കൊളംബോ: ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ നാലാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. നാലാം ഏകദിനത്തിൽ 3 താരങ്ങൾക്ക് ഇന്ത്യ വിശ്രമം നൽകി. ഭുവനേശ്വർ കുമാർ, യുഷ്‌വേന്ദ്ര ചഹൽ, കേദാർ ജാദവ് എന്നിവർക്കാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. ഇവർക്ക് പകരം മനീഷ് പാണ്ഡെ, കുൽദീപ് യാദവ്, ഷർദ്ദൂൽ ഠാക്കൂർ എന്നിവരെ ഉൾപ്പെടുത്തി. ഷർദൂൽ ഠാക്കുറിന്റെ അരങ്ങേറ്റ മത്സരമാണ് ഇന്നത്തേത്.

ആദ്യ 3 മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. മഹേന്ദ്ര സിങ് ധോണിയുടെ മുന്നൂറാം മത്സരം എന്ന പ്രത്യേകതയുള്ള മത്സരമാണ് ഇന്നത്തേത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook