ധാംബുളള ഏകദിനം: ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിനയച്ചു

ടെസ്റ്റ് പരന്പരയിലെ ഉജ്ജ്വല വിജയത്തിനുശേഷം ഏകദിനവും തൂത്തുവാരുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങുന്നത്

Toss

ധാംബുള്ള: ധാംബുള്ള ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു, ടെസ്റ്റ് പരന്പരയിലെ ഉജ്ജ്വല വിജയത്തിനുശേഷം ഏകദിനവും തൂത്തുവാരുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങുന്നത്.

സോണി സിക്സ്, ടെൻ 3 ചാനലുകളിൽ മത്സരം തത്സമയം സംപ്രേഷണം ചെയ്യുന്നത്. ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങളും വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് ടീം ഇന്ത്യ. ഉമേഷ് യാദവിനും മുഹമ്മദ് ഷമിക്കും പകരം ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറുമാണ് ഇന്ത്യൻ ബൗളിംഗിന്റെ കുന്തമുനകൾ.

കുൽദീപ് യാദവാണു സ്പിൻ നിരയിൽ ഇന്ത്യയെ നയിക്കുന്നത്. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും കളിക്കുന്നില്ല. ഉപനായകനായി സ്ഥാനക്കയറ്റം കിട്ടിയ രോഹിത് ശർമയും മുൻനായകൻ‌ എം.എസ്.ധോണിയും ടീമിൽ തിരിച്ചെത്തുന്നുണ്ട്. ഇതിന് പുറമേ, ഹാർദിക് പാണ്ഡ്യെയ്ക്കൊപ്പം ഓൾറൗണ്ടർ കേദർ ജാദവിനെയും ഇന്നിറക്കിയേക്കും.

മോശം നില തുടരുന്ന മുൻ ലോക ചാംപ്യന്മാരായ ലങ്കയ്ക്ക് ഈ ടൂർണ്ണമെന്റിൽ സമ്പൂർണ്ണ പരാജയം ഉണ്ടായാൽ നേരിട്ട് ലോകകപ്പിന് യോഗ്യത ലഭിച്ചേക്കില്ല. പിന്നീട് താരതമ്യേന താഴ്ന്ന റാങ്കിലുള്ള ടീമുകളോട് യോഗ്യത മത്സരങ്ങൾ കളിച്ച് മാത്രമേ ലങ്കയ്ക്ക് ലോകകപ്പിലേക്ക് എത്താനാകൂ.

ഏകദിന ടീമിലേക്ക് മുതിർന്ന താരങ്ങളായ എയ്ഞ്ചലോ മാത്യൂസ്, ലസിത് മലിംഗ എന്നിവരെ ലങ്ക മടക്കിവിളിച്ചിട്ടുണ്ട്. ഇരുവരും ഇന്ത്യയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ ഉണ്ടായിരുന്നില്ല. ചാംപ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ തോൽപ്പിച്ചതുപോലെ തകർത്തുകളിക്കാനായാൽ പരമ്പര സ്വന്തമാക്കാമെന്നാണ് ലങ്കയുടെ പ്രതീക്ഷ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs sri lanka live cricket score 1st odi india win toss opt to field first against sri lanka

Next Story
ലോകകപ്പ് യോഗ്യത നിലനിർത്താൻ ലങ്ക; ഏകദിന പരമ്പരയും സ്വന്തമാക്കാനുറച്ച് ഇന്ത്യ
The moderation of comments is automated and not cleared manually by malayalam.indianexpress.com