ധരംശാല: ധരംശാല ഏകദിനത്തിൽ ചെറിയ സ്കോറിന് ഓൾ ഔട്ടായ ഇന്ത്യ തിരിച്ചടിക്കുന്നു. നാലാം ഓവറിൽ ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ബൗളിംഗിന് അനുകൂലമായ പിച്ചിൽ റൺസ് കണ്ടെത്താൻ ബാറ്റ്സ്മാന്മാർ ബുദ്ധിമുട്ടുകയാണ്.

ജസ്പ്രീത് ഭുംറയ്ക്കാണ് ആദ്യ വിക്കറ്റ്. 11 പന്തിൽ നിന്ന് 1 റൺ മാത്രം എടുത്ത ഓപ്പണർ ധനുഷ്‌ക ഗുണതിലകയാണ് മടങ്ങിയത്. ഭുംറയുടെ പന്തിൽ ധോണിക്ക് ക്യാച്ച് നൽകിയാണ് ലങ്കൻ ഓപ്പണറുടെ മടക്കം. പിന്നാലെ ആറാം ഓവറിൽ ഭുംറയുടെ തന്നെ പന്തിൽ ഉപുൽ തരംഗയെ സ്ലിപിൽ ക്യാച്ചെടുത്തെങ്കിലും തേർഡ് അംപയർ നോബോൾ വിധിച്ചു.

എന്നാൽ ഏഴാം ഓവറിലെ ആദ്യ പന്തിൽ തന്നെ തിരിമനെയെ ക്ലീൻ ബൗൾഡ് ചെയ്ത് ഭുവനേശ്വർ കുമാർ ഇന്ത്യൻ ബോളിംഗിന്റെ മൂർച്ച തെളിയിച്ചു. എട്ട് വിക്കറ്റുകൾ ശേഷിക്കെ 113 റൺസ് പിന്തുടരുന്ന ലങ്ക ഇപ്പോൾ 19/2 എന്ന നിലയിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ