ന്യൂ​ഡ​ല്‍ഹി: ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ൽസ​രം ഇ​ന്ന്. ഡ​ല്‍ഹി​യി​ലെ മൂ​ന്നാം ടെ​സ്റ്റി​ല്‍ സ​മ​നി​ല വ​ഴ​ങ്ങി​യ ല​ങ്ക, പ​ക​രം വീ​ട്ടു​ന്ന​തു പോ​ലെ​യാ​യി​രു​ന്നു ധ​ര്‍മ​ശാ​ല​യി​ലെ ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ ന​ട​ത്തി​യ പ്ര​ക​ട​നം. തു​ട​ര്‍ച്ച​യാ​യ പ​ന്ത്ര​ണ്ട് ഏ​ക​ദി​ന തോ​ല്‍വി​ക​ള്‍ക്ക് അ​വ​സാ​നം കു​റി​ച്ച​ത് ഇ​ന്ത്യ​യെ ക​ണ​ക്ക​റ്റു പ്ര​ഹ​രി​ച്ചു കൊ​ണ്ടാ​യി​രു​ന്നു.

ല​ങ്ക​യോ​ടേ​റ്റ നാ​ണം​കെ​ട്ട തോ​ല്‍വി​യു​ടെ സ​മ്മ​ര്‍ദ​ത്തി​ല്‍ നി​ല്‍ക്കു​ന്ന ഇ​ന്ത്യ​ക്ക് ഇ​ന്ന് മൊ​ഹാ​ലി​യി​ല്‍ ന​ട​ക്കു​ന്ന ര​ണ്ടാം ഏ​ക​ദി​നം ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണു​യ​ര്‍ത്തു​ന്ന​ത്. മൂ​ന്നു മ​ൽസ​ര​ങ്ങ​ളു​ള്ള പരമ്പരയിൽ ല​ങ്ക 1-0 ന് ​മു​ന്നി​ലാ​യ​തോ​ടെ ഇ​ന്ന​ത്തെ മ​ൽസ​രം ഇ​ന്ത്യ​ക്ക് നി​ര്‍ണാ​യ​ക​മാ​ണ്. ല​ങ്ക​യു​ടെ നോ​ട്ടം പ​ര​മ്പ​ര നേ​ട്ട​ത്തി​ലേ​ക്കും.

നാ​യ​ക​ന്‍ എ​ന്ന​തി​ലു​പ​രി ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ്‌​സ്മാ​ന്‍ എ​ന്ന നി​ല​യി​ല്‍ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ അ​ഭാ​വം ത​ന്നെ​യാ​ണ് ടീ​മി​നെ പ​രാ​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്ന് നി​സം​ശ​യം പ​റ​യേ​ണ്ടി വ​രു​ന്നു. ബാ​റ്റിങ് പ​ട്ടി​ക​യി​ല്‍ മൂ​ന്ന്, നാ​ല്, അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ശ്രേ​യ​സ് അ​യ്യ​ര്‍, ദി​നേ​ഷ് കാ​ര്‍ത്തി​ക്, മ​നീ​ഷ് പാ​ണ്ഡേ എ​ന്നി​വ​ര്‍ 60 പ​ന്തി​ല്‍ നി​ന്ന് 11 റ​ണ്‍സാ​ണ് ധ​ര്‍മ​ശാ​ല​യി​ല്‍ നേ​ടി​യ​ത്. ല​ങ്ക​ന്‍ പേ​സ​ര്‍മാ​ര്‍ ധ​ര്‍മം ന​ല്‍കി​യ​തു പോ​ലെ പാ​ഞ്ഞു​വ​ന്ന പ​ന്തു​ക​ള്‍ക്കു മു​ന്നി​ല്‍ ഇ​വ​രു​ടെ ത​ന്ത്ര​ങ്ങ​ളൊ​ന്നും വി​ല​പ്പോ​യി​ല്ല.

ധര്‍മശാലയിലെ ആ നാണക്കേടില്‍ നിന്നും ഇന്ത്യയെ കര കയറ്റിയ മഹേന്ദ്രസിങ് ധോണിയുടെ അനുഭവസമ്പത്ത് തന്നെ ഇന്നും ബാറ്റിങ്ങില്‍ തുണ. ആദ്യ ഏകദിനത്തില്‍ ലങ്കന്‍ സീമര്‍ സുരംഗ ലക്മാലിന് മുന്നിലാണ് ഇന്ത്യൻ പ്രതിരോധം തകര്‍ന്ന് വട്ടപ്പൂജ്യരായത്. മൊഹാലിയിലെ ട്രാക്കും ഏറെക്കുറെ ധര്‍മശാലയിലെ അതേ സ്വഭാവമുള്ളതാണ്. ഇന്ത്യയില്‍ സീമര്‍മാരെ തുണയ്ക്കുന്ന എക ട്രാക്ക് എന്ന അംഗീകാരമാണ് മൊഹാലിക്കുളളത്. ഇവിടെ ലക്മാല്‍ അപകടം തന്നെയാണ്. എയ്ഞ്ചലോ മാത്യൂസിന്റെ അനുഭവസമ്പത്തും പുതിയ പന്തില്‍ നിര്‍ണായകമാണ്.

ഇന്ത്യന്‍ സീമര്‍മാര്‍ പക്ഷേ ആദ്യ ഏകദിനത്തില്‍ പരാജയമായിരുന്നു. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയവര്‍ക്കൊന്നും ലങ്കന്‍ സീമര്‍മാരെ പോലെ ബാറ്റ്‌സ്മാന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനായില്ല. ബാറ്റിങ്ങും ഇന്ത്യക്ക് ഇത് വരെ തലവേദനയായിരുന്നില്ല. ടെസ്റ്റ് പരമ്പരയില്‍ ഗംഭീര പ്രകടനം നടത്തിയവരാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍. പക്ഷേ ധര്‍മശാലയിലെ നിസ്സഹായത അവരെ ഇന്ന് സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ