വി​ശാ​ഖ​പ​ട്ട​ണം: ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരം ഇന്ന് വിശാഖപട്ടണത്ത്. ഓരോ മത്സരങ്ങള്‍ ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ഇന്ന് ജയിക്കുന്നവര്‍ക്കാണ് പരമ്പര നേട്ടം സ്വന്തമാവുക. ഉച്ചയ്ക്ക് 1.30നാണ് മത്സരം.

ധ​രം​ശാ​ല​യി​ല്‍ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ നേ​രി​ട്ട പ​രാ​ജ​യ​ത്തി​നു ശേ​ഷം മൊ​ഹാ​ലി​യി​ല്‍ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ​യു​ടെ ഇ​ര​ട്ട​സെ​ഞ്ചു​റി​യോ​ടെ ഇന്ത്യ വമ്പന്‍ ജയം സ്വന്തമാക്കി. 2015ല്‍ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ട് പ​ര​മ്പ​ര വി​ജ​യി​ച്ച​തു മു​ത​ല്‍ ഇ​തു​വ​രെ ഒ​രു ഹോം​സീ​രി​സും ഇ​ന്ത്യ​ക്കു ന​ഷ്ട​മാ​യി​ട്ടി​ല്ല. ശ്രീ​ല​ങ്ക​യാ​ക​ട്ടെ ഇ​ന്ത്യ​യി​ലെ ആ​ദ്യ ദ്വി​രാ​ഷ്ട്ര പ​ര​മ്പ​ര​വി​ജ​യ​ത്തി​നാ​ണ് പ​രി​ശ്ര​മി​ക്കു​ന്ന​ത്.

വി​ശാ​ഖ​പ​ട്ട​ണ​ത്തെ ഗ്രൗ​ണ്ടി​ല്‍ ഇ​തു​വ​രെ ക​ളി​ച്ച ഏ​ഴു​മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നി​ല്‍ മാ​ത്ര​മാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. റ​ണ്ണൊ​ഴു​ക്കു​ന്ന സ്വ​ഭാ​വ​മു​ള്ള പി​ച്ചി​ല്‍ ബാ​റ്റിം​ഗ് മി​ക​വു​കൊ​ണ്ട് വി​ജ​യം ആ​വ​ര്‍ത്തി​ക്കാനാ​കു​മെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ. ധ​ർ​മ​ശാ​ല​യി​ലെ പ​രാ​ജ​യ​ത്തോ​ടെ ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മ​റി​ക​ട​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ ന​ഷ്ട​മാ​യ ഇ​ന്ത്യ​ക്ക് ര​ണ്ടാം ഏ​ക​ദി​ന വി​ജ​യം വ​ന്‍ സാ​ധ്യ​ത​യാ​ണ് വ​ച്ചു​നീ​ട്ടി​യി​രി​ക്കു​ന്ന​ത്. ഈ ​പ​ര​മ്പ​ര കൂ​ടി പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ ശ്രീ​ല​ങ്ക​യുടെ പ്രകടനം ചോദ്യം ചെയ്യപ്പെടും. രണ്ടാം ഏകദിനത്തിലെ വമ്പന്‍ തോല്‍വി ടീമിന്റെ ആത്മവിശ്വാസം കെടുത്തിയിട്ടുണ്ടെങ്കിലും ഒരു തിരിച്ചുവരവിനായി ലങ്ക കൈയും മൈയും മറന്ന് പോരാടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ