/indian-express-malayalam/media/media_files/2026/02/07/indian-cricket-team-t20-world-cup-2026-02-07-08-40-16.jpg)
എക്സ്പ്രസ് ഫോട്ടോ: നരേന്ദ്ര വാസ്‌കർ
മുംബൈ: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം. ഉദ്‌ഘാടന മത്സരത്തിൽ പാക്കിസ്ഥാനും നെതർലൻഡ്‌സും ഏറ്റുമുട്ടും. കൊളംബോയിൽ രാവിലെ 11നാണ് മത്സരം. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ വെസ്‌റ്റിൻഡീസും സ്‌കോട്‌ലൻഡും കൊൽക്കത്തയിൽ ഏറ്റുമുട്ടും. ഗ്രൂപ്പ് എ-യിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ യുഎസ്എയെ നേരിടും.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് ഇന്ത്യ-യുഎസ് മത്സരം. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യ ലോകകപ്പ് പോരാട്ടങ്ങൾക്കായി പൂർണ്ണ സജ്ജമാണ്. ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീം എന്ന ചരിത്രനേട്ടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കൂടാതെ, 2007-ൽ ടൂർണമെന്റ് ആരംഭിച്ചത് മുതൽ മറ്റൊരു ടീമിനും സാധിക്കാത്ത സ്വന്തം മണ്ണിൽ ലോകകപ്പ് കിരീടം എന്ന നേട്ടവും ഇന്ത്യ ഇത്തവണ ഉന്നമിടുന്നു.
Action time 🥁
— BCCI (@BCCI) February 7, 2026
The ICC Men's #T20WorldCup 2026 officially begins today 🤩
Buckle up for a month of non-stop action 🏏 pic.twitter.com/b3Vj3briEO
ഇതുവരെ ഒരു തവണ മാത്രമാണ് ഇന്ത്യയും അമേരിക്കയും അന്താരാഷ്ട്ര ടി20യിൽ ഏറ്റുമുട്ടിയിട്ടുള്ളത്. 2024-ലെ ലോകകപ്പിൽ ന്യൂയോർക്കിൽ നടന്ന മത്സരത്തിൽ ഇന്ത്യ അമേരിക്കയെ പരാജയപ്പെടുത്തിയിരുന്നു. യുഎസ്എയ്ക്ക് എതിരെ വാങ്കഡെയിൽ കരുത്തുറ്റ ബാറ്റിങ് നിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഓപ്പണിങ്ങിൽ സഞ്ജു സാംസണിന് അവസരം ലഭിക്കാൻ സാധ്യത കുറവാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സന്നാഹ മത്സരത്തിൽ അഭിഷേകിനൊപ്പം ഇഷാൻ കിഷനെയാണ് ഇന്ത്യ ഇറക്കിയത്. എന്നാൽ ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിലെ ഫസ്റ്റ് ചോയിസ് ഓപ്പണർ, വിക്കറ്റ് കീപ്പർ സഞ്ജു ആണ്.
Also Read: 'വിശ്വരൂപം കാട്ടി സൂര്യവംശി'; ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ഇന്ത്യ ലോകരാജാക്കന്മാർ
Locked in and loaded 🔒👊
— BCCI (@BCCI) February 6, 2026
Snapshots from the training session as #TeamIndia get match-ready for their #T20WorldCup opener! 📸#MenInBluepic.twitter.com/8kPnhOmZhW
സാധ്യതാ ഇലവൻ
ഇന്ത്യ: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, ശിവം ദുബെ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.
യുഎസ്എ: മൊണാങ്ക് പട്ടേൽ (ക്യാപ്റ്റൻ), ആൻഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പർ), സായ് തേജ മുക്കമല്ല, ഷായൻ ജഹാംഗീർ, മിലിന്ദ് കുമാർ, ശുഭം രഞ്ജനെ, ഹർമീത് സിംഗ്, മുഹമ്മദ് മൊഹ്സിൻ, അലി ഖാൻ, നോസ്തുഷ് കെൻജിഗെ, സൗരഭ് നേത്രവാൽക്കർ.
The updated fixtures list for the Men’s #T20WorldCup 2026 📋
— ICC (@ICC) January 24, 2026
More details ➡️ https://t.co/M61nOzx2fFpic.twitter.com/deynITDuV3
മത്സരം എവിടെ, എപ്പോൾ കാണാം?
ഇന്ത്യയിൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ (JioHotstar) മത്സരത്തിന്റെ തത്സമയ സ്ട്രീമിംഗ് ലഭ്യമാകും. കൂടാതെ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക് ചാനലുകളിലൂടെയും മത്സരം തത്സമയം കാണാവുന്നതാണ്. യുഎസ്എയ്ക്ക് എതിരായ ഇന്ത്യയുടെ മത്സരം രാത്രി ഏഴ് മണിക്ക് ആരംഭിക്കും. 6.30ന് ആണ് ടോസ്.
Read More: യുഎസ്എ ചില്ലറക്കാരല്ല; ആദ്യ പോരിൽ സഞ്ജു പുറത്തോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us