ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ കെ.എൽ രാഹുൽ കളിക്കില്ല. പനിബാധിച്ചതിനെ തുടർന്നാണ് രാഹുലിന് കളിക്കാൻ സാധിക്കാത്തത്. ജൂലൈ 26 ബുധനാഴ്ചയാണ് ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്.

3 ടെസ്റ്റ് മത്സരങ്ങളും 5 ഏകദിനങ്ങളും 2 ട്വന്രി-20യുമാണ് ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യ കളിക്കുന്നത്. നേരത്തെ കൈമുട്ടിന് ഏറ്റ പരിക്കിനേ തുടർന്ന് മാസങ്ങളായി വിശ്രമത്തിലായിരുന്നു കെ.എൽ രാഹുൽ. ഐപിഎല്ലിൽ കളിക്കാനും രാഹുലിന് സാധിച്ചിരുന്നില്ല. ശിഖർ ധവാനായിരിക്കും ശ്രീലങ്കയ്ക്ക് എതിരെ ഓപ്പൺ ചെയ്യുക

സന്നാഹ മത്സരത്തില്‍ ശ്രീലങ്കന്‍ ബോര്‍ഡ് ടീമിനെതിരെ കളിച്ച രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി താന്‍ ഫോമിലാണെന്ന് തെളിയിച്ചിരുന്നു. അതിനിടെയാണ് രഹുലിനെ തേടി വീണ്ടും നിര്‍ഭാഗ്യം എത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ