ശ്രീലങ്കൻ താരം ലസിത് മല്ലിങ്കയുടെ വീട്ടിൽ ഒത്തുകൂടി ഇന്ത്യൻ താരങ്ങൾ. ഇന്ത്യ-ശ്രീലങ്ക അഞ്ചാം ഏകദിനത്തിന് മുന്നോടിയായാണ് ഇന്ത്യൻ-ശ്രീലങ്കൻ താരങ്ങൾ മല്ലിങ്കയുടെ വീട്ടിൽ ഒത്തുകൂടിയത്. ഇതിന്റെ ചിത്രങ്ങൾ രോഹിത് ശർമയും ശിഖർ ധവാനും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അഞ്ചു ഏകദിന മൽസരങ്ങളുളള പരമ്പരയിൽ നാലു മൽസരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. അവസാന മൽസരമാണ് ഇനി നടക്കാനുളളത്. നാളെ കൊളംബോയിലാണ് അവസാന മൽസരം.

Had great time with sri lankan boys at malinga house for dinner @ange69mathews

A post shared by Shikhar Dhawan (@shikhardofficial) on

Great night with great friends

A post shared by Rohit Sharma (@rohitsharma45) on

നാലാം ഏകദിനത്തിൽ ശ്രീലങ്കയെ 168 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നായകൻ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും സെഞ്ചുറിയുടെ കരുത്തിൽ 375 റൺസാണ് ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ ഉയർത്തിയത്. എന്നാൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്കോർ ശ്രീലങ്കയ്ക്ക് പിന്തുടരാൻ കഴിഞ്ഞില്ല. 207 റൺസ് എടുക്കുന്നതിനിടെ ശ്രീലങ്കൻ താരങ്ങളെല്ലാം പുറത്തായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ