തിരക്കേറിയ ക്രിക്കറ്റ് സീസണിലൂടെ കടന്ന് പോകുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് വിശ്രമം നൽകാൻ സെലക്ടർമാർ ആലോചിക്കുന്നു. ഐപിഎൽ,ചാമ്പ്യൻസ് ട്രോഫി, വെസ്റ്റൻഡീസ് പര്യടനം എന്നിവയിൽ തുടർച്ചയായി ഇന്ത്യയെ നയിച്ച വിരാടിന് വിശ്രമം നൽകണെന്ന് പരിശീലകൻ രവിശാസ്ത്രിയാണ് നിർദ്ദേശിച്ചത്. ശ്രീലങ്കയ്ക്ക് എതിരെ നടക്കുന്ന​ ഏകദിന പരമ്പരയിൽ നിന്ന് വിരാട് കോഹ്‌ലിയെ മാറ്റി നിർത്താനാണ് സെലക്ടർമാർ ആലോചിക്കുന്നത്.

വിരാട് കോഹ്‌ലിക്ക് വിശ്രമം നൽകുകയാണെങ്കിൽ രോഹിത്ത് ശർമ്മയാകും ഇന്ത്യൻ ടീമിനെ നയിക്കുക. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ കിരീടത്തിലേക്ക് നയിച്ച രോഹിത്ത് ശർമ്മയ്ക്ക് സെലക്ടർമാരുടെ പിന്തുണയുണ്ട്. രോഹിത്തല്ലെങ്കിൽ അജിൻകെ രഹാനയ്ക്ക് ആയിരിക്കും നറുക്ക് വീഴുക. 5 ഏകദിനങ്ങളും 1 ട്വന്റി-20 മത്സരവും ശ്രീലങ്കയ്ക്ക് എതിരെ നടക്കാനുണ്ട്.

ഇതിനിടെ മോശം പെരുമാറ്റത്തിന് വിലക്ക് നേരിടുന്ന രവീന്ദർജ ജഡേജയ്ക്ക് പകരക്കാരനെ സെലക്ടർമാർ തിരഞ്ഞെടുത്തു. ജഡേജയ്ക്ക് പകരം അക്‌ഷർ പട്ടേലിനായാണ് സെലക്ടർമാർ തിരഞ്ഞെടുത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ