/indian-express-malayalam/media/media_files/uploads/2021/07/dhawan-shikhar-1624795713-1625202900.jpg)
ഫയൽ ചിത്രം (ബിസിസിഐ)
കൊളംബോ: ഇന്ത്യ - ശ്രീലങ്ക ഏകദിന, ട്വന്റി 20 പരമ്പരകൾ നീട്ടിവെച്ചു. ലങ്കൻ ടീമിലെ രണ്ടു സപ്പോർട്ടിങ് സ്റ്റാഫുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പരമ്പര നീട്ടിവെച്ചത്.
ശ്രീലങ്കയുടെ ബാറ്റിങ് പരിശീലകൻ ഗ്രാന്റ് ഫ്ളവറും ഡാറ്റ അനലിസ്റ്റ് ജിടി നിരോഷനുമാണ് കോവിഡ് പോസിറ്റീവ് ആയത്. ഇംഗ്ലണ്ട് പരമ്പരക്കായി യൂകെയിൽ ആയിരുന്ന സംഘത്തിൽ ഉള്ളവരാണ് ഇരുവരും. നേരത്തെ നിശ്ചയിച്ചതിൽ നിന്നും മൂന്ന് ദിവസത്തേക്കാണ് മത്സരങ്ങൾ നീട്ടിവെച്ചത്.
"ജൂലൈ 13ന് ആരംഭിക്കേണ്ട പരമ്പര ജൂലൈ 17ന് ആരംഭിക്കും,ജൂലൈ 27 വരെ തുടരും. ചിലപ്പോൾ അതിലും വൈകിയേക്കും" ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വക്താവ് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
പുതുക്കിയ തീയതി പ്രകാരം മൂന്ന് ഏകദിനമത്സരങ്ങൾ ജൂലൈ 17,19, 21 എന്നീ ദിവസങ്ങളിലും മൂന്ന് ടി20 മത്സരങ്ങൾ ജൂലൈ 24,25,27 എന്നീ ദിവസങ്ങളിലുമാകും നടക്കുക. നേരത്തെ ജൂലൈ 13നാണ് മത്സരങ്ങൾ തുടങ്ങാൻ നിശ്ചയിച്ചിരുന്നത്.
പരമ്പരയിൽ ശിഖർ ധവാനാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഇന്ത്യക്ക് വേണ്ടി നായകനായുള്ള ധവാന്റെ അരങ്ങേറ്റ പാരമ്പരയാണിത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.