/indian-express-malayalam/media/media_files/uploads/2022/02/ind-vs-sl-1st-20.jpg)
ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 62 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 200 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് മാത്രമാണ് നേടാനായത്.
ശ്രീലങ്കയ്ക്ക് ബാറ്റിങ്ങിന്റെ തുടക്കത്തിൽ തന്നെ പതുൻ നിസ്സൻകയുടെ വിക്കറ്റ് നഷ്ടപ്പെട്ടു. ആദ്യ പന്തിൽ റണ്ണൊന്നുമെടുക്കാതെയാണ് നിസ്സൻകയുടെ വിക്കറ്റ് തെറിച്ചത്. 2.6 ഓവറിൽ കാമിൽ മിഷാരയുടെ വിക്കറ്റും ശ്രീലങ്കയ്ക്ക് നഷ്ടമായി.
മൂന്നാമനായി ഇറങ്ങിയ ജൻജിത് ലിയാനഗെ 17 പന്തിൽ 11 റൺസെടുത്ത് പുറത്തായി. ബാറ്റിങ് തകർച്ച നേരിട്ട ലങ്കയ്ക്ക് വേണ്ടി ചരിത് അസലങ്ക മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. 47 പന്തിൽ നിന്ന് പുറത്താകാതെ അഞ്ച് ഫോറടക്കം 53 റൺസ് അസലങ്ക നേടി.
ദിനേശ് ചാന്ദിമൽ 10 റൺസും ദശുൻ ഷനക മൂന്ന് റൺസുമെടുത്തു. ചാമിക കരുണ രത്നെ 14 പന്തിൽ നിന്ന് 21 റൺസ് നേടി. ദുഷ്മന്ത ചമീര 14 പന്തിൽ നിന്ന് പുറത്താകാതെ 24 റൺസ് നേടി.
ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാറും വെങ്കടേശ് അയ്യരും രണ്ട് വിക്കറ്റ് നേടി. യൂസ്വേന്ദ്ര ചാഹലും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറി രണ്ട് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി. ഓപ്പണർ ഇഷാൻ കിഷനും ശ്രേയസ് അയ്യരും ഇന്ത്യക്ക് വേണ്ടി അർദ്ധസെഞ്ചുറി നേടി.
ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ രോഹിത് ശർമ 32 പന്തിൽ 44 റൺസെടുത്ത് പുറത്തായി. ഇഷാൻ കിഷൻ 56 പന്തിൽ നിന്ന് 89 റൺസെടുത്തു. 10 ഫോറും മൂന്ന് സിക്സറും അടങ്ങുന്നതാണ് ഇഷാന്റെ ഇന്നിങ്സ്.
ശ്രേയസ്സ് അയ്യർ പുറത്താകാതെ 28 പന്തിൽ നിന്ന് അഞ്ച് ഫോറും രണ്ട് സിക്സറും അടക്കം 57 റൺസ് നേടി. 16ാം ഓവറിലാണ് ഇഷാൻ കിഷൻ പുറത്തായത്. പകരം ഇറങ്ങിയ രവീന്ദ്ര ജഡേജ പുറത്താകാതെ നാല് പന്തിൽ മൂന്ന് റൺസെടുത്തു.
മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണെ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി. വെസ്റ്റിൻഡീസിനെതിരെ ഏകദിനത്തിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ദീപക് ഹൂഡ ഇന്ന് ശ്രീലങ്കയ്ക്കെതിരെ ട്വന്റി20യിൽ അരങ്ങേറ്റം കുറിക്കും.
കുറച്ച് നാളുകളായി വിട്ടുനിന്നിരുന്ന രവീന്ദ്ര ജഡേജ ഇന്നത്തെ മത്സരത്തിൽ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.