ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്കോറിന് മുമ്പില്‍ ലങ്ക പതറുന്നു. 536 റണ്‍സെടുത്ത് ഇന്ത്യ ഡിക്ലയര്‍ ചെയ്തപ്പോള്‍ രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോ​ള്‍ സന്ദര്‍ശകര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 131 റണ്‍സ് മാത്രമാണ് ഇന്ന് ലങ്കയുടെ സമ്പാദ്യം. കരുണരത്നെ റണ്‍സൊന്നും എടുക്കാതെ ആദ്യമേ കൂടാരം കേറി. ധനഞ്ജയ സില്‍വ 1 റണ്‍സ് മാത്രമാണ് എടുത്തത്. 42 റണ്‍സെടുത്ത് നില്‍ക്കെ ദില്‍റുവാന്‍ പെരേരയും പുറത്തായി.

കനത്ത പൊടിപടലവും പുകമഞ്ഞും കാരണം കളി പല തവണ തടസ്സപ്പെട്ടു. തടസപ്പെട്ടു. ഉച്ചയൂണിന് ശേഷം 12.30ന് കളി ആരംഭിച്ചപ്പോഴാണ് ഫിറോസ്ഷാ കോട്‍ല മൈതാനത്ത് പൊടി വില്ലനായി എത്തിയത്.
ശ്രീലങ്കയുടെ പേസർ ലഹിരു ഗാമേജാണ് ആദ്യം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് 17 മിനിറ്റ് മത്സരം നിർത്തിവച്ചു. പിന്നീട് മത്സരം തുടങ്ങിയെങ്കിലും മറ്റൊരു ബോളറായ സുരംഗ ലക്മൽ പൊടി സഹിക്കാനാവാതെ ഡ്രെസിങ് റൂമിലേക്ക് മടങ്ങി. അപ്പോൾ 10 പേരുമായി കളിച്ച ലങ്കൻ താരങ്ങൾ മുഖാവരണം ധരിക്കുകയും ചെയ്തു.

ആദ്യം ലങ്കന്‍ താരങ്ങള്‍ മാസ്ക് ഉപയോഗിച്ച് കളിച്ചത് കമന്റേറ്റേഴ്സിനേയും നിരാശപ്പെടുത്തി. ബോളിങ് ചെയ്യുന്നവര്‍ക്കും ഇത് ബുദ്ധിമുട്ടാണെന്ന് സഞ്ജയ് മജ്രേക്കറും റസല്‍ അര്‍ണോള്‍ഡും പറഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ക്ക് വെളളം നല്‍കാന്‍ എത്തിയവരും മാസ്ക് ധരിച്ചാണ് എത്തിയത്.

ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്‌ലി 243 റൺസിൽ പുറത്തായതിന് പിന്നാലെ അദ്ദേഹം ഒന്നാം ഇന്നിങ്സ് ഏഴ് വിക്കറ്റിന് 536 റൺസെന്ന നിലയിൽ നില്‍ക്കെ ഡിക്ലയര്‍ ചെയ്യാന്‍ നായകന്‍ ഡ്രെസിങ് റൂമില്‍ നിന്നും ആംഗ്യം കാണിക്കുകയായിരുന്നു.

മൂന്നാം ടെസ്റ്റിലും കോഹ്‌ലി ഇരട്ട സെഞ്ചുറി നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ കോഹ്‌ലിയുടെ 6-ാമത്തെ ഇരട്ട സെഞ്ചുറിയാണിത്. നാഗ്പൂരിൽ നടന്ന രണ്ടാം ടെസ്റ്റിലും കോഹ്‌ലി ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഇതിനുപിന്നാലെയാണ് മൂന്നാം ടെസ്റ്റിലും കോഹ്‌ലിയുടെ ഇരട്ട സെഞ്ചുറി നേട്ടം.

ഇന്നത്തെ സെഞ്ചുറി നേട്ടത്തോടെ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറി നേടുന്ന ഇന്ത്യൻ താരങ്ങളിൽ സച്ചിൻ തെൻഡുൽക്കർക്കും വിരേന്ദർ സെവാഗിനുമൊപ്പം കോഹ്‌ലിയെത്തി. നാഗ്പൂരിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടിയതോടെ കോഹ്‌ലി രാഹുൽ ദ്രാവിഡിന് ഒപ്പമെത്തിയിരുന്നു. ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കാൻ കോഹ്‌ലിക്ക് ഇനി ഒരു ഇരട്ട സെഞ്ചുറി കൂടി മാത്രം മതിയാകും.

ഇന്നലെ ആദ്യ സെഞ്ചുറി നേടിയ കോഹ്‌ലി മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ തുടർച്ചയായി സെഞ്ചുറി നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡ് സൃഷ്ടിച്ചിരുന്നു. മാത്രമല്ല ടെസ്റ്റിൽ 5000 റൺസും രാജ്യാന്തര ക്രിക്കറ്റിൽ 16000 റൺസും കോഹ്‌ലി ഇന്നലെ പിന്നിട്ടു. രണ്ടാം ദിനം 4 വിക്കറ്റിന് 371 റൺസിന് ബാറ്റിങ് പുനരാംഭിച്ച ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഇരട്ട സെഞ്ചുറിയുടെ (207 നോട്ടൗട്ട്) കരുത്തിൽ 450 റൺസ് കടന്നിട്ടുണ്ട്. രോഹിത് ശർമ്മയാണ് കോഹ്‌ലിക്കൊപ്പം ക്രീസിലുളളത്.

മുരളി വിജയ്‌യും ഇന്നലെ സെഞ്ചുറി നേടിയിരുന്നു. ടെസ്റ്റിൽ ഈ വർഷത്തെ മൂന്നാമത്തെ സെഞ്ചുറിയും തുടർച്ചയായ രണ്ടാമത്തെയുമാണ് മുരളി വിജയ് നേടിയത്. ഓപ്പണർ മുരളി വിജയ് ആയിരുന്നു ഇന്ന് ആദ്യം സെഞ്ചുറി നേടിയത്. കരിയറിലെ 11-ാമത് ടെസ്റ്റ് സെഞ്ചുറിയാണ് മുരളി വിജയ് കരസ്ഥമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ