/indian-express-malayalam/media/media_files/uploads/2023/09/INDIA.jpeg)
ഇന്ത്യയുടെ പേസ് കരുത്തില്‍ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക
India vs Sri Lanka,Asia Cup 2023 Final Live Score: ഏഷ്യകപ്പ് കലാശപ്പോരില്‍ ശ്രീലങ്കയ്‌ക്കെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യക്ക് കിരീടം. ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് കിരീടമാണിത്. ആദ്യ ഇന്നിങ്‌സില്‍ ലങ്കയെ അമ്പത് റണ്‍സില്‍ പുറത്തക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങില്‍ അനായാസ ജയം നേടുകയാതിരുന്നു. 51 റണ്‍സ് വിജയലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യ വിക്കറ്റുകള്‍ നഷ്ടപ്പെടാതെ 6.1 ഓവറില്‍ ലക്ഷ്യം കണ്ടു. 18 പന്തില്‍ 23 റണ്‍സുമായി ഇഷാന്‍ കിഷനും 19 പന്തില്‍ 27 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും പുറത്താകാതെ നിന്നു.
നേരത്തെ ഏഴ് ഓവറില്‍ 21 റണ്‍സിന് ആറ് വിക്കറ്റുമായി സിറാജ് തീക്കാറ്റായപ്പോള്‍ ലങ്കന്‍ ഇന്നിങ്‌സ് 15.2 ഓവറില്‍ വെറും 50 റണ്‍സിന് അവസാനിച്ചു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് തുടക്കം മുതല്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടു. 12 റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനിടെ ആറ് ലങ്കന്‍ ബാറ്റര്‍മാരാണ് പുറത്തായത്. ബുംറ തുടങ്ങിവെച്ച വിക്കറ്റ് വേട്ട സിറാജ് ഏറ്റെടുക്കുകയായിരുന്നു. മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് നേട്ടമാണ് ലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. ഏകദിനത്തില്‍ ഒരു ഓവറില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും സിറാജ് സ്വന്തമാക്കി. ഏഴ് ഓവറുകള്‍ പന്തെറിഞ്ഞ സിറാജ് വഴങ്ങിയത് 21 റൺസ് മാത്രം. പവർ പ്ലേയിൽ സിറാജ് എറിഞ്ഞ 5 ഓവറുകളിലെ (30 പന്ത്) 26 പന്തുകളിലും റൺനേടാൻ ലങ്കൻ താരങ്ങൾക്കു സാധിച്ചില്ല. ബുംറ ഒരു വിക്കറ്റ് നേടിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ശേഷിക്കുന്ന മൂന്ന് വിക്കറ്റും നേടി.
12 റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനിടെ കുശാല്‍ പെരേര (0), പതും നിസ്സങ്ക (2), സദീര സമരവിക്രമ (0), ചരിത് അസലങ്ക (0), ധനഞ്ജയ ഡിസില്‍വ (4),ദസുന്‍ ഷനക(0) എന്നിവരെയാണ് ലങ്കയ്ക്ക് നഷ്ടമായത്. പിന്നീട് 33 ന് ഏഴ്, 40 ന് എട്ട്, 50-9, 50-10 എന്നിങ്ങനെയും വിക്കറ്റുകള്‍ വീണു. 34 പന്തിന്‍ നിന്ന് 17 റണ്‍സെടുത്ത കുഷാല്‍ മെന്‍ഡിസും 21 പന്തില്‍ എട്ട് റണ്‍സെടുത്ത ദുനിത് വെല്ലലഗെ എന്നിവരെ. യഥാക്രമം സിറാജും പാണ്ഡ്യയും പുറത്താക്കി. പതിനാറാം ഓവറിലെ അവസാന രണ്ടു പന്തുകളിലും വിക്കറ്റുകൾ വീഴ്ത്തി ഹാർദിക് പാണ്ഡ്യയാണ് ലങ്കയുടെ പതനം പൂർത്തിയാക്കിയത്.
ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. വിരാട് കോഹ്ലി, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ തിരച്ചെത്തി. പരുക്കേറ്റ അക്‌സര്‍ പട്ടേലിന് പകരക്കാരനായി വാഷിംഗ്ടണ്‍ സുന്ദര്‍ ഇടം നേടി.
ഇന്ത്യ (പ്ലേയിംഗ് ഇലവന്‍): രോഹിത് ശര്‍മ (സി), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ (ഡബ്ല്യു), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്
ശ്രീലങ്ക (പ്ലേയിംഗ് ഇലവന്‍): പാത്തും നിസ്സാങ്ക, കുസല്‍ പെരേര, കുസല്‍ മെന്‍ഡിസ്(ഡബ്ല്യു), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, ദസുന്‍ ഷനക(സി), ദുനിത് വെല്ലലഗെ, ദുഷന്‍ ഹേമന്ത, പ്രമോദ് മധുഷന്‍, മതീശ പതിരണ
സൂപ്പർഫോറിൽ ഇന്ത്യയും ശ്രീലങ്കയും രണ്ടുവീതം മത്സരങ്ങൾ ജയിച്ചാണ് ഫൈനൽപോരാട്ടത്തിന് അർഹത നേടിയത്. ഇന്ത്യ പാകിസ്താനെയും ശ്രീലങ്കയെയും കീഴടക്കിയപ്പോൾ നിലവിലെ ജേതാക്കളായ ശ്രീലങ്ക ബംഗ്ലാദേശിനെയും പാകിസ്താനെയും തോൽപ്പിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.