നാഗ്‌പൂർ: മുരളി വിജയ്ക്കും ചേതേശ്വർ പൂജാരയ്ക്കും പിന്നാലെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കും സെഞ്ചുറി. ഇതോടെ ലങ്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിലാണ്. വേഗത്തിൽ ബാറ്റ് വീശിയ കോഹ്‌ലി 130 പന്തിൽ നിന്ന് 103 റൺസ് നേടി.

പത്ത് ഫോറുകളുടെ അകമ്പടിയോടെയാണ് ഇന്ത്യൻ നായകൻ സെഞ്ചുറി തികച്ചത്. കരിയറിലെ പത്തൊൻപതാമത്തെയും ഈ വർഷത്തെ നാലാമത്തെയും ടെസ്റ്റ് സെഞ്ചുറിയാണ് ഇന്ത്യൻ നായകൻ തികച്ചത്.

മൂന്നാം ദിനം കളി പുരോഗമിക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിലാണ്. ഇന്ത്യക്ക് ഇപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 394 റൺസുണ്ട്. ചേതേശ്വർ പൂജാര 358 പന്തിൽ 146 റൺസെടുത്തു. കോഹ്‌ലിക്ക് 147 പന്തിൽ 115 റൺസുണ്ട്.

ഏഴ് റണ്ണെടുത്ത കെ.എൽ.രാഹുലിന്റെയും 128 റൺസെടുത്ത മുരളി വിജയ്‌യുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തേ ലങ്കയുടെ ഒന്നാം ഇന്നിങ്സ് 205 റൺസിൽ അവസാനിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ