ഇൻഡോർ: ടെസ്റ്റ്, ഏകദിന പരമ്പരകൾക്ക് പിന്നാലെ ശ്രീലങ്കയ്ക്ക് എതിരായ ടി20 പരമ്പരയും ഇന്ത്യയ്ക്ക്. രണ്ടാം ടി20 മത്സരത്തിൽ 89 റൺസിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിനിടെ പരിക്കേറ്റ ഏയ്ഞ്ചലോ മാത്യൂസ് കളിക്കാതിരുന്നതിനെ മത്സരത്തിൽ 17.2 ഓവറിൽ 170 റൺസിന് എല്ലാ ലങ്കൻ ബാറ്റ്സ്മാന്മാരും പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 261 റൺസിന്റെ വിജയലക്ഷ്യമാണ് ലങ്കയ്ക്ക് മുന്നിൽ വച്ചത്. രോഹിത് ശർമ്മ 48 പന്തിൽ നിന്ന് നേടിയ 118 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കൻ നിരയിൽ കുസാൽ പെരേര 37 പന്തിൽ 77 റൺസെടുത്തു.

ഉപുൽ തരംഗ 29 പന്തിൽ 47 ഉം നിരോഷൻ ഡിക്‌വാല 19 പന്തിൽ 25 ഉം റൺസെടുത്തു. ശേഷിച്ച ആറ് ബാറ്റ്സ്മാന്മാരും രണ്ടക്കം കാണാതെ പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും യുസ്‌വേന്ദ്ര ചാഹൽ 52 റൺസ് വഴങ്ങി. കുൽദീപ് യാദവും നാലോവറിൽ 52 റൺസ് വഴങ്ങി. മൂന്ന് വിക്കറ്റാണ് യാദവിന്റെ നേട്ടം. 17 റൺസെടുക്കുന്നതിനിടെയാണ് ലങ്കയുടെ അവസാന ഏഴ് വിക്കറ്റുകൾ വീണത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ