ഇൻഡോർ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി-20 മത്സരം ഇന്ന് ഇൻഡോറിൽ നടക്കും. വൈകിട്ട് 7 മണിക്കാണ് മൽസരം ആരംഭിക്കുന്നത്. ആദ്യ മൽസരത്തിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ റെക്കോർഡ് ജയത്തിന്റെ കരുത്തിലാണ് രോഹിത് ശർമ്മയും കൂട്ടരും ഇൻഡോറിലേക്ക് എത്തുന്നത്. റൺസ് ഒഴുകുന്ന പിച്ചാണ് ഇൻഡോറിലും തയ്യാറാക്കിയിട്ടുള്ളതെന്നാണ് ക്യുറേറ്റർമാർ നൽകുന്ന സൂചന.
ആദ്യ മൽസരത്തിൽ ശ്രിലങ്കയ്ക്കെതിരെ ഇന്ത്യയുടെ സർവാധിപത്യമായിരുന്നു. ബാറ്റിങ്ങിലും, ഫീൽഡിങ്ങിലും, ബോളിങ്ങിലും മികവ് പുലർത്തിയ ഇന്ത്യ തങ്ങളുടെ ഫോം തുടരാനാണ് ശ്രമിക്കുക. ആദ്യ മൽസരത്തിൽ കളിച്ച ടീമിൽ ഇന്ത്യ മാറ്റങ്ങൾ വരുത്താൻ സാധ്യതയില്ല.
മറുവശത്ത് ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ശ്രീലങ്കയെ കുഴക്കുന്നത്. ഉപുൽ തരംഗ, ആഞ്ചലോ മാത്യൂസ് എന്നിവരെ അമിതമായി ആശ്രയിക്കുന്നുവെന്നത് തന്നെയാണ് ടീമിന്റെ പ്രധാന പ്രശ്നവും.
ഇന്ത്യൻ ടീം: രോഹിത് ശർമ്മ, കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡ്യ, ദിനേശ് കാർത്തിക്, എം.എസ്.ധോണി, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, യുഷ്വേന്ദ്ര ചഹൽ, കുൽദ്ദീപ് യാദവ്, ദീപഖ് ഹൂഡ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ബേസിൽ തമ്പി, ജയദേവ് ഉനാദ്കഡ്.
ശ്രീലങ്കൻ ടീം: ധനുഷ്ക ഗുണതിലക, ഉപുൽ തരംഗ, സദീര സമരവിക്രമ,കുശാൽ പെരേര, ഏയ്ഞ്ചലോ മാത്യൂസ്, റോഷൻ ഡിക്ക്വെല്ല, ഗുണരത്നെ, തിസാര പെരേര, പതിരാന, അകില ധനഞ്ജയ, ദുഷ്മന്ത ചമീര, നുവാൻ പ്രദീപ്