മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ – ശ്രീലങ്ക മൂന്നാം ടി20 മത്സരത്തിൽ ബേസിൽ തമ്പി കളിക്കില്ല. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബേസിൽ തമ്പിയ്ക്ക് പകരം വാഷിംഗ്ടൺ സുന്ദറിനാണ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്.

ടോസിന് മുൻപ് നടന്ന ടീം പരിശീലനത്തിന് ശേഷം വാഷിംഗ്‌ടൺ സുന്ദറിന് ഇന്ത്യൻ ക്യാപ് സമ്മാനിച്ചു. ജയദേവ് ഉനദ്കടിന് പകരം ബേസിൽ തമ്പി ഇന്നത്തെ മത്സരത്തിൽ കളിച്ചേക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മലയാളികൾക്ക് ഒന്നടങ്കം നിരാശ സമ്മാനിച്ചാണ് ടീം ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്.

മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ ഉറപ്പാക്കി കഴിഞ്ഞു. ആദ്യ രണ്ട് മത്സരത്തിലും വിജയം നേടിയാണ് ഇന്ത്യ വിജയം ഉറപ്പാക്കിയത്. അതേസമയം മാനം കാക്കാനുള്ള വിജയത്തിന് ശ്രമിക്കുന്ന ലങ്കയ്ക്ക് ഏയ്ഞ്ചലോ മാത്യൂസിന്റെ അഭാവം തിരിച്ചടിയാകാനാണ് സാധ്യത.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ