IND vs SL Highlights:ഓപ്പണർമാർ നിറഞ്ഞാടിയ മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ പ്രാഥമിക റൗണ്ട് അവസാനിപ്പിച്ചു. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ശ്രീലങ്ക ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 6.3 ഓവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. ഓപ്പണർമാർ രണ്ടുപേരും സെഞ്ചുറി നേടിയ മത്സരത്തിൽ ഇന്ത്യൻ ജയം അനായാസമായിരുന്നു.
ശ്രീലങ്കയെ 264 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങിൽ അതിവേഗം ജയത്തിലേക്ക് കുതിച്ചു. തുടക്കം മുതൽ തകർത്തടിച്ച ഓപ്പണർമാരായ രോഹിത് ശർമ്മയും കെ.എൽ.രാഹുലുമാണ് ഇന്ത്യൻ ജയത്തിന് അടിത്തറ പാകിയതും ജയത്തിലേക്ക് നയിച്ചതും. 189 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് തീർത്ത ശേഷമാണ് ശ്രീലങ്കക്ക് ഇന്ത്യയുടെ ഒന്നാം വിക്കറ്റ് സഖ്യത്തെ പൊളിക്കാൻ സാധിച്ചത്. 94 പന്തുകളിൽ നിന്ന് 103 റൺസെടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 14 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.
Top man #TeamIndia #CWC19 pic.twitter.com/BkxeDzoJnz
— BCCI (@BCCI) July 6, 2019
രോഹിത് പുറത്തായതിന് പിന്നാലെ രാഹുലും സെഞ്ചുറിയിലേക്ക് നീങ്ങി. സാവധാനം ബാറ്റ് വീശിയ രാഹുൽ 118 പന്തിൽ 111 റൺസുമായി പുറത്തായി. ഋഷഭ് പന്ത് വന്നതിലും വേഗത്തിൽ മടങ്ങിയപ്പോൾ ജയത്തിലേക്ക് നയിക്കേണ്ട ഉത്തരവാദിത്വം കോഹ്ലിയും ഹാർദിക് പാണ്ഡ്യയും ഏറ്റെടുത്തു. ജയത്തോടെ
നേരത്തെ സെഞ്ചുറി നേടിയ എഞ്ചലോ മാത്യൂസിന്റെയും അർധ സെഞ്ചുറി തികച്ച ലഹിരു തിരിമന്നെയുടെയും ബാറ്റിങ് മികവിൽ 264 റൺസാണ് ശ്രീലങ്ക സ്വന്തമാക്കിയത്. തുടക്കത്തിൽ വൻ തകർച്ച നേരിട്ട ലങ്കയെ ഇരുവരും ചേർന്ന് കരകയറ്റുകയായിരുന്നു. നിശ്ചിത ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ലങ്ക ഭേദപ്പെട്ട സ്കോറിലെത്തിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയെ തുടക്കത്തിൽ തന്ന ജസപ്രീത് ബുംറ വരിഞ്ഞു മുറുക്കി. ആദ്യ ഓവർ മെയ്ഡിനെറിഞ്ഞ ബുംറ രണ്ടാം ഓവറിൽ ശ്രീലങ്കൻ നായകൻ ദിമുത് കരുണരത്നയെ മടക്കി. ആ ഓവറിലും ലങ്കക്ക് വിക്കറ്റ് കണ്ടെത്താൻ സാധിച്ചില്ല. അടുത്ത അവസരത്തിൽ കുസാൽ പെരേരയെയും മടക്കി ഇന്ത്യക്ക് ആധിപത്യം സമ്മാനിച്ചു.
പിന്നാലെ തന്നെ കുസാൽ മെൻഡിസിനെ രവീന്ദ്ര ജഡേജയും അവിഷ്ക ഫെർണാണ്ടൊയെ ഹാർദിക് പാണ്ഡ്യയും പുറത്താക്കിയതോടെ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തിൽ 55 റൺസെന്ന നിലയിൽ കൂപ്പുകുത്തി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന മാത്യൂസും തിരിമന്നെയും ശ്രദ്ധാപൂർവ്വം ബാറ്റ് വീശിയതോടെ ശ്രീലങ്കൻ സ്കോർ ഉയർന്നു. സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ സഖ്യം പൊളിച്ചത് കുൽദീപ് യാദവ് ആയിരുന്നു. 68 പന്തുകളിൽ നിന്ന് 53 റൺസാണ് തിരിമന്നെ സ്വന്തമാക്കിയത്.
തിരിമന്നെ പുറത്തായതിന് പിന്നാലെ എഞ്ചലോ മാത്യൂസ് സെഞ്ചുറി തികയ്ക്കുകയും ചെയ്തു. 128 പന്തിൽ 113 റൺസാണ് മാത്യൂസ് നേടിയത്. ദനഞ്ജയ ഡി സിൽവ 29 റൺസ് നേടി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്നും വിക്കറ്റും രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ഓപ്പണർമാരുടെ വെടിക്കെട്ട് ബാറ്റിങ് മികവിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനായിരുന്നു ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ ജയം
ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. ഋഷഭ് പന്താണ് പുറത്തായത്.
ലോകകപ്പിലെ തന്റെ ആദ്യ സെഞ്ചുറിക്ക് പിന്നാലെ കെ.എൽ രാഹുലും പുറത്ത്
ശ്രീലങ്കക്കെതിരെ സെഞ്ചുറി തികച്ച് കെ.എൽ രാഹുലും
ശ്രീലങ്ക ഉയർത്തിയ 265 വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 35 ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 211 റൺസെന്ന നിലയിൽ
സെഞ്ചുറി നേട്ടത്തിന് പിന്നാലെ രോഹിത് പുറത്ത്. രജിതക്കാണ് രോഹിത്തിന്റെ വിക്കറ്റ്
ശ്രീലങ്കക്കെതിരെയും സെഞ്ചുറി തികച്ച് രോഹിത് ശർമ്മ
ശ്രീലങ്കക്കെതിരെ അർധസെഞ്ചുറി തികച്ച് കെ.എൽ രാഹുലും
ഇന്ത്യന് സ്കോർ 100 കടന്നു. വിക്കറ്റൊന്നും നഷ്ടമായിട്ടില്ല
ശ്രീലങ്കക്കെതിരെ അർധസെഞ്ചുറി തികച്ച് രോഹിത് ശർമ്മ
ശ്രീലങ്ക ഉയർത്തിയ 265 വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 15 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 81 റൺസെന്ന നിലയിൽ
ശ്രീലങ്ക ഉയർത്തിയ 265 വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 10 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 59 റൺസെന്ന നിലയിൽ
ശ്രീലങ്കക്കെതിരെ ഇന്ത്യൻ ടീം സ്കോർ 50 കടന്നു
ശ്രീലങ്ക ഉയർത്തിയ 265 വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 5 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 39 റൺസെന്ന നിലയിൽ
ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ ആദ്യ ബൗണ്ടറി രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്ന്
ഇന്ത്യക്കെതിരെ മലിംഗ മാജിക് ആവർത്തിക്കുമോ. ശ്രീലങ്കക്ക് വേണ്ടി ബോളിങ് ഓപ്പൻ ചെയ്യുന്നത് ലസിത് മലിംഗ
ശ്രീലങ്ക ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ മറുപടി ബാറ്റിങ് ആരംഭിച്ചു. ഇന്ത്യക്ക് വേണ്ടി ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നത് രോഹിത് ശർമ്മയും കെ.എൽ.രാഹുലും
ശ്രീലങ്കക്കെതിരെ ജയിക്കാൻ ഇന്ത്യക്ക് വേണ്ടത് 265 റൺസ്
ലോകകപ്പിൽ തന്റെ ആദ്യ സെഞ്ചുറിക്ക് പിന്നാലെ എഞ്ചലോ മാത്യൂസ് പുറത്ത്
ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ശ്രീലങ്ക 45 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 233 റൺസെന്ന നിലയിൽ
ഇന്ത്യക്കെതിരെ ശ്രീലങ്കൻ ടീം സ്കോർ 200 കടന്നു
ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ശ്രീലങ്ക 40 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിൽ
ജഡേജ എറിഞ്ഞ 39 ഓവറിൽ ഒന്ന് വീതം സിക്സും ഫോറും ഉൾപ്പടെ സ്കോർ വർധിക്കുന്നു
ലങ്കൻ രക്ഷാപ്രവർത്തനത്തിന് അവസാനം കുറിച്ച് തിരിമന്നെ പുറത്ത്. കുൽദീപ് യാദവിന്റെ പന്തിൽ ജഡേജക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്
എഞ്ചലോ മാത്യൂസിനെ പുറത്താക്കാൻ ലഭിച്ച അവസരം ഭുവനേശ്വർ കുമാർ നഷ്ടപ്പെടുത്തുന്നു
ആറമനായി ക്രീസിലെത്തി തിരിമന്നെക്കും അർധസെഞ്ചുറി
അർധസെഞ്ചുറി തികച്ച് ആഞ്ചലസ് മാത്യൂസ്
ക്രിക്കറ്റിൽനിന്നും താൻ വിരമിക്കുകയാണെന്ന വാർത്തകളോട് പ്രതികരിച്ച് എം.എസ്.ധോണി. ഇന്നു ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിനു മുൻപായി താൻ വിരമിക്കണമെന്ന് പലരും ആഗ്രഹിച്ചിരുന്നതായി ധോണി പറഞ്ഞു. ലോകകപ്പിലെ സെമിഫൈനലിനു മുൻപായുളള ഇന്ത്യയുടെ അവസാന മത്സരമാണ് ഇന്നു ശ്രീലങ്കയ്ക്ക് എതിരെ നടക്കുന്നത്. ഇതിനു മുൻപായാണ് തന്റെ വിരമിക്കലിനെക്കുറിച്ച് ധോണി പറഞ്ഞത്.
ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ശ്രീലങ്ക 30 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെന്ന നിലയിൽ
ശ്രീലങ്കയെ കീറി മുറിച്ച് ജസ്പ്രീത് ബുംറയുടെ തീയുണ്ട കണക്കുള്ള പന്തുകള്. ലങ്കയ്ക്കെതിരെ ആദ്യ രണ്ട് ഓവറില് റണ്ണൊന്നും വഴങ്ങാതെ ഒരു വിക്കറ്റെടുത്ത് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ബുംറ നേടിയത്. ഇതുവരെ 14 റണ്സ് മാത്രം വിട്ടു നല്കി രണ്ട് വിക്കറ്റുകളാണ് ബുംറ നേടിയത്. ഇന്നത്തെ പ്രകടനത്തോടെ ഏകദിനത്തില് 100 വിക്കറ്റെന്ന നേട്ടം പിന്നിട്ടിരിക്കുകയാണ് ബുംറ.
അഞ്ചാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് എഞ്ചലോ മാത്യൂസും തിരുമാനിയും
അഞ്ചാം വിക്കറ്റിൽ ക്രീസിൽ നിലയുറപ്പിച്ച് ശ്രീലങ്കയുടെ തിരുമനെയും എഞ്ചലോ മാത്യൂസും
ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ശ്രീലങ്ക 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 83 റൺസെന്ന നിലയിൽ
ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ശ്രീലങ്ക 15 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 62 റൺസെന്ന നിലയിൽ
ലോകകപ്പിൽ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് നാലാം വിക്കറ്റും നഷ്ടമായി. ഹാർദിക് പാണ്ഡ്യയുടെ പന്തിൽ ധോണിക്ക് ക്യാച്ച് നൽകി ഫെർണാണ്ടോയാണ് പുറത്ത്.
രവീന്ദ്ര ജഡേജയുടെ പന്തിൽ മിന്നൽ സ്റ്റംമ്പിങ്ങിലൂടെ കുസാൽ മെൻഡിസിനെ പുറത്താക്കി ധോണി. ഇതുവരെ വീണ മൂന്ന് വിക്കറ്റുകളിലും ധോണി ഭാഗമായി.
ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ശ്രീലങ്ക പത്ത് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 52 റൺസെന്ന നിലയിൽ