scorecardresearch
Latest News

India vs Sri Lanka 3rd T20I: അനായാസം ശ്രീലങ്ക; ഏഴ് വിക്കറ്റ് ജയം, പരമ്പര

ഇന്ത്യ ഉയര്‍ത്തിയ 82 റണ്‍സ് വിജയലക്ഷ്യം 33 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ആതിഥേയര്‍ മറികടന്നത്

India vs Sri Lanka 3rd T20I: അനായാസം ശ്രീലങ്ക; ഏഴ് വിക്കറ്റ് ജയം, പരമ്പര
Photo: Facebook/ Sri Lanka Cricket

India vs Sri Lanka 3rd T20I: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ശ്രീലങ്ക. ഇന്ത്യ ഉയര്‍ത്തിയ 82 റണ്‍സ് വിജയലക്ഷ്യം 33 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ആതിഥേയര്‍ മറികടന്നത്. ലങ്കയ്ക്കായി ദനഞ്ജയ ഡി സില്‍വ (23) വാനിന്ദു ഹസരങ്ക (14) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യക്കായി രാഹുല്‍ ചഹര്‍ മൂന്ന് വിക്കറ്റ് നേടി.

ടോസ് നേടി ആദ്യം ബറ്റ് ചെയ്ത ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. നിശ്ചിത ഓവറില്‍ 81 റണ്‍സ് മാത്രമാണ് ധവാനും കൂട്ടര്‍ക്കും നേടാനായത്. നാല് വിക്കറ്റ് നേടിയ വനിന്ദു ഹസരങ്കയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. മൂന്ന് ബാറ്റ്സ്മാന്മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ശിഖര്‍ ധവാനെ നഷ്ടമായി. 25 റണ്‍സ് ചേര്‍ക്കുന്നതിനിടെ ദേവദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, ഋതുരാജ് ഗയ്ക്വാദടക്കം നാലു പേരാണ് മടങ്ങിയത്. പൂജ്യനായി പുറത്തായ സഞ്ജു വീണ്ടും നിരാശ നല്‍കി.

പിന്നീട് 16 റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാറും 23 റണ്‍സെടുത്ത കുല്‍ദീപ് യാദവുമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് അല്‍പ്പമെങ്കിലും കരകയറാന്‍ സഹായിച്ചത്. കുല്‍ദീപാണ് ടോപ് സ്കോറര്‍. ഹസരങ്കയ്ക്ക് പുറമെ ദാസുന്‍ ഷനക രണ്ടും, രമേഷ് മെന്‍ഡിസും, ദുഷ്മന്ത ചമീരയും ഓരോ വിക്കറ്റ് വീതം നേടി.

Where will India vs Sri Lanka 3rd T20I take place? ഇന്ത്യ – ശ്രീലങ്ക മൂന്നാം ടി20 നടക്കുന്നത് എവിടെ?

ഇന്ത്യ vs ശ്രീലങ്ക മൂന്നാം ടി 20 ഐ ശ്രീലങ്കയിലെ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും.

When will India vs Sri Lanka 3rd T20I begin? ഇന്ത്യ, ശ്രീലങ്ക മൂന്നാം ടി20 ഐ എപ്പോൾ ആരംഭിക്കും?

ഇന്ത്യ – ശ്രീലങ്ക മൂന്നാം ടി 20 ജൂലൈ 29 വ്യാഴാഴ്ച വൈകുന്നേരം 08:00ന് ആരംഭിക്കും. ടോസ് വൈകുന്നേരം 7:30ന് നടക്കും.

How to watch India vs Sri Lanka 3rd T20I live telecast? ഇന്ത്യ – ശ്രീലങ്ക മൂന്നാം ടി20 തത്സമയ സംപ്രേഷണം എങ്ങനെ കാണും?

ഇന്ത്യ – ശ്രീലങ്ക മൂന്നാം ടി 20 സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ തത്സമയം സംപ്രേഷണം ചെയ്യും.

Where will the live streaming of India vs Sri Lanka 3rd T20I be available? ഇന്ത്യ, ശ്രീലങ്ക മൂന്നാം ടി20 തത്സമയ സ്ട്രീമിംഗ് എവിടെ നിന്ന് ലഭിക്കും?

ഇന്ത്യ vs ശ്രീലങ്ക മൂന്നാം ടി 20 ഐ സോണിലിവിൽ തത്സമയം സംപ്രേഷണം ചെയ്യും.

Also read: India vs Sri Lanka 2nd T20: ഇന്ത്യയെ വീഴ്ത്തി ലങ്ക; അവസാന ഓവറിൽ ജയം

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs sri lanka 3rd t20i score update highlights