രാജ്‌കോട്ട്: അരങ്ങേറ്റ ടെസ്റ്റിൽ തന്നെ ഇന്ത്യൻ ഇന്നിങ്സിന്റെ സ്റ്റിയറിങ് തിരിച്ച് പൃഥ്വി ഷായുടെ തകർപ്പൻ ബാറ്റിങ്. വിൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യ, പൃഥ്വി ഷായുടെ അർദ്ധ സെഞ്ചുറി മികവിൽ 133 റൺസെടുത്തു. 74 പന്തിൽ 75 റൺസുമായി പൃഥ്വി ഷാ ഇപ്പോഴും ക്രീസിലുണ്ട്.

അരങ്ങേറ്റക്കാരന്റെ പതര്‍ച്ചകളൊന്നുമില്ലാതെയാണ് ഷാ ബാറ്റ് ചെയ്തത്. ആക്രമിച്ച് കളിച്ച കൗമാരതാരം ബൗണ്ടറിയിലൂടെ തുടക്കത്തിൽ തന്നെ ബോളർമാർക്ക് മേൽ ആധിപത്യം നേടി. 56 പന്തിലാണ് ഷാ തന്റെ ആദ്യ അര്‍ധ സെഞ്ചുറി നേടിയത്.

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ലോകേഷ് രാഹുലിനെ ഇന്ത്യയക്ക് നഷ്ടമായി. വെറും നാലു പന്തുകള്‍ മാത്രം നീണ്ട ഇന്നിങ്‌സിനൊടുവില്‍ റണ്ണൊന്നുമെടുക്കാനാകാതെ ഷാനൻ ഗബ്രിയേലിന്റെ പന്തില്‍ രാഹുല്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എന്ന നിലയിലാണ്. 66 റണ്‍സുമായി ഷായും 48 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. പൂജാരയ്‌ക്കൊപ്പം രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി കൂട്ടുകെട്ടിലും ഷാ പങ്കാളിയായി.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന 293-ാം താരമാണ് ഷാ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ