പല്ലേക്കലെ: ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 218 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 217 റൺസാണ് നേടിയത്. 5 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഒരിക്കൽകൂടി ലങ്കയെ തകർത്തത്.

അർധസെഞ്ചുറി നേടിയ ലഹിരു തിരിമനെയാണ് ലങ്കയെ 200 ൽ കടത്തിയത്. 105 പന്ത് നേരിട്ട തിരിമനെ 80 റൺസാണ് നേടിയത്. 5 ഫോറും ഒരു സിക്സറും അടങ്ങുന്നതായിരുന്നു തിരിമനയുടെ ഇന്നിങ്സ്. 36 റൺസ് എടുത്ത ദിനേഷ് ചന്ദിമലാണ് ലങ്കയുടെ രണ്ടാമത്തെ ടോപ് സ്കോറർ.

കഴിഞ്ഞ ഏകദിനത്തിൽ ശ്രീലങ്കയുടെ 4 വിക്കറ്റുകൾ വീഴ്ത്തിയ ബുംറയായിരുന്നു ഇന്നും ലങ്കയെ തകർത്തത്. 10 ഓവറിൽ 27 റൺസ് വഴങ്ങി 5 വിക്കറ്റുകളാണ് ബുംറ പിഴുതത്. 2 മെയിഡിനുകളും ബുംറയുടെ സ്പെല്ലിൽ ഉൾപ്പെടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ