/indian-express-malayalam/media/media_files/uploads/2021/07/dhawan-ruturaj.jpg)
India vs Sri Lanka (IND vs SL) ODI, T20 Series 2021 Schedule, Squad, Players List: ശിഖർ ധവാൻ ഇന്ത്യൻ ക്യാപ്റ്റനായി അരങ്ങേറ്റം കുറിക്കുന്ന ഇന്ത്യ ശ്രീലങ്ക പരമ്പര അടുത്ത ആഴ്ച ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീം ഇംഗ്ലണ്ട് പാരമ്പരക്കായി ഇംഗ്ലണ്ടിൽ തുടരുന്നതിനാൽ ധവാന്റെ നേതൃത്വത്തിലുള്ള യുവ നിരയാണ് ശ്രീലങ്കയെ അവരുടെ മണ്ണിൽ നേരിടുന്നത്.
ടി20 ലോകകപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ലോകകപ്പ് നിരയിൽ ഇടം നേടാൻ യുവ താരങ്ങൾക്കുള്ള അവസരമാണ് ഈ പരമ്പര. ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനങ്ങൾക്ക് ശേഷം പൃഥ്വി ഷാ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
Schedule and venue - ഷെഡ്യൂളും വേദിയും
ഒന്നാം ഏകദിനം, ജൂലൈ 17, 2:30 PM IST, ആർ. പ്രീമദാസ സ്റ്റേഡിയം, കൊളംബോ
രണ്ടാം ഏകദിനം, ജൂലൈ 19, 2:30 PM IST, ആർ. പ്രീമദാസ സ്റ്റേഡിയം, കൊളംബോ
മൂന്നാം ഏകദിനം, ജൂലൈ 21, 2:30 PM IST, ആർ. പ്രീമദാസ സ്റ്റേഡിയം, കൊളംബോ
ഒന്നാം ടി20, ജൂലൈ 24, 7 PM IST, ആർ. പ്രീമദാസ സ്റ്റേഡിയം, കൊളംബോ
രണ്ടാം ടി20, ജൂലൈ 25, 7 PM IST, ആർ. പ്രീമദാസ സ്റ്റേഡിയം, കൊളംബോ
മൂന്നാം ടി20, ജൂലൈ 27, 7 PM IST, ആർ. പ്രീമദാസ സ്റ്റേഡിയം, കൊളംബോ
ടീം
ശ്രീലങ്ക: ടീം പ്രഖ്യാപിച്ചിട്ടില്ല
ഇന്ത്യ: ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്വാഡ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), യുസ്വെന്ദ്ര ചഹാൽ, കൃണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ), ദീപക് ചഹാർ, നവദീപ് സൈനി, ചേതൻ സകാരിയ.
നെറ്റ് ബോളർമാർ: ഇഷാൻ പോറൽ, സന്ദീപ് വാരിയർ, അർഷദീപ് സിംഗ്, സായ് കിഷോർ, സിമാർജിത് സിംഗ്.
Read Also: ശ്രീലങ്കൻ പര്യടനത്തിനെത്തുന്നത് രണ്ടാം നിര ടീമല്ല: രണതുംഗെയോട് വിയോജിച്ച് അരവിന്ദ ഡിസിൽവ
Where to watch live telecast, live streaming - മത്സരം തത്സമയം എവിടെ കാണാം?
ഏകദിന, ടി20 പരമ്പരകളുടെ തത്സമയ സ്ട്രീമിംഗ് സോണിലിവിൽ ലഭിക്കും. തത്സമയ സംപ്രേഷണം സോണി സിക്സ് എച്ച്ഡി/എസ്ഡി, സോണി ടെൻ 3 എച്ച്ഡി/എസ്ഡി, ദൂരദർശൻ എന്നിവയിൽ കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.