കൊൽക്കത്ത: വിന്റീസിനെതിരായ ആദ്യ ടി 20 യിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത വിന്റീസ് കുറിച്ച 110 റൺസ് വിജയലക്ഷ്യം ഇന്ത്യ 13 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു.

ഇന്ത്യൻ ബോളിങിന് മുന്നിൽ വിന്റീസ് ബാറ്റിങ് നിര തകർന്നടിയുന്ന കാഴ്ചയാണ് കൊൽക്കത്തയിൽ കണ്ടത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ തുടക്കത്തിലേ നഷ്ടമായി. 6 റണ്‍സ് മാത്രമാണ് രോഹിത് എടുത്തത്. പിന്നാലെ ശിഖര്‍ ധവാനും കൂടാരം കയറി. ഋഷഭ് പന്തും പോരാടാതെ കീഴടങ്ങി. 16 റണ്‍സെടുത്ത കെഎല്‍ രാഹുലും പുറത്തേക്ക് പോയി.

8 വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് 109 റണ്‍സെടുത്തത്. 2 റണ്‍സ് മാത്രം എടുത്ത ദിനേഷ് രാംദിനെ ഉമേഷ് യാദവ് നേരത്തേ പറഞ്ഞയച്ച് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നേടിക്കൊടുത്തു. വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിന് ക്യാച്ച് നല്‍കിയാണ് രാംദിന്‍ മടങ്ങിയത്. ഹെത്മയറും ഹോപ്പും തമ്മിലുളള ആശയക്കുഴപ്പം കാരണം ഹോപ്പിന്റെ റണ്‍ ഔട്ടിലൂടെ വിന്‍ഡീസിന് രണ്ടാം വിക്കറ്റ് നഷ്ടമായി.

10 റണ്‍സ് മാത്രം എടുത്ത് ഹെത്മയറും മടങ്ങി. 14 റണ്‍സെടുത്ത പൊളളാര്‍ഡും വീര്യം കാണിക്കാതെ കൂടാരം കയറി. കുനാല്‍ പാണ്ഡ്യയ്ക്കാണ് വിക്കറ്റ്. 5 റണ്‍സ് മാത്രമെടുത്ത ഡാരണ്‍ ബ്രാവോയെ കുല്‍ദീപ് യാദവ് പുറത്താക്കി. പിന്നാലെ 4 റണ്‍സ് മാത്രമെടുത്ത റോവ്മാന്‍ പവലിനേയും കുല്‍ദീപ് പറഞ്ഞയച്ചു. ഫബിയാന്‍ അലന്‍ പോരാട്ടവീര്യം കാട്ടിയെങ്കിലും 27 റണ്‍സെടുത്ത് അദ്ദേഹവും കളം വിട്ടു.

ടെസ്റ്റ്, ഏകദിന പരമ്പരയില്‍ നിരുപാധികം കീഴടങ്ങിയ സന്ദര്‍ശകര്‍ക്കിത് അഭിമാനപോരാട്ടമാണ്. ലോകചാംപ്യന്‍മാരുടെ പകിട്ടിനൊത്ത പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമെ തകര്‍പ്പന്‍ ഫോമിലുള്ള ഇന്ത്യയെ കീഴടക്കാന്‍ വിന്‍ഡീസിനാകൂ.

ടി-20 സ്‌പെഷ്യലിസ്റ്റുകളായ താരങ്ങളെ വിന്‍ഡീസ് ടീമിലെത്തിച്ചിട്ടുണ്ട്. ഐ.പി.എല്ലില്‍ കളിച്ച പരിചയസമ്പത്തുള്ള കീറോണ്‍ പൊള്ളാര്‍ഡ്, കാര്‍ലോസ് ബ്രാത്‌വെയ്റ്റ് എന്നിവര്‍ ടീമിനൊപ്പം ഉണ്ട്.
അതേസമയം മറുവശത്ത് വിരാട് കോഹ്‌ലിയും മഹേന്ദ്രസിംഗ് ധോണിയും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ ശിഖര്‍ ധവാന്‍ മാത്രമാണ് മെച്ചപ്പെട്ട പരിചയസമ്പത്തുള്ള താരം.

പേസ് ബൗളിംഗില്‍ ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും മികച്ച ഫോമിലാണ്. ചാഹലിന്റെയും വാഷിങ്ടന്‍ സുന്ദറിന്റെയും സ്പിന്‍ കരുത്തു പകരും. ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, ഷഹ്ബാസ് നദീം തുടങ്ങിയവരാണു ടീമിലെ പുതുമുഖങ്ങള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook