കട്ടക്ക്: ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ധോണിയും മനേഷ് പാണ്ഡെയും നടത്തിയ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിലാണ് മികച്ച സ്കോർ നേടിയത്.

ഓപ്പണറായി ഇറങ്ങിയ ലോകേഷ് രാഹുൽ(48 പന്തിൽ 61) അർദ്ധ സെഞ്ച്വറി നേടിയ മത്സരത്തിൽ നാലാമനായി ഇറങ്ങിയ ധോണി (22 പന്തിൽ 39) ഉം മനേഷ് പാണ്ഡെ ( 18 പന്തിൽ 32) റൺസും നേടി. ഇവരുടെ മികവിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി. അവസാന പന്തിൽ സിക്സറടിച്ച് ധോണിയാണ് ഇന്ത്യൻ സ്കോർ 180 ൽ എത്തിച്ചത്.

വിദേശ മണ്ണിൽ രണ്ടാമത് ബാറ്റ് ചെയ്ത് ലങ്ക 176 റൺസ് വിജയമാണ് ഇതുവരെ നേടിയതിൽ ഏറ്റവും വലുത്. ഓസീസിനെതിരെയാണ് ലങ്ക ഈ വിജയം നേടിയത്. അതേസമയം ഇന്ത്യയ്ക്ക് എതിരെ ഈ വിജയം ലങ്കൻ താരങ്ങൾക്ക് ആവർത്തിക്കാനാവുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ