വിശാഖപട്ടണം: മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിനയച്ചു. കഴിഞ്ഞ ടീമിൽനിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ പുതുമുഖ താരം വാഷിംഗ്ടണ്‍ സുന്ദറിനു പകരം കുൽദീപ് യാദവ് ടീമിൽ തിരിച്ചെത്തി. തുടക്കത്തിലേ ലങ്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. ധനുഷ്ക ഗുണതിലകയാണ് 13 റണ്‍സിന് പുറത്തായത്. ജസ്പ്രീത ബൂമ്രയ്ക്കാണ് വിക്കറ്റ്.

ഓരോ മത്സരങ്ങള്‍ ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ഇന്ന് ജയിക്കുന്നവര്‍ക്കാണ് പരമ്പര നേട്ടം സ്വന്തമാവുക. ധ​രം​ശാ​ല​യി​ല്‍ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ നേ​രി​ട്ട പ​രാ​ജ​യ​ത്തി​നു ശേ​ഷം മൊ​ഹാ​ലി​യി​ല്‍ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ​യു​ടെ ഇ​ര​ട്ട​സെ​ഞ്ചു​റി​യോ​ടെ ഇന്ത്യ വമ്പന്‍ ജയം സ്വന്തമാക്കി. 2015ല്‍ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ട് പ​ര​മ്പ​ര വി​ജ​യി​ച്ച​തു മു​ത​ല്‍ ഇ​തു​വ​രെ ഒ​രു ഹോം​സീ​രി​സും ഇ​ന്ത്യ​ക്കു ന​ഷ്ട​മാ​യി​ട്ടി​ല്ല. ശ്രീ​ല​ങ്ക​യാ​ക​ട്ടെ ഇ​ന്ത്യ​യി​ലെ ആ​ദ്യ ദ്വി​രാ​ഷ്ട്ര പ​ര​മ്പ​ര​വി​ജ​യ​ത്തി​നാ​ണ് പ​രി​ശ്ര​മി​ക്കു​ന്ന​ത്.

വി​ശാ​ഖ​പ​ട്ട​ണ​ത്തെ ഗ്രൗ​ണ്ടി​ല്‍ ഇ​തു​വ​രെ ക​ളി​ച്ച ഏ​ഴു​മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നി​ല്‍ മാ​ത്ര​മാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. റ​ണ്ണൊ​ഴു​ക്കു​ന്ന സ്വ​ഭാ​വ​മു​ള്ള പി​ച്ചി​ല്‍ ബാ​റ്റിം​ഗ് മി​ക​വു​കൊ​ണ്ട് വി​ജ​യം ആ​വ​ര്‍ത്തി​ക്കാനാ​കു​മെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ. ധ​ർ​മ​ശാ​ല​യി​ലെ പ​രാ​ജ​യ​ത്തോ​ടെ ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മ​റി​ക​ട​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ ന​ഷ്ട​മാ​യ ഇ​ന്ത്യ​ക്ക് ര​ണ്ടാം ഏ​ക​ദി​ന വി​ജ​യം വ​ന്‍ സാ​ധ്യ​ത​യാ​ണ് വ​ച്ചു​നീ​ട്ടി​യി​രി​ക്കു​ന്ന​ത്. ഈ ​പ​ര​മ്പ​ര കൂ​ടി പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ ശ്രീ​ല​ങ്ക​യുടെ പ്രകടനം ചോദ്യം ചെയ്യപ്പെടും. രണ്ടാം ഏകദിനത്തിലെ വമ്പന്‍ തോല്‍വി ടീമിന്റെ ആത്മവിശ്വാസം കെടുത്തിയിട്ടുണ്ടെങ്കിലും ഒരു തിരിച്ചുവരവിനായി ലങ്ക കൈയും മൈയും മറന്ന് പോരാടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ