scorecardresearch
Latest News

India vs Sri Lanka Preview: ടി20 ലോകകപ്പ് ടീമിൽ ഇടം നേടാൻ പരമ്പരയിലെ പ്രകടനം നിർണായകം; പരിചയ സമ്പന്നരും കഷ്ടപ്പെടണം

യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിനായുള്ള ടീമിൽ ഇടം കണ്ടെത്തുന്നതിന് ശ്രീലങ്കൻ പര്യടനത്തിൽ ഇവർ മികച്ച പ്രകടനം കാഴ്ചവയ്ക്കണം

India cricket news, ie malayalam
ഫയൽ ചിത്രം

ആറ് ലിമിറ്റഡ് ഓവർ മത്സരങ്ങളുള്ള ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം ഒരു പിടി പുതുമുഖ താരങ്ങൾക്ക് ടി 20 ലോകകപ്പ് മത്സരസാധ്യതക്കായി തങ്ങളുടെ പ്രകടനം കാഴ്ചവയ്ക്കാനുള്ള അവസരം കൂടിയാവുകയാണ്. ഒപ്പം സമീപകാലത്ത് പഴയകാല ഫോം പുറത്തെടുക്കാനാവാത്ത താരങ്ങൾക്കും ഈ മത്സരങ്ങൾ നിർണായകമാവും.

ശ്രീലങ്കൻ ക്യാമ്പിലെ കോവിഡ്-19 ഭീഷണിയെത്തുടർന്ന് അഞ്ച് ദിവസം വൈകിയ ഒരു പരമ്പരയിൽ കുറച്ച് ടീമിൽ കുറച്ച് കോമ്പിനേഷനുകൾ ഇന്ത്യ പരീക്ഷിച്ചുനോക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് പരമ്പരയിൽ.

ശ്രീലങ്കൻ ടീമന്റെ കാപ്റ്റനായി ഇറങ്ങുന്നത് ദസുൻ ഷനകയാണ്. നാല് വർഷത്തിനിടെ അവരുടെ പത്താമത്തെ ക്യാപ്റ്റനാണ് ദസുൻ ഷനക. ധനഞ്ജയ ഡി സിൽവയെപ്പോലുള്ള ഒരു ക്ലാസ്സി ബാറ്റ്സ്മാന്റെയും ദിഷ്മന്ത ചമീരയെപ്പോലുള്ള ഒരു സ്ഥിരതയാർന്ന പേസറുടെയും അസാന്നിദ്ധ്യം ശ്രീലങ്കൻ ടീമിനുണ്ട്. ആ ടീമിന് ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ ടീമിന്റെ ശക്തിയെ വെല്ലുവിളിക്കാനുള്ള നിലവാരം ഇല്ലെന്ന് വിലയിരുത്തപ്പെടുന്നു.

Read More: India vs Sri Lanka 1st ODI Live Streaming: ഇന്ത്യ – ശ്രീലങ്ക ആദ്യ ഏകദിനം നാളെ; എപ്പോൾ, എങ്ങനെ കാണാം?

യുകെയിലെ ബയോബബിൾ ലംഘനത്തെ തുടർന്ന് കുശാൽ മെൻഡിസിനെയും നിരോഷൻ ഡിക്ക്വെല്ലയെയും സസ്‌പെൻഡ് ചെയ്തതിന് പുറമെ മുൻ ക്യാപ്റ്റൻ കുശാൽ പെരേരയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് മാറിനിൽക്കേണ്ടി വരിക കൂടി ചെയ്തത് ശ്രീലങ്കയെ പരുങ്ങലിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യക്കെതിരായ പരമ്പര നേടാൻ ശ്രീലങ്കയ്ക്ക് കഴിഞ്ഞാൽ ഇംഗ്ലണ്ടിലെ ദയനീയ പരാജയത്തിന്റെ ആഘാതം മറയ്ക്കുന്ന തരത്തിലുള്ള മികച്ച നേട്ടമായി അഥ് മാറും.

ഇന്ത്യക്ക് വേണ്ടി വിജയ് ഹസാരെ ട്രോഫിയിലെ ടോപ് സ്കോറർ പൃഥ്വി ഷാ ശിഖർ ധവാനൊപ്പം ഓപ്പൺ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുതിർന്ന താരങ്ങളായ ഹാർദിക് പാണ്ഡ്യയും ഭുവനേശ്വർ കുമാറും പ്ലേയിംഗ് ഇലവനിൽ സ്വാഭാവികമായി ഇടം നേടുമെന്ന് കരുതുന്നു.

എന്നാൽ മറ്റ് പൊസിഷനുകളിലേക്ക് വിവിധ സാധ്യതകൾ പരീക്ഷിക്കപ്പെടാം.

മൂന്നാം നമ്പറിൽ ഇറങ്ങുക ദേവ്ദത്ത് പടിക്കലോ ഋതുരാജ് ഗെയ്ക്ക്വാദോ? അല്ലെങ്കിൽ സൂര്യകുമാർ യാദവിന്റെ 360 ഡിഗ്രി ഹിറ്റിംഗ് കഴിവ് ഉപയോഗിക്കുമോ? അല്ലെങ്കിൽ മനീഷ് പാണ്ഡെക്ക് എന്തെങ്കിലും സ്ഥിരത കാണിക്കാനുള്ള അവസാന അവസരം ലഭിക്കുമോ?

Read More: T20 World Cup 2021: ഇന്ത്യ-പാക് പോരിന് കളമൊരുങ്ങുന്നു; സൂപ്പര്‍ 12 ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു

ബാറ്റിങ് സ്കില്ലോട് കൂടി ഇടംകൈയൻ ബൗളർ കൃണാൽ പാണ്ഡ്യ- ഓഫ് സ്പിന്നർ കൃഷ്ണപ്പ ഗൗതം എന്നിവരിൽ ആരെയാവും തിരഞ്ഞെടുക്കുക. യുസ്വേന്ദ്ര ചഹാലിന് പകരം രാഹുൽ ചഹറിന് ഇടം നേടുക?

വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജു സാംസണാണോ ഇഷാൻ കിഷനാണോ എത്തിച്ചേരുക?

കൊളംബോയിൽ അടുത്ത 11 ദിവസങ്ങളിൽ ടീം മാനേജുമെന്റ് ഉത്തരം നൽകേണ്ട ചോദ്യങ്ങളാണിവ.

ക്രിക്കറ്റിലെ എല്ലാ മുൻനിര രാജ്യങ്ങളേയും അസൂയപ്പെടുത്തുന്ന ബഞ്ച് സ്ട്രെങ്ത്ത് ഇന്ത്യക്കുണ്ട്. കൂടാതെ കോവിഡ് കാലഘട്ടത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട് പരമ്പരകൾക്കായി രണ്ട് ദേശീയ ടീമുകളെ മത്സരിക്കാൻ കഴിയുകയും ചെയ്തു.

വിരാട് കോഹ്‌ലിയുടെ കാപ്റ്റൻസിയിലുള്ള ടീം ഇംഗ്ലണ്ടിൽ തങ്ങളുടെ മോശം ടെസ്റ്റ് റെക്കോർഡ് നേരെയാക്കാൻ താല്പര്യം പ്രകടിപ്പിക്കുമ്പോൾ, ധവാൻ നയിക്കുന്നതും ദ്രാവിഡിന്റെ പരിശീലനത്തിലുള്ളതുമായ ടീം ശ്രീലങ്കയിൽ ലിമിറ്റഡ് ഓവറുകൾക്കായി ഇറങ്ങുന്നു.

പാണ്ഡെ, സൂര്യകുമാർ, പാണ്ഡ്യ സഹോദരന്മാരായ ഹാർദിക്, ക്രുനാൽ, പരിചയസമ്പന്നരായ ഭുവനേശ്വർ കുമാർ, ദീപക് ചഹാർ സ്പിൻ ഇരട്ടകളായ യൂസ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ് എന്നിവരോടൊപ്പം ഓപ്പണർമാരായി ധവാനും ഷായും ഇറങ്ങുന്ന പ്ലേയിങ് ഇലവൻ മത്സരത്തിൽ പ്രതീക്ഷിക്കാവുന്നതാണ്.

Read More: ഇംഗ്ലണ്ട് പര്യടനം: കൂടുതൽ കളിക്കാരെ അയക്കുന്നില്ലെന്ന് ബിസിസിഐ

ഈ കളിക്കാരിൽ ചിലർ ടി 20യിലെ പരിചിതരാണ്.

ഈ ഇന്ത്യൻ നിരയിൽ കളിക്കപ്പെടാത്ത ആറ് കളിക്കാർ ഉണ്ടെങ്കിലും എല്ലാവർക്കും സമയം നൽകുന്നത് ബുദ്ധിമുട്ടാണെന്ന് ദ്രാവിഡ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ടി 20 ലോകകപ്പിനായി ഇന്ത്യൻ ടീമിൽ ധാരാളം ഇടങ്ങൾ ലഭ്യമല്ല, യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിനായുള്ള ടീമിൽ ഇടം കണ്ടെത്തുന്നതിന് അതിനാൽ ശ്രീലങ്കൻ പര്യടനത്തിൽ യുവ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കണം.

പുതുമുഖങ്ങളിൽ, ലിമിറ്റഡ് ഫോർമാറ്റുകളിൽ മാത്രമായി ഇറങ്ങുനന് വരുൺ ചക്രവർത്തിക്ക് ലോകകപ്പിലേക്ക് അവസരം നേടാൻ സാധ്യതയുണ്ട്. ചേതൻ സക്കറിയയുടെ ലെഫ്റ്റ് ഹാൻഡ് സീം ബൗളിങ്ങ് പ്രകടനം ശ്രീലങ്കൻ പര്യടനത്തിൽ എത്രത്തോളം മുന്നേറ്റമുണ്ടാക്കും എന്നതും ശ്രദ്ദേയമാവും.

2019 ലോകകപ്പ് വരെ ഒരു തെറ്റും പറയാനില്ലാതിരുന്നു ബൗളിങ് ജോഡിയായ ചാഹലിനും കുൽദീപിനും ശ്രീലങ്കയിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞാലേ യുഎയിലേക്കുള്ള സംഘത്തിൽ ഇടം നേടാനാവൂ.

രോഹിത് ശർമ, വിരാട് കോഹ്‌ലി, കെ എൽ രാഹുൽ എന്നിവർ ഓപ്പണിങ് സ്ഥാനത്തേക്കുള്ളപ്പോൾ ശിഖർ ധവാനും ഇതുവരെ ടി20 ലോകകപ്പ് പ്രവേശനം ഉറപ്പിച്ചിട്ടില്ല.

ടോപ്പ് ഓർഡറിൽ മാത്രം ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരാളാണ് ധവാൻ. ക്യാപ്റ്റനായി ഇറങ്ങുമ്പോൾ തന്നെ രണ്ട് ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിലും തന്റെ മേധാവിത്വം ഉറപ്പിക്കാൻ ധവാൻ ശ്രമിക്കേണ്ടി വരും.

വൈസ് ക്യാപ്റ്റനാവുന്ന ബുവനേശ്വറിനും സമാന അവസ്ഥയാണ്. ജസ്പ്രീത് ബുംറയ്ക്കൊപ്പം ടി20 ലോകകപ്പിൽ ബൗളിങ് നിരയിലെത്താൻ ഭുവിക്കും ശ്രീലങ്ക പര്യടനത്തിലെ പ്രകടനം നിർണായകമാണ്.

ടീമുകൾ

ഇന്ത്യ: ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്വാഡ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), യുസ്വെന്ദ്ര ചഹാൽ, കൃണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ), ദീപക് ചഹാർ, നവദീപ് സൈനി, ചേതൻ സകാരിയ.

നെറ്റ് ബോളർമാർ: ഇഷാൻ പോറൽ, സന്ദീപ് വാരിയർ, അർഷദീപ് സിംഗ്, സായ് കിഷോർ, സിമാർജിത് സിംഗ്.

ശ്രീലങ്ക: ദസുൻ ശനക (ക്യാപ്റ്റൻ), ധനഞ്ജയ ഡി സിൽവ (വൈസ് ക്യാപ്റ്റൻ), അവിഷ്ക ഫെർണാണ്ടോ, ഭാനുക രാജപക്ഷ, പാത്തും നിസ്സങ്ക, ചാരിത് അസലങ്ക, വാനിന്ദു ഹസാരംഗ, ആഷെൻ ബന്ദാര, മിനോദ് ഭാനുക്ക, ലാഹിരു ഉഡാര, രമേശ് മെൻഡിസ്, ചാമിക കരുണരത്നെ, ദുഷ്മന്ത ചമീര, ലക്ഷൺ സന്ദാകൻ, അകില ധനഞ്ജയ, ശിരൻ ഫെർണാണ്ടോ, ധനഞ്ജയ ലക്ഷമൺ, ഇഷാൻ ജയരത്‌നെ, പ്രവീൺ ജയവിക്രമ, അസിത ഫെർണാണ്ടോ, കസുൻ രജിത, ലാഹിരു കുമാര, ഇസുരു ഉഡാന

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs sri lanka odi t20i limited overs series preview