കൊളംബോ: ടെസ്റ്റ് പരന്പരയ്ക്ക് പിന്നാലെ ലങ്കയ്ക്ക് എതിരായ ഏകദിന പരന്പരയും തൂത്തുവാരാനുള്ള ലക്ഷ്യത്തോടെ ടീം ഇന്ത്യ ഇന്ന് വീണ്ടും ശ്രീലങ്കയെ നേരിടും. അഞ്ച് ഏകദിന മത്സരങ്ങളുടെ പരന്പരയിലെ അവസാന മത്സരമാണ് ഇന്നത്തേത്.

ഉച്ചയ്ക്ക് 3 മണിക്ക് ശേഷം സോണി സിക്സിലും സോണി ടെൻ 3 യിലുമാണ് മത്സരം. ആശ്വാസ ജയം ലക്ഷ്യമിടുന്ന ലങ്കൻ നിരയിൽ പക്ഷെ ശക്തമായ മത്സരം കാഴ്ചവയ്ക്കാനുള്ള താരങ്ങളില്ല. തുടർതോൽവികളോടെ ടീമിൽ ആരാധകർക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്.

അഞ്ചാം ഏകദിനത്തിൽ ഇന്ത്യൻ നിരയിൽ കൂടുതൽ റിസർവ് താരങ്ങൾക്ക് അവസരം ലഭിച്ചേക്കും. നാട്ടിലേക്ക് മടങ്ങിയ ശിഖർ ധവാന് പകരം അജിങ്ക്യ രഹാനെ ഇന്ന് ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. മനീഷ് പാണ്ഡെയ്ക്ക് ഇന്നും അവസരം ലഭിച്ചേക്കും. എന്നാൽ നാലാം നന്പറിൽ ഇറങ്ങിയ ലോകേഷ് രാഹുലിന് ടീമിൽ സ്ഥാനം നിലനിർത്താൻ മികവ് പുറത്തെടുത്തേ പറ്റൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ