മുംബൈ: ട്വന്രി ട്വന്രി മൂന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. അഞ്ച് വിക്കറ്റിന് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചു. അവസാന ഓവറിൽ നാല് പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ വിജയലക്ഷ്യം നേടിയത്. ശ്രീലങ്ക നേരത്തെ 135 റൺസ് നേടിയിരുന്നു. വിജയലക്ഷ്യമായ 136 റൺസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുണ്ടായിരുന്ന പരമ്പരയിൽ മൂന്നിലും ജയം ഇന്ത്യയ്ക്കായിരുന്നു.

വാംഖഡെ സ്റ്റേഡിയത്തിലും പൊരുതാനുള്ള ഊർജ്ജം പോലുമില്ലാതെ ശ്രീലങ്കയുടെ ബാറ്റ്സ്മാന്മാർ പവലിയനിലേക്ക് മടങ്ങി. ഇന്ത്യൻ ബോളർമാർ മികച്ച പ്രകടനം കാഴ്ചവച്ച മത്സരത്തിൽ ലങ്കയുടെ ബാറ്റിംഗ് 20 ഓവറിൽ 135 ൽ ഒതുങ്ങി.

വാഷിംഗ്ടൺ സുന്ദർ കന്നിവിക്കറ്റ് നേടിയ മത്സരത്തിൽ ജയദീപ് ഉനദ്കട്, ഹർദ്ദിക് പാണ്ഡ്യ എന്നിവർ രണ്ട് വീതവും മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവരും വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിൽ 18 റൺസ് അടിച്ചതൊഴിച്ചാൽ മത്സരത്തിന്റെ ഒരു ഘട്ടത്തിലും ലങ്കൻ ബാറ്റ്സ്മാന്മാഡ ഇന്ത്യൻ നിരയ്ക്ക് വെല്ലുവിളിയായില്ല.

വാഷിംഗ്‌ടൺ സുന്ദറാണ് ആദ്യം പന്തെറിഞ്ഞത്. ഈ ഓവറിൽ ആറ് റൺസാണ് ലങ്കൻ ഓപ്പണർമാർ നേടിയത്. എന്നാൽ നിലയുറപ്പിക്കും മുൻപ് തന്നെ നിരോഷൻ ഡിക്‌വാലയെ മടക്കി ജയദേവാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക് സമ്മാനിച്ചത്. രണ്ടാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു വിക്കറ്റ് നേട്ടം.

മൂന്നാം ഓവർ എറിയാനെത്തിയ വാഷിംഗ്‌ടൺ സുന്ദർ മോശമാക്കിയില്ല. അവസാന പന്തിൽ കുസാൽ പെരേര സുന്ദറിന് തന്നെ ക്യാച്ച് നൽകി പവലിയനിലേക്ക് മടങ്ങി. നാലാം ഓവറിലാണ് ഉപുൽ തരംഗയുടെ വിക്കറ്റ് വീണത്. മൂന്നാം പന്തിൽ ഹർദ്ദിക് പാണ്ഡ്യയ്ക്ക് ക്യാച്ച് നൽകിയാണ് തരംഗ മടങ്ങിയത്.

സമരവിക്രമയാണ് നാലാമനായി മടങ്ങിയത്. ഹർദ്ദിക് പാണ്ഡ്യയുടെ പന്തിൽ ലോംഗ് ഓഫിൽ ദിനേശ് കാർത്തിക്കിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ലങ്ക 9 ഓവറിൽ 57 റൺസെടുത്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ