ധരംശാല: ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി. ഇന്ത്യ ഉയർത്തിയ 113 റൺസിന്റെ വെല്ലുവിളി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലങ്ക മറികടന്നു. ഇതോടെ ഏകദിന പരമ്പരയിൽ ലങ്ക 1-0 ന് മുന്നിലെത്തി.

ഉപുൽ തരംഗയാണ് ഇന്ത്യൻ ബോളിംഗിന് മുന്നിൽ ആദ്യം തന്നെ ആധിപത്യം നേടിയത്. 49 റൺസെടുത്ത തരംഗ മൂന്നാമനായി മടങ്ങിയെങ്കിലും ഇന്ത്യൻ ബോളർമാർക്ക് കളി ജയിക്കാനുള്ള ആത്മവിശ്വാസം ഇതിനോടകം നഷ്ടപ്പെട്ടിരുന്നു.

മാത്യൂസ് 25 ഉം ഡിക്‌വാല 26 ഉം റണ്ണെടുത്തു. ഇരുവരും ചേർന്ന് 21ാം ഓവറിൽ ലങ്കൻ വിജയം പൂർത്തിയാക്കി. നേരത്തേ നാല് വിക്കറ്റ് വീഴ്ത്തിയ സുരംഗ ലക്മലിന്റെ മികവിലാണ് ഇന്ത്യയെ 112 റൺസിന് ലങ്ക ഓൾ ഔട്ടാക്കിയത്. ധോണിയുടെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യൻ സ്കോർ 100 കടത്തിയത്.

ധോണിയൊഴികെ മറ്റെല്ലാ ഇന്ത്യൻ ബാറ്റ്സ്മാന്മാരും നിരുപാധികം കീഴടങ്ങിയ മൈതാനത്താണ് ലങ്കൻ താരങ്ങൾ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയത്. തുടക്കം മുതൽ ബൗണ്ടറികൾ നേടി മുന്നേറിയ ലങ്കൻ താരങ്ങൾ ഇന്ത്യൻ ബോളിംഗിനെ കണക്കിന് പ്രഹരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ