീര്യം; കോഹ്‍ലി 10000 ക്ലബ്ബിൽ

4.18 PM:

4.12 PM: റണ്‍മല താണ്ടി വിരാട വീര്യം, 10,000 റണ്‍സ് നേട്ടവുമായി ഇന്ത്യന്‍ നായകന്‍. 36ാം ഓവറില്‍ സാമുവല്‍സിന്‍റെ മൂന്നാം പന്തിലാണ് കോഹ്ലി 10000ാമത്തെ റണ്‍ നേടിയത്.

4.00 PM: റായിഡു പുറത്ത്. 73 റണ്‍സെടുത്ത റായിഡുവിനെ നഴ്സാണ് പുറത്താക്കിയത്. പുതിയ ബാറ്റ്സ്മാന്‍ ധോണിയാണ്. അതേസമയം മറുവശത്ത് 10000 റണ്‍സിലേക്ക് അടുക്കുകയാണ് വിരാട് കോഹ്ലി.

3.42 PM: 30 ഓവറില്‍ ഇന്ത്യ 166-2 എന്ന നിലയില്‍. വിരാട് 62, റായിഡു 68 റണ്‍സെടുത്തിട്ടുണ്ട്.

3.38 PM: ഗിയർ ചെയ്ഞ്ച് ചെയ്ത് റായിഡു. 73 പന്തില്‍ നിന്നും 63 റണ്‍സെടുത്തിട്ടുണ്ട് റായിഡു.

3.34 PM: ഇന്ത്യയുടെ സ്കോർ 150 കഴിഞ്ഞു. വിരാടും റായിഡുവും മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. സ്കോർ 153-2. 29 ഓവർ പിന്നിട്ടു.

3.27 PM: ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് 100 കടന്നു. 18 ഓവറും രണ്ട് പന്തും ബാറ്റ് ചെയ്താണ് കൂട്ടുകെട്ട് 100ലെത്തിയത്.

3.24 PM: ഫിഫ്റ്റി പൂർത്തിയാക്കി റായിഡു. 61 പന്തിലാണ് റായിഡു 50 ലെത്തിയത്.

3.17 PM: കളി തിരിച്ച് പിടിച്ച് നായകന്‍. വിരാട് കോഹ്ലിക്ക് അർധ സെഞ്ച്വറി. 58 പന്തില്‍ നിന്നും 51 റണ്‍സ് എടുത്തിട്ടുണ്ട് വിരാട്. റായിഡുവും അർധ സെഞ്ച്വറിയോട് അടുക്കുകയാണ്. 40 റണ്‍സെടുത്തിട്ടുണ്ട് താരം. സ്കോർ 126-2.

03.07 PM: വിരാട് കോഹ്ലിയെ പുറത്താക്കാനുള്ള സുവർണാവസരം നഷ്ടപ്പെടുത്തി വിന്‍ഡീസ് നായകന്‍ ജെയ്സണ്‍ ഹോള്‍ഡർ. 44 എത്തിനില്‍ക്കെയാണ് കോഹ്ലി മക്ക്കോയിയുടെ പന്തില്‍ ക്യാച്ച് നല്‍കുന്നത്. പക്ഷെ പന്ത് പിടിയിലൊതുക്കാന്‍ ഹോള്‍ഡറിന് സാധിച്ചില്ല.

2.55 PM: ഇന്ത്യന്‍ സ്കോർ 100 ല്‍. 20ാം ഓവറിലെ രണ്ടാം പന്തില്‍ കോഹ്ലിയാണ് ഇന്ത്യയെ നൂറ് കടത്തിയത്. സ്കോർ 100-2.

2.53 PM: ഇന്ത്യന്‍ നായകന് മറ്റൊരു റെക്കോർഡ് കൂടി.

2.51 PM: 19ാം ഓവർ എറിയുന്നത് പുതുമുഖ താരം ഒബഡ് മക്ക്കോയി

2.47 PM: കോഹ്ലിയും റായിഡുവും 50 റണ്‍സിന്റെ കൂട്ടുകെട്ട് പൂർത്തിയാക്കി. 18ാം ഓവറിലാണ് നേട്ടത്തിലെത്തിയത്. സ്കോർ 95-5.

2.35 PM: തുടക്കത്തിലെ തിരിച്ചടിയില്‍ നിന്നും ഇന്ത്യ കരകയറുകയാണ്. 15 ഓവർ കഴിഞ്ഞപ്പോള്‍ സ്കോർ 78-2.

2.30 PM: 13 ഓവർ കഴിഞ്ഞു. ഇന്ത്യയുടെ സ്കോർ 62-2.

2.25 PM: വിരാട് കോഹ്ലി കളിയുടെ നിയന്ത്രണം പതിയെ ഏറ്റെടുക്കുകയാണ്. മികച്ച തുടക്കമല്ലായിരുന്നു ലഭിച്ചത്. പക്ഷെ രോഹിത്തും ധവാനും പുറത്തായതോടെ ഉത്തരാവാദിത്വത്തോടെ കളിക്കാനരംഭിച്ചിരിക്കുകയാണ് വിരാട്.

2.17 PM: പത്ത് ഓവർ പിന്നിട്ടപ്പോള്‍ ഇന്ത്യ 50 കടന്നു. സ്കോർ 50-2.

2.14 PM: റായിഡുവാണ് പുതിയ ബാറ്റ്സ്മാന്‍. കോഹ്ലിയും റായിഡുവും ക്രീസില്‍. നായകനിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

2.09 PM: വീണ്ടും ഇന്ത്യയ്ക്ക് തിരിച്ചടി. ഓപ്പണർ ശിഖർ ധവാനും പുറത്ത്. എല്‍ബിഡബ്ല്യൂവിലാണ് ധവാന്‍ പുറത്തായത്. അംപയർ നോട്ട് ഔട്ട് വിളിച്ച തീരുമാനത്തെ റിവ്യൂവിലൂടെ വിന്‍ഡീസ് അനുകൂലമാക്കി മാറ്റുകയായിരുന്നു. ആഷ്ലി നഴ്സാണ് ധവാനെ പുറത്താക്കിയത്.40-2.

2.00 PM: ശിഖർ ധവാന്‍ ആക്രമിച്ചു കളിക്കുന്നു. കോഹ്ലി മറുവശത്ത് നിലയുറപ്പിക്കുകയാണ്. സ്കോർ 40-1. എട്ട് ഓവറുകള്‍ പിന്നിട്ടു.

1.45 PM: രോഹിത് ശർമ്മ പുറത്ത്. നാല് റണ്‍സ് മാത്രം എടുത്താണ് രോഹിത് പുറത്തായത്. കോഹ്ലി ക്രീസില്‍.

1.30 PM: ഇന്ത്യ ബാറ്റിങ് ആരംഭിച്ചു. രോഹിത് ശർമ്മയും ശിഖർ ധവാനും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs west indies 2nd odi match live cricket score update

Next Story
വിരാട് കോഹ്‌ലി മനുഷ്യൻ അല്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്: ബംഗ്ലാദേശ് താരം
The moderation of comments is automated and not cleared manually by malayalam.indianexpress.com