കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ​യു​ള്ള ടെ​സ്റ്റ് പ​ര​ന്പ​ര ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ ഇ​ന്ന് ര​ണ്ടാം മ​ത്സ​ര​ത്തി​നി​റ​ങ്ങും. മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​യി​ൽ ആ​ദ്യ ടെ​സ്റ്റി​ൽ വ​ൻ ജ​യം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ജയിച്ച് പരന്പര സ്വന്തമാക്കാനുള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ഇ​ന്ത്യ​യും ഏ​ഴാം സ്ഥാ​ന​ക്കാ​രാ​യ ശ്രീ​ല​ങ്ക​യും ത​മ്മി​ലു​ള്ള അ​ന്ത​രം ആ​ദ്യ മ​ത്സ​ര​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ഒ​രു ഓ​വ​റി​ൽ 4.5 റ​ണ്‍ റേ​റ്റി​ൽ 840 റ​ണ്‍സാ​ണ് ഇ​ന്ത്യ അ​ടി​ച്ചു കൂ​ട്ടി​യ​ത്. 13 വി​ക്ക​റ്റ് മാ​ത്ര​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. മൂ​ന്നു പേ​ർ സെ​ഞ്ചു​റി നേ​ടു​ക​യും ചെ​യ്തു.

കെഎല്‍ രാഹുല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും. പരിക്ക് മൂലം ഒന്നാം ടെസ്റ്റ് നഷ്ടമായ രാഹുല്‍ ടീമിലെത്തുന്ന കാര്യം ഉറപ്പാണെന്നും ധവാനോ മുകുന്ദോ വഴിമാറി കൊടുക്കേണ്ടി വരുമെന്നും നായകന്‍ വിരാട് കൊഹ്‍ലി വ്യക്തമാക്കി.

ന്യുമോ​ണി​യ​യെ​ത്തു​ട​ർ​ന്ന് ആ​ദ്യ ടെ​സ്റ്റി​ൽ ക​ളി​ക്കാ​തി​രു​ന്ന ല​ങ്ക​ൻ നാ​യ​ക​ൻ ദി​നേ​ശ് ചൻഡി​മ​ൽ ഇ​ന്ന് ക​ളി​ക്കാ​നി​റ​ങ്ങും. ചൻഡി​മ​ൽ എ​ത്തു​ന്ന​തോ​ടെ ല​ങ്ക​യു​ടെ ബാ​റ്റിം​ഗ് മെ​ച്ച​പ്പെ​ടും. അ​സേ​ല ഗു​ണ​ര​ത്നെ​യ്ക്കു പ​ക​രം ബാ​റ്റ്സ്മാ​ൻ ലാ​ഹി​രു തി​രിമ​നെ ടീ​മി​ലെ​ത്തി​യി​ട്ടു​ണ്ട്. ആ​ദ്യ ടെ​സ്റ്റി​ൽ ടീ​മി​നെ ന​യി​ച്ച രം​ഗ​ണ ഹെ​റാ​ത്ത് ഇ​ന്ന് ക​ളി​ക്കു​മെ​ന്നാ​ണ് വി​വ​രം.

കൊ​ളം​ബോ​യി​ൽ ഇ​തു​വ​രെ ശ്രീ​ല​ങ്ക​യും ഇ​ന്ത്യ​യും ഏ​റ്റു​മു​ട്ടി​യ​തി​ൽ നാ​ലു മ​ത്സ​രം സ​മ​നി​ല​യാ​യി. ര​ണ്ടെ​ണ്ണം വീ​തം ഇ​രു​കൂ​ട്ട​രും ജ​യി​ച്ചു. അ​വ​സാ​നം ന​ട​ന്ന ക​ളി​യി​ൽ 2015ൽ ​ഇ​ന്ത്യ 117 റ​ണ്‍സി​നു ജ​യി​ച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook