മുംബൈ: ശ്രീലങ്കയ്ക്ക് എതിരായ ഇന്ത്യയുടെ മൂന്നാം ട്വന്റി 20 മത്സരം ഇന്ന്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-0 ന് മുന്നിൽ നിൽക്കുന്ന ഇന്ത്യ പരമ്പര ഉറപ്പിച്ചു കഴിഞ്ഞു. പരിചയ സമ്പന്നനായ ഏയ്ഞ്ചലോ മാത്യൂസിന്റെ അഭാവത്തിൽ മൂന്നാം മത്സരത്തിന് ഇറങ്ങുന്ന ലങ്ക താരതമ്യേന കൂടുതൽ ദുർബലരാണ് മലയാളികളുടെ സ്വന്തം താരം ബേസിൽ തമ്പി ഇന്ന് അന്താരാഷ്ട്ര ടി20 മത്സരത്തിൽ അരങ്ങേറ്റം കുറിച്ചേക്കും.

ജയദേവ് ഉനദ്‌കടിന് പകരമായിരിക്കും ടീമിൽ ബേസിൽ തമ്പി കളിച്ചേക്കുക. കൂടുതൽ പരിചയസമ്പത്തുള്ള സ്പെഷലിസ്റ്റ് ബോളർ എന്ന നിലയിൽ ജയദേവ് കഴിഞ്ഞ രണ്ട് മത്സരത്തിലും കളിച്ചിരുന്നു. എന്നാൽ രണ്ട് വിക്കറ്റുകൾ വീഴ്ത്താനേ ജയദേവിന് സാധിച്ചുള്ളൂ.

വൈകിട്ട് ഏഴ് മണിക്കാണ് വാംഖഡെ സ്റ്റേഡിയത്തിൽ ടി20 മത്സരം ആരംഭിക്കുന്നത്. കാൽ ഞരമ്പിന് പരിക്കേറ്റ ഏയ്ഞ്ചലോ മാത്യൂസ് നാട്ടിലേക്ക് മടങ്ങിയതിനാൽ ലങ്കൻ ടീം കൂടുതൽ പ്രതിരോധത്തിലാണ്. പരമ്പരയിൽ ആശ്വാസ ജയമാണ് ലങ്കയുടെ ലക്ഷ്യം. ടെസ്റ്റ് പരമ്പര 1-0 ന് നേടിയ ഇന്ത്യ ഏകദിന പരമ്പര 2-1 നാണ് നേടിയത്. ടി20യിൽ അവസാന മത്സരത്തിൽ ആശ്വാസ ജയം കണ്ടെത്താനാവും ലങ്കൻ താരങ്ങളുടെ ശ്രമം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ