എഎഫ്‍സി ഏഷ്യൻ കപ്പ്: ആതിഥേയരുടെ ആധിപത്യത്തിന് മുന്നിൽ പൊരുതി വീണ് ഇന്ത്യ

നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു

fifa rankings, latest fifa rankings, indian football team, india football ranking, india fifa ranking, india asian cup, football news, sports news, indian express
ഫയൽ ചിത്രം

എഎഫ്‍സി ഏഷ്യൻ കപ്പിൽ തുടർച്ചയായ രണ്ടം ജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യക്ക് തിരിച്ചടി. ആതിഥേയരായ യുഎഇയോട് ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഏകപക്ഷിയമായ രണ്ട് ഗോളിനായിരുന്നു യുഎഇയുടെ വിജയം. ജയത്തോടെ യുഎഇ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. രണ്ട് പകുതികളുടെയും അവസാന മിനിറ്റുകളിലായിരുന്നു എതിരാളികൾ ഇന്ത്യൻ വല ചലിപ്പിച്ചത്.

കളിയുടെ 41-ാം മിനിറ്റിൽ കെ മുബാറക്കാണ് ആതിഥേയരെ മുന്നിലെത്തിക്കുകയായിരുന്നു. നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. 88-ാം മിനിറ്റിൽ അൽ മബ്ഖ്വൂദ് യുഎഇയ്ക്ക് വേണ്ടി രണ്ടാമത്തെ ഗോളും നേടി.

കരുത്തരായ യുഎഇയാണ് മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത്. കളിയുടെ 69 ശതമാനവും പന്ത് യുഎഇ താരങ്ങളുടെ കൈവശമായിരുന്നു. പന്ത് കൈയ്യടക്കം വെയ്ക്കുന്നതിൽ യുഎഇയും ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യയും മികവ് പുലർത്തി.

വിരസമായ തുടക്കത്തിൽ നിന്നും പെട്ടന്ന് തന്നെ കളിയുടെ ഗൗരവത്തിലേക്ക് കടന്ന ഇന്ത്യക്ക് തുടരെ തുടരെ അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം പൂർത്തികരിക്കാൻ കഴിഞ്ഞിരുന്നില്ല. 7-ാം മിനിറ്റിൽ ജിങ്കന്റെ ഹെഡറിലൂടെയായിരുന്നു തുടക്കം. എന്നാൽ ജിങ്കന്റെ ഹെഡർ പുറത്തേക്ക് പോവുകയായിരുന്നു. 11-ാം മിനിറ്റിലും 23-ാം മിനിറ്റിലും സുവർണാവസരങ്ങൾ സുനിൽ ഛേത്രി സൃഷ്ടിച്ചെങ്കിലും യുഎഇ പ്രതിരോധം വിലങ്ങു തടിയാവുകയായിരുന്നു.

രണ്ടാം പകുതിയിലും ഒരുപിടി അവസരങ്ങൾ ഇന്ത്യ സൃഷ്ടിച്ചു. എന്നാൽ ആദ്യ പകുതിയിൽ നേടിയ ലീഡിന്റെ ആത്മവിശ്വാസം യുഎഇയെ രണ്ടാം പകുതിയിൽ കൂടുതൽ ശക്തരാക്കി. ഇരു ടീമുകളും ഗോളിലേക്ക് ഒമ്പത് തവണ ഷോട്ടുകൾ ഉതിർത്തപ്പോൾ ഷോട്ട് ഓൺ ടാർഗറ്റിൽ ഇന്ത്യ മുന്നിട്ടു നിന്നു. മത്സരത്തിൽ മലയാളി താരം ആഷിഖ് കുരുണിയൻ ഉൾപ്പടെ രണ്ട് താരങ്ങൾ മഞ്ഞ കാർഡ് കണ്ടു.

കഴിഞ്ഞ മത്സരത്തിലെ ആദ്യ ഇലവനെ തന്നെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇന്നും ഇറക്കുകയായിരുന്നു. നായക സ്ഥാനത്തേക്ക് സുനിൽ ഛേത്രി തിരിച്ചെത്തി. ടീമിലെ മലയാളി സാനിധ്യങ്ങളായ അനസും ആഷിഖും ഇക്കുറിയും ആദ്യ ഇലവനിൽ ഇടം പിടിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs uae football afc asian cup 2019 live score streaming

Next Story
എഎഫ്‍സി ഏഷ്യൻ കപ്പ്: കരുത്ത് കാട്ടി യുഎഇ; പൊരുതി നിന്ന് ഇന്ത്യasian cup, asian cup 2019, afc asian cup, india vs thailand, india football, india asian cup, indian football team, football news, sports news, indian express, football, ഫുട്ബോൾ, football match, ഫുട്ബോൾ ലൈവ്, football news, football skills, ഫുട്ബോൾ സ്കിൽസ്, football players, football games, football score, indian football team, indian football news, ഫുട്ബോൾ വാർത്ത,sports malayalam, sports news football, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news,കായിക വാർത്തകൾ,anas edathodika, ashique kuruniyan
The moderation of comments is automated and not cleared manually by malayalam.indianexpress.com