കൊളംബോ: ശ്രീലങ്കൻ പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തേയും ഏകദിനത്തിൽ ആദ്യം ബാറ്റ്ചെയ്യുന്ന ശ്രീലങ്കയ്ക്ക് ബാറ്റിങ്ങ് തകച്ച. മത്സരം 20 ഓവറുകൾ പിന്നിടുമ്പോൾ ശ്രീലങ്ക 3 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എന്ന നിലയിലാണ്. ഉപുൽ തരംഗ, ഡിക്കവലെ, മുനവീര എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. നേരത്തെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.

വിലക്ക് മാറി ടീമിലേക്ക് തിരിച്ചെത്തിയ ഉപുൽ തരംഗയാണ് ശ്രീലങ്കയെ നയിക്കുന്നത്. എന്നാൽ മഴ കളിമുടക്കുമോ എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്. ഇന്നലെ രാത്രി പെയ്ത മഴയിൽ മൈതാനം നനഞ്ഞ് കുതിർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ