ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെ ഏകദിനത്തിലും, ട്വന്റി 20യിലും ആധികാരികമായി കീഴടക്കിയ ഇന്ത്യ ഇനി ശ്രീലങ്കയെ നേരിടും. മൂന്ന് ട്വന്റി 20 മത്സരങ്ങളും രണ്ട് ടെസ്റ്റുമുള്ള പരമ്പരയ്ക്കാണ് തുടക്കമാകുന്നത്. ഓസ്ട്രേലിയയോട് 1-4 ന് ട്വന്റി 20 പരമ്പര നഷ്ടമായതിന് പിന്നാലെയാണ് ശക്തരായ അയല്‍ക്കാരെ നേരിടാന്‍ ശ്രിലങ്കയെത്തുന്നത്.
വില്ലനായി പരുക്ക്
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഫീല്‍ഡിങ്ങിനിടെ പരുക്കേറ്റ ദീപക് ചഹറിനും സൂര്യകുമാര്‍ യാദവിനും ട്വന്റി 20 നഷ്ടമാകും. ഇരുവര്‍ക്കും പകരക്കാരായി ആരെത്തുമെന്ന കാര്യം ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. രവിന്ദ്ര ജഡേജ, ജസ്പ്രിത് ബുംറ, സഞ്ജു സാംസണ് എന്നിവരെ ഉള്‍പ്പെടുത്തി 18 അംഗ ടീമിനെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
ശ്രീലങ്കന്‍ നിരയില്‍ അവിഷ്ക ഫെര്‍ണാണ്ടൊ, രമേശ് മെന്‍ഡിസ്, കുശാല്‍ പെരേര എന്നിവര്‍ക്ക് ഇന്ത്യന്‍ പര്യടനം നഷ്ടമാകും. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലാണ് മൂവര്‍ക്കും പരുക്കേറ്റത്. പക്ഷെ ശ്രീലങ്കയ്ക്ക് തിരിച്ചടിയാവുക ഓള് റൗണ്ടര്‍ വനിന്ദു ഹസരങ്കയുടെ അഭാവമാണ്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് താരത്തിന് വിശ്രമം അനുവദിച്ചത്.
മത്സരക്രമം
- ഒന്നാം ട്വന്റി 20 – ഫെബ്രുവരി 24, ലഖ്നൗ
- രണ്ടാം ട്വന്റി 20 – ഫെബ്രുവരി 26, ധര്‍മശാല
- മൂന്നാം ട്വന്റി 20 – ഫെബ്രുവരി 27, ധര്‍മശാല
- ഒന്നാം ടെസ്റ്റ് – മാര്‍ച്ച് നാല്, മൊഹാലി
- രണ്ടാം ടെസ്റ്റ് – മാര്‍ച്ച് 12, ബെംഗളൂരു
ടീം
ഇന്ത്യ (ട്വന്റി 20): രോഹിത് ശർമ, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാർ, ഹർഷല്‍ പട്ടേൽ, ജസ്പ്രിത് ബുംറ, ആവേശ് ഖാൻ.
ശ്രീലങ്ക (ട്വന്റി 20): ദസുൻ ഷനക, പാത്തും നിസങ്ക, കുശാൽ മെൻഡിസ്, ചരിത് അസലങ്ക, ദിനേഷ് ചണ്ഡിമൽ, ധനുഷ്ക ഗുണതിലക, കാമിൽ മിഷാര, ജനിത് ലിയാനഗെ, ചാമിക കരുണരത്നെ, ദുഷ്മന്ത ചമീര, ലഹിരു കുമാര, ബിനുര ഫെർണാണ്ടോ, ഷിരൺ ഫെർണാണ്ടോ, മഹിഷ് തീക്ഷണ, ജെഫ്രി വാൻഡർസെ, പ്രവീൺ ജയവിക്രമ, അഷിയാന്‍ ഡാനിയേൽ.
ഇന്ത്യ (ടെസ്റ്റ്): രോഹിത് ശർമ, മായങ്ക് അഗർവാൾ, പ്രിയങ്ക് പഞ്ചാൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത്, കെ. എസ്. ഭരത്, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, കുൽദീപ് യാദവ്, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൗരഭ് കുമാർ.
ശ്രീലങ്കയുടെ ടെസ്റ്റ് ടീം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ തത്സമയ സംപ്രേക്ഷണം
ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ തത്സമയ സംപ്രേക്ഷണം സ്റ്റാര്‍ സ്പോര്‍ട്സില്‍ കാണാവുന്നതാണ്. ലൈവ് സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്സ്റ്റാര്, ജിയോ ടിവി എന്നീ ആപ്ലിക്കേഷനുകളില്‍ ലഭ്യമാണ്.
Also Read: സഞ്ജുവിന്റെ മികവ് ഓസ്ട്രേലിയയില്‍ ആവശ്യം; കഴിവിനോട് നീതി പുലര്‍ത്തുമെന്ന് പ്രതീക്ഷയുണ്ടെന്ന് രോഹിത്