കട്ടക്ക്: ബാറ്റുകൊണ്ടും ബോളു കൊണ്ടും ഒരു പോലെ ഇന്ത്യൻ താരങ്ങൾ മിന്നിത്തിളങ്ങിയ മത്സരത്തിൽ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം. ഇന്ത്യയുടെ 180 റൺസ് പിന്തുടർന്ന ലങ്ക 87 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഇതോടെ 93 റൺസിന് ഇന്ത്യ ആദ്യ ടി20 വിജയിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി യുസ്‌വേന്ദ്ര ചാഹൽ നാലും ഹർദ്ദിക് പാണ്ഡ്യ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. കുൽദീപ് യാദവ് രണ്ട് വിക്കറ്റും ജയദേവ് ഉനദ്‌കട് ഒരു വിക്കറ്റും വീഴ്ത്തി. നാലോവറിൽ 23 റൺസ് വഴങ്ങിയാണ് യുസ്‌വേന്ദ്ര ചാഹലിന്റെ നാല് വിക്കറ്റ് നേട്ടം.

ലങ്കൻ നിരയിൽ ആറ് പേർ രണ്ടക്കം കാണാതെ പുറത്തായി. 16 പന്തിൽ 23 റൺസെടുത്ത ഉപുൽ തരംഗയാണ് ലങ്കൻ നിരയിലെ ടോപ് സ്കോറർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലോകേഷ് രാഹുലിന്റെ അർദ്ധസെഞ്ച്വറിയുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ധോണി 39 ഉം മനേഷ് പാണ്ഡെ 32 ഉം റൺസ് നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ