scorecardresearch

Latest News

India vs Sri Lanka 2nd T20I: തകർത്തടിച്ച് ശ്രേയസ്; രണ്ടാം ടി20യിലും ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ

44 പന്തിൽ പുറത്താകാതെ 74 റൺസാണ് ശ്രേയസ് നേടിയത്

India vs Srilanka

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിലും ഇന്ത്യക്ക് ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. 134 റൺസ് വിജയലക്ഷ്യം ഉയർത്തിയ ശ്രീലങ്കയെ പിന്തുടർന്ന ഇന്ത്യ നിശ്ചിത 20 ഓവർ അവസാനിക്കാൻ 17 പന്ത് ശേഷിക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി.

മത്സരത്തിൽ ശ്രേയസ് അയ്യർ അർദ്ധസെഞ്ചുറി നേടി. 44 പന്തിൽ പുറത്താകാതെ ആറ് ഫോറും നാല് സിക്സറും അടക്കം 74 റൺസാണ് മൂന്നാമതിറങ്ങിയ ശ്രേയസ് നേടിയത്.

രവീന്ദ്ര ജഡേജ പുറത്താകാതെ 18 പന്തിൽ 45 റൺസെടുത്തു. ഏഴ് ഫോറും ഒരു സിക്സറും അടങ്ങുന്നതാണ് ജഡേജയുടെ ഇന്നിങ്സ്.

ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ രോഹിത് ശർമ രണ്ട് പന്തിൽ നിന്ന് ഒരു റൺ മാത്രം നേടി ആദ്യ ഓവറിൽ പുറത്തായി. ഇഷാൻ കിഷൻ 15 പന്തിൽ 16 റൺസെടുത്തു.

സഞ്ചു സാംസൺ 25 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സറുമായി 39 റൺസ് നേടി.

ശ്രീലങ്കയ്ക്ക് വേണ്ടി ലഹിരു കുമാര രണ്ട് വിക്കറ്റെടുത്തു. ദുഷ്മന്ത ചമീര ഒരു വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് നേടിയത്. ലങ്കയ്ക്ക് വേണ്ടി ഓപ്പണർ പതും നിസ്സൻക അർദ്ധ സെഞ്ചുറി നേടി. ധനുഷ്ക ഗുണതിലക 29 പന്തിൽ 38 റൺസ് നേടി. ദശുൻ ഷനക പുറത്താകാതെ 19 പന്തിൽ രണ്ട് ഫോറും അഞ്ച് സിക്സറും അടക്കം 47 റൺസ് നേടി.

ചരിത് അസലങ്ക രണ്ട് റൺസും കാമിഷ മിഷാര ഒരു റണ്ണും ദിനേശ് ചാന്ദിമാൽ ഒമ്പത് റൺസും നേടി.

ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഹർഷൽ പട്ടേൽ, യൂസ്വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് നേടി.

ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടി20യിലെ ടീമിൽ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.

ഇന്ത്യ പ്ലേയിങ് ഇലവൻ: രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ (ഡബ്ല്യുകെ), ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹൽ

ശ്രീലങ്ക പ്ലേയിങ് ഇലവൻ: പതും നിസ്സൻക, കാമിൽ മിഷാര, ചരിത് അസലങ്ക, ധനുഷ്ക ഗുണതിലക, ദിനേഷ് ചണ്ഡിമൽ (വിക്കറ്റ് കീപ്പർ), ദസുൻ ഷനക (ക്യാപ്റ്റൻ), ചാമിക കരുണരത്നെ, ദുഷ്മന്ത ചമീര, പ്രവീൺ ജയവിക്രമ, ബിനുര ഫെർണാണ്ടോ, ലഹിരു കുമാര.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs sri lanka 2nd t20 live score online updates rain