എഎഫ്‍സി ഏഷ്യൻ കപ്പിന്റെ പതിനേഴാം പതിപ്പിൽ ജയത്തോടെ തുടങ്ങി ഇന്ത്യ. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ തായ്‍ലൻഡിനെ പരാജയപ്പെടുത്തിയത്. ഇന്ത്യക്ക് വേണ്ടി സൂപ്പർ താരം സുനിൽ ഛേത്രി ഇരട്ട ഗോൾ നേടിയപ്പോൾ അനിരുദ്ധ താപ, ജെജെ എന്നിവരുടെ വകയായിരുന്നു മറ്റ് ഗോളുകൾ.

മത്സരത്തിൽ തുടക്കം മുതൽ പന്ത് കൈയ്യടക്കി വെക്കുന്നതിൽ തായ്‍ലൻഡ് മുന്നിട്ട് നിന്നു. എന്നാൽ ആദ്യ ഗോൾ കണ്ടെത്തിയത് ഇന്ത്യയാണ്. 27-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സുനിൽ ഛേത്രി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ തായ്‍ലൻഡ് ഗോൾ മടക്കി. നായകൻ തീറാസിലാണ് തായ്‍ലൻഡിനെ ഒപ്പമെത്തിച്ചത്. 32-ാം മിനിറ്റിലായിരുന്നു തായ്‍ലൻഡ് ഒപ്പമെത്തിയത്.

Also Read: നാലാം ദിനവും മത്സരം നേരത്തെ അവസാനിപ്പിച്ചു; അമ്പയർക്കെതിരെ ക്രിക്കറ്റ് ലോകം

ആദ്യ പകുതി ഒപ്പത്തിനൊപ്പം അവസാനിപ്പിച്ച ഇന്ത്യ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ ഛേത്രിയുടെ രണ്ടാം പ്രഹരം, ഇന്ത്യ മുന്നിൽ. 68-ാം മിനിറ്റിൽ അനിരുദ്ധ് താപ മൂന്നാം ഗോൾ തായ്‍ലൻഡ് വലയിൽ എത്തിച്ചു.

Also Read: ധോണി തന്നെ ‘തല’, കോഹ്‍ലിയല്ല; മനസ് തുറന്ന് ഇന്ത്യൻ താരങ്ങൾ

ഗോൾ സ്കോർ ചെയ്തതിന് പിന്നാലെ താപയെയും ആഷിഖിനെയും തിരിച്ച് വിളിച്ച പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ജെജെയെയും റോഡ്രിഗസിനെയും ഇറക്കി. പകരക്കാരനായി ഇറങ്ങി മിനിറ്റുകൾക്കുള്ളിലായിരുന്നു ജെജെയുടെ ഗോൾ. 80-ാം മിനിറ്റിൽ ജെജെയുടെ ഗോളിലൂടെ ഇന്ത്യ വിജയമുറപ്പിച്ചു.

Also Read: രഹാനെയെ മുൻനിർത്തി കോഹ്‍ലിയുടെ ഫീൾഡിങ് തന്ത്രം; കൈയ്യടിച്ച് ആരാധകർ

സൂപ്പർ താരം സുനിൽ ഛേത്രിക്ക് പകരം ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് ഇന്ത്യയെ നായിച്ചത്. രണ്ട് മലയാളി താരങ്ങൾ ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്തി. സീനിയർ താരം അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്.

Also Read: ‘ധോണിയുടെ പിൻഗാമി മറ്റൊരു ആദം ഗിൽക്രിസ്റ്റാണ്’; പന്തിനെ കുറിച്ച് പോണ്ടിങ്

ജനുവരി 10നാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അടുത്ത പോരാട്ടം. ആതിഥേയരായ യുഎഇയാണ് അടുത്ത മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. യുഎഇ ജനുവരി 1ന് ബഹ്റൈന് എതിരെയും ഇന്ത്യ ബൂട്ട്കെട്ടും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ